Munch – Dead Mother
“നോക്കൂ” എന്റെ സ്വപ്നത്തിൽ വന്ന് അമ്മ പറയുകയാണ്,
“നോക്കൂ, മേഘങ്ങൾക്കിടയിലേക്കൊരു കിളി പറന്നുയരുന്നു.
നീയെന്താണതിനെക്കുറിച്ചെഴുതാത്തത്,
എന്തു ഭാരമാണ്, എന്തു വേഗമാണതിനെന്ന്?
”പിന്നെ ഈ മേശപ്പുറത്തെന്താ-
റൊട്ടിയുടെ മണം, പിഞ്ഞാണത്തിന്റെ കിലുക്കം.
ഇനിയും നീ എന്നെക്കുറിച്ചു പറയേണ്ട കാര്യമില്ല.
ഞാൻ വിശ്രമിക്കുന്നേടത്തു ഞാനെന്നൊന്നില്ല.
“ഞാൻ പൊയ്ക്കഴിഞ്ഞു, ഞാൻ നിലച്ചു കഴിഞ്ഞു,
എനിക്കിതുകൊണ്ടു മതിയായി: ശുഭരാത്രി!”
അതിനാൽ ഈ കവിത ഞാനെഴുതുന്നതു കിളികളെക്കുറിച്ച്,
റൊട്ടിയെക്കുറിച്ച്...മമ്മാ. മമ്മാ.
No comments:
Post a Comment