Tuesday, July 31, 2012

ബ്രെഹ്ത് - പ്രവാസകാലം


നിങ്ങളുടെ തൊപ്പി തൂക്കിയിടാൻ
ചുമരിൽ ആണിയടിച്ചുകയറ്റുകയൊന്നും വേണ്ട;
കയറിവരുമ്പോൾ കസേരയിലതിട്ടേക്കൂ,
ഒരു വിരുന്നുകാരനും അതിലിരുന്നിട്ടില്ല.

പൂക്കൾക്കു നനയ്ക്കുന്നതിനെക്കുറിച്ചു വേവലാതിപ്പെടേണ്ട-
അവ നട്ടുപിടിപ്പിക്കുന്നതിനെപ്പറ്റിത്തന്നെ ചിന്തിക്കേണ്ട;
അവ പൂവിടും മുമ്പേ നിങ്ങൾ നാട്ടിലേക്കു മടങ്ങിയിട്ടുണ്ടാവും;
അവ പിന്നെ ആർക്കു വേണം?

ഭാഷ പഠിച്ചെടുക്കുന്നതത്ര വിഷമമാണെങ്കിൽ
ഒരല്പം ക്ഷമ കാണിച്ചാൽ മതി;
നിങ്ങൾ മടങ്ങിച്ചെല്ലണമെന്നഭ്യർത്ഥിക്കുന്ന കമ്പിസന്ദേശത്തിന്‌
പരിഭാഷയുടെ ആവശ്യമില്ല.

ഓർക്കുക, കുമ്മായപ്പാളികളായി
മച്ചു പൊളിഞ്ഞുവീഴുമ്പോൾ
നിങ്ങളെ പുറത്തു നിർത്തുന്ന ചുമരും തകരുകയാണ്‌,
അത്രയും വേഗത്തിലല്ലെങ്കിൽ, അതിലും വേഗത്തിൽ.



യൂജെനിയോ ദെ അന്ദ്രാദെ - ഓർമ്മ വരാത്തത്

Monet_Été_1874

പസ്ക്കോയുടെ ഉദ്യാനം


ജലധാരകളുടെ വായകൾ തുപ്പുന്നതു
മൌനം മാത്രം
-ജലത്തിന്റെ ശബ്ദമില്ലാതെ
നക്ഷത്രമെങ്ങനെ വിരിയും,
കല്ലെങ്ങനെ എരിയും,
കിളിയായതു മാറും?



നദീമുഖത്തെ ദേവാലയം

മുളകളിൽ കിളരം കൂടിയതിന്റെ പച്ചപ്പിനു നീലനിറം,
അതോ ഇലത്തലപ്പിൽ ആകാശം വന്നിറങ്ങിയതോ?



പിൻവാങ്ങുന്ന തിരകൾ

വീഞ്ഞിന്റെ തണുത്ത ക്രൌര്യം;
പിൻവാങ്ങുന്ന തിരകളുടെ ചാലുകൾ;
ആട്ടിടയന്റെ പുലരിച്ചൂളം,
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ
കലയ്ക്കനുകൂലമിവ;
നക്ഷത്രങ്ങൾ തിളച്ചുതൂവുന്ന പാലുണ്ട്
സ്വന്തം ഹൃദയത്തിലെന്ന അഭിമാനം.



ഓർമ്മ വരാത്തത്

ഓർമ്മ വരാത്ത നാളുകൾക്കു മറ്റൊരു പേരുണ്ടാവുമോ,
മരണമെന്നല്ലാതെ?
സ്വച്ഛമായവയുടെ, ശുഭ്രമായവയുടെ മരണം:
കുന്നുകളെ പുണരുന്ന പ്രഭാതം,
ചുണ്ടുകളിലേക്കടുപ്പിക്കുന്ന ഉടലിന്റെ വെളിച്ചം,
ഉദ്യാനത്തിലാദ്യത്തെ ലൈലാക്കുകൾ.
നിന്റെ ഓർമ്മകൾ ശേഷിക്കാത്തിടത്തിനു
മറ്റൊരു പേരുണ്ടാവുമോ?



രാത്രിയിലേക്കു പ്രവേശിക്കുമ്പോൾ

ഒളിച്ചോടുകയാണിപ്പോഴവ: കണ്ണുകൾ,
തുടിക്കുന്ന വെളിച്ചത്തിൽ നിന്നൊളിച്ചോടുകയാണവ.
രോഗികളോ വൃദ്ധരോ ആണവർ, സാധുക്കൾ,
തങ്ങളെത്രയും സ്നേഹിക്കുന്നതിനെ
ചെറുത്തുനിൽക്കുകയാണവർ.
അവയോടു നന്ദി പറയാനെത്ര കാരണങ്ങളെനിക്കുണ്ട്:
മേഘങ്ങൾ, പൂഴിമണൽ, കടൽക്കാക്കകൾ,
ശിശുക്കളുടെ തൊലിനിറമായ പീച്ചുപഴങ്ങൾ,
ഷർട്ടിന്റെ തുണിയ്ക്കിടയിലൂടൊളിഞ്ഞുനോക്കുന്ന നെഞ്ച്,
ഏപ്രിലിന്റെ കുളിരുന്ന വെളിച്ചം,
വെണ്മയുടെ നിരന്തരമൌനം,
സെസ്സാന്റെ പച്ചനിറമായ കുഞ്ഞാപ്പിളുകൾ, കടൽ.
ഒരുകാലം വെളിച്ചം കുടിപാർത്തിരുന്ന കണ്ണുകൾ,
ഇന്നു വായുവിൽത്തന്നെ കാലിടറിവീഴുന്ന
തീർച്ച പോരാത്ത കണ്ണുകൾ.



വിൻസന്റിന്റെ ചെവി

ചീവീടുകൾക്കില്ല,
ഗോതമ്പുപാടങ്ങളുടെ പൊള്ളുന്ന തുടകൾക്കില്ല,
ലില്ലിപ്പൂക്കളുടെ ധ്യാനസ്ഥവർണ്ണങ്ങൾക്കില്ല,
തെക്കൻനാടുകളുടെ കിരാതവെളിച്ചത്തിനു പോലുമില്ല,
ഇനിമേൽ നിന്റെ നെഞ്ചിലൊരിടം;
മുറിപ്പെട്ട പ്രാപ്പിടിയനെപ്പോലെ
കാതിന്റെ ചോരവാർച്ച നിലയ്ക്കുന്നേയില്ല;
അതൊലിപ്പിക്കുന്നു,
കറുത്ത, വിഭ്രാന്തമായ സ്നേഹം,
ലോകത്തെ മുക്കിത്താഴ്ത്തുന്ന സ്നേഹം,
താനറിയാതെ, എന്തിനെന്നറിയാതെ,
അവമാനിതമായും.



ഒരു കൈയുടെ അദ്ധ്വാനങ്ങൾ

ഞാനിപ്പോൾ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു:
ഈ വരികളെഴുതുന്ന കൈകൾക്കു പ്രായമായിരിക്കുന്നു.
അതിനിപ്പോൾ പൂഴിമണൽക്കൂനകളെ ഇഷ്ടമാവുന്നില്ല,
മഴ ചാറുന്ന സായാഹ്നങ്ങളെ,
മുൾച്ചെടികൾക്കു മേൽ പുലരിമഞ്ഞിനെ ഇഷ്ടമാവുന്നില്ല.
അതിനിപ്പോഴിഷ്ടം സ്വന്തം സഹനങ്ങളുടെ അക്ഷരങ്ങളെ.
തന്റെ കൂട്ടാളിയെക്കാൾ,
അല്പം മടിയനും സുഖിമാനുമായ മറ്റേക്കൈയെക്കാൾ
ഇതാണു കഷ്ടപ്പെട്ടു പണിയെടുത്തിരുന്നത്.
ദുഷ്കരമായ ഉദ്യമങ്ങളൊക്കെ ഇതിനാണു വന്നുവീണിരുന്നത്:
വിതയ്ക്കുക, കൊയ്യുക, തുന്നുക, തിരുമ്പുക.
ശരി തന്നെ, തലോടലും.
തിടുക്കങ്ങളും കാർക്കശ്യങ്ങളും ഒടുവിലതിനെ ക്ഷയിപ്പിച്ചു.
ഇനിയധികനാൾ അതിനുണ്ടാവില്ല:
ദൈവമേ, അതിന്റെ കുലീനതയെ കാണാതെപോകരുതേ.


link to image


Monday, July 30, 2012

യൂജെനിയോ ദെ അന്ദ്രാദെ - കാവ്യകല

Monet_-_Haystacks_in_the_late_summer


കറുപ്പു ധരിച്ച സ്ത്രീകൾ


അവർ വൃദ്ധകളായിട്ടേറെക്കാലമായിരിക്കുന്നു,
ആത്മാവോളം കറുപ്പു ധരിച്ചവർ.
ചുമരു പറ്റിയിരുന്ന്
കല്ലിച്ച സൂര്യനിൽ നിന്നവരഭയം തേടുന്നു,
അടുപ്പിൻമൂട്ടിലൊരുമിച്ചിരുന്ന്
ലോകത്തിന്റെ ശൈത്യത്തിൽ നിന്നവരൊളിക്കുന്നു.
അവർക്കിപ്പോഴും പേരുകളുണ്ടോ?
ആരും ചോദിക്കുന്നില്ല,
ആരും പറയുന്നുമില്ല.
അവരുടെ നാവുകളും അതുപോലെ കല്ലിച്ചത്.


കാവ്യകല



കല എന്നതിതിലുണ്ട്,
ഈ നാട്ടിൻപുറത്തുകാരി
തന്റെ നാലഞ്ചു നിര കാബേജുകൾക്കു
വെള്ളം തളിയ്ക്കുന്ന രീതിയിൽ:
പതറാത്ത കൈകൾ,
മണ്ണിനോടടുപ്പം,
ഹൃദയത്തിന്റെ സമർപ്പണം.
കവിതയെഴുതപ്പെടുന്നതിങ്ങനെ.



കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം


കൊയ്ത കറ്റകളെറിച്ചുനിൽക്കുന്ന പാടം,
അതിപുലർച്ചെ കുരുവികളുടെ മർമ്മരം,
ഒരു ചുമരിന്റെ ആകസ്മികവെണ്മ,

ചീവീടുകൾ മുൾച്ചെടികൾക്കു മേലെറിയുന്ന ധാർഷ്ട്യം,
കല്ലിച്ചുപോയ നമ്മുടെ നിത്യാന്നം,
ആട്ടിൻപറ്റത്തിനെ ആവിർഭവിപ്പിക്കുന്ന പൊടിപടലം,

നീരു വലിയുന്ന കുണ്ടുകളിൽ
താഴ്ന്ന തവളകരച്ചിൽ,
നായ്ക്കളുടെ നേർത്ത മോങ്ങൽ,
തൊലിയുടെ മറുപുറത്ത്
ചാപ്പ കുത്തുന്ന ഉഷ്ണം,

നിർജ്ജനമായ തരിശുനിലം,
ദാഹത്തിന്റെ കൊഴുച്ചാലുകൾ.


link to image


മൌറിസ് മെയ്ത്തെർലിങ്ക് - നിർവേദം

maeterlinck


ഏതു കണ്ണുകളിൽച്ചെന്നു തങ്ങണമെന്നീച്ചുംബനങ്ങൾക്കറിയില്ല,
പണ്ടേയണഞ്ഞുപോയിരിക്കുന്നു, അവ താലോലിച്ച കണ്ണുകൾ.
ഉജ്ജ്വലമായ മനോരാജ്യങ്ങളിൽ മുഴുകിയിനിമേലവ കിടക്കും,
പച്ചപ്പുൽത്തകിടി മേൽ മയങ്ങുന്ന വേട്ടനായ്ക്കളെപ്പോലെ.
നരച്ച ചക്രവാളത്തിലൂടെ ചെമ്മരിപ്പറ്റം നീങ്ങുന്നതവർ കാണുന്നു,
തങ്ങളുടെ ജീവിതം പോലെ സന്ദിഗ്ധമായൊരാകാശത്തിലൂടെ,
പച്ചപ്പുല്പരപ്പിൽ ചിതറിവീണ നിലാവിന്റെ കതിരുകൾ മേഞ്ഞും.
അസൂയപ്പെടാതെ, മനസ്സസ്വസ്ഥമാവാതവർ നോക്കിനിൽക്കുന്നു,
ഓരോ കൈത്തലത്തിലും ആനന്ദം വിടർത്തുന്ന പനിനീർപ്പൂക്കളെ,
തങ്ങൾക്കു മനസ്സിലാവാത്ത മനശ്ശാന്തിയുടെ നീണ്ടുനീണ്ട പച്ചപ്പിനെ.


മൌറിസ് മെയ്ത്തെർലിങ്ക്(1862-1949) - ഫ്രഞ്ചുഭാഷയിലെഴുതിയിരുന്ന ബല്ജിയൻ സിംബോളിസ്റ്റുകവി. 1911-ൽ നൊബേൽ സമ്മാനം ലഭിച്ചു.


wiki link to Maeterlinck

Sunday, July 29, 2012

റൂമി - മത് നവിയില്‍ നിന്ന്‍


*
വാക്കുകളിൽ നിന്നാണോ നിങ്ങൾക്കു തീർച്ചയായത്,
തീയെന്നൊരു വസ്തു ഉണ്ടെന്ന്?
എങ്കിൽ തീർച്ചയുടെ ആ ഘട്ടത്തിൽത്തന്നെ നില്പു പിടിക്കരുതേ!
-തീയെടുത്തു തിന്നു നോക്കൂ!
തീയിൽ വെന്തതിനേ തീയുടെ തീർച്ചയുമുള്ളു.
ആ തീർച്ചയാണോ നിങ്ങൾക്കു വേണ്ടത്?
എങ്കിൽ തീയിൽ കയറിനിൽക്കൂ!

*

മറഞ്ഞ വസ്തുക്കൾക്കു വെളിപ്പെടാൻ അവയുടെ വിപരീതങ്ങൾ വേണം; ദൈവത്തിനു വിപരീതമില്ലാത്തതിനാൽ അവൻ മറഞ്ഞുതന്നെ കിടക്കും...നമ്മുടെ കണ്ണുകൾ അവനെ കാണില്ല; നോക്കുന്ന കണ്ണുകളെ അവൻ കാണുന്നുമുണ്ട്!


*

ശലോമോൻ വന്നു കൂടാരമുറപ്പിച്ചപ്പോൾ അവനെ വണങ്ങാൻ കിളികൾ കൂട്ടമായി വന്നു. തങ്ങളുടെ ഭാഷ തന്നെയാണ്‌ അവനും സംസാരിക്കുന്നതെന്നു കണ്ടപ്പോൾ അവയോരോന്നായി അവന്റെ സവിധത്തിലേക്കു പാഞ്ഞു. കിളികളുടെ ചിലയ്ക്കൽ തീർന്നു; ശലോമോന്റെ സാന്നിദ്ധ്യത്തിൽ അവയുടെ ഭാഷ സ്ഫുടവുമായി. ഒരേ ഭാഷ സംസാരിക്കുകയെന്നാൽ അതു തന്നെ സാഹോദര്യവും മമതയും. അന്യോന്യസംസാരം നമുക്കു പറ്റുന്നില്ലെങ്കിൽ ചങ്ങലയിൽ കിടക്കുന്ന തടവുകാരെന്നേ നമ്മെ പറയാനുള്ളു.


*

സ്വർഗ്ഗത്തു ചെല്ലുമ്പോൾ മുള്ളുകളാണു നിങ്ങൾ നോക്കിനടക്കുന്നതെങ്കിൽ നിങ്ങൾ കണ്ടെടുക്കുന്ന മുള്ളു നിങ്ങൾ തന്നെയായിരിക്കും.


*

ദൈവം പനിനീർപ്പൂവിനോടു പറഞ്ഞത്,
വിടർന്ന ഭംഗിയോടതിനെച്ചിരിപ്പിച്ചത്-
ദൈവമതെന്റെ ഹൃദയത്തോടും പറഞ്ഞു,
പൂവിലും നൂറു മടങ്ങതിനു ഭംഗിയും നൽകി.


*

താടിയും വൃഷണവുമുള്ളതു കൊണ്ടാണ്‌
താനൊരു പുരുഷനെന്നു നിങ്ങൾ കരുതുന്നതെങ്കിൽ,
ഏതു മുട്ടാടിനുമില്ലേ ഇതും ഇതിലധികവും?


റൂമി - ഞാനെങ്ങനെയറിയാൻ...


ഞാനെങ്ങനെയറിയാൻ,
ഈ വിഷാദം ഇത്രയെന്നെ ഭ്രാന്തെടുപ്പിക്കുമെന്ന്,
എന്റെ ഹൃദയത്തെ നരകക്കുഴിയാക്കുമെന്ന്,
എന്റെ രണ്ടു കണ്ണുകളെ കലങ്ങിപ്പായുന്ന പുഴകളാക്കുമെന്ന്?

ഞാനെങ്ങനെയറിയാൻ,
ഒരു പ്രവാഹമിരച്ചുവന്നെന്നെത്തട്ടിയെടുത്തു പായുമെന്ന്,
ഒരു ചോരക്കടലിൽ കപ്പലു പോലെന്നെത്തട്ടിയുരുട്ടുമെന്ന്,
തിരകളതിന്റെ വാരിയെല്ലുകളോരോന്നുമൂരിയെടുക്കുമെന്ന്,
വമ്പനൊരു തിമിംഗലമുയർന്നുവരുമെന്ന്,
ആ കടൽവെള്ളമങ്ങനെതന്നെയതൂറ്റിക്കുടിക്കുമെന്ന്,
അത്രയ്ക്കപാരമായ പെരുംകടലൊരു മരുപ്പറമ്പു പോലെ വരളുമെന്ന്,
കടലു കുടിയ്ക്കുന്ന സത്വമതിന്റെ വാലൊന്നു വെട്ടിയ്ക്കുമ്പോൾ
ഒരു കൊടുംഗർത്തത്തിനുള്ളിൽച്ചെന്നു ഞാൻ വീഴുമെന്ന്?

ഇത്രയും പ്രകൃതിപരിണാമങ്ങൾ നടന്നുകഴിഞ്ഞതിൽപ്പിന്നെ
കടലില്ല, മരുപ്പറമ്പുമില്ല.
ഞാനെങ്ങനെയറിയാൻ,
ഇതൊക്കെ എങ്ങനെ വന്നു ഭവിച്ചുവെന്ന്,
എങ്ങനെകളില്ലായ്മയിൽ എങ്ങനെ മുങ്ങിത്താണുവെന്നിരിക്കെ?


റൂമി - നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിയ്ക്ക്...


നിന്റെ മുഖമൊന്നു കണ്ടാൽ മതിയെനിയ്ക്ക്,
ഒരു മരത്തലപ്പിൽ, പുറപ്പെട്ടുവരുന്ന സൂര്യനിൽ, വായുവിൽ.
നിന്റെ പെരുമ്പറയൊന്നു കേട്ടാൽ മതിയെനിയ്ക്ക്,
അതു കേട്ടു നിന്റെ പ്രാപ്പിടിയന്മാർ മടങ്ങിവരുന്നതും
നിന്റെ കൈത്തണ്ടയിൽ പറന്നിറങ്ങുന്നതും കണ്ടാൽ മതിയെനിയ്ക്ക്.

നീ പറഞ്ഞുവിടുന്നു “ഞാനിവിടെയില്ലെന്നയാളോടു പറഞ്ഞേക്കൂ,”
ആ നിശിതതിരസ്ക്കാരം തന്നെ
ഞാൻ കേൾക്കാൻ മോഹിച്ചുനടന്നതും.

ഓരോ കൈത്തലത്തിലും നിന്റെ വെള്ളിനാണയങ്ങൾ കണ്ടാൽ മതിയെനിയ്ക്ക്,
മഴ തേവുന്ന ചക്രത്തോടൊപ്പം തിരിഞ്ഞാൽ മതിയെനിയ്ക്ക്,
അനുഭവങ്ങളപ്പത്തുണ്ടുകൾ പോലെയായാൽ മതിയെനിയ്ക്ക്.

പെരുങ്കടലിൽ പെരുമീൻ പോലെ നീന്തിനടന്നാൽ മതിയെനിയ്ക്ക്,
ജോസഫിനെ കണ്ടറിയുന്ന യാക്കോബായാൽ മതിയെനിയ്ക്ക്,
നുരയുന്ന നഗരമല്ലാതെ മരുഭൂമിയിലെ മലമുടിയായാൽ മതിയെനിയ്ക്ക്.

മനസ്സു വിരണ്ടവരെക്കൊണ്ടെനിക്കു മടുത്തു.
സിംഹത്താന്മാർക്കൊപ്പമവരുടെ മടയിൽ കൂടിയാൽ മതിയെനിയ്ക്ക്,
മോശയോടൊപ്പം നടന്നാൽ മതിയെനിയ്ക്ക്.

കണ്ണീരൊലിപ്പിക്കുന്ന മോങ്ങുന്ന മനുഷ്യരല്ല,
കുടിച്ചു മതി കെട്ടവരുടെ പ്രലപനങ്ങളെനിക്കു മതി;
പാടുന്ന കിളികൾക്കാരു കേൾക്കുമെന്ന ചിന്തയില്ല,
കേൾക്കുന്നവരെന്തു കരുതുമെന്ന വ്യാകുലതയില്ല:
പാടുന്ന കിളികളെപ്പോലെ പാടിയാൽ മതിയെനിയ്ക്ക്.

ഇന്നലെ രാത്രിയിൽ ഒരു ഗുരുവരൻ ഇതുവഴി വന്നു,
കൈയിലൊരു വിളക്കുമായി ഓരോ പടിക്കലും ചെന്നു.
“നോക്കിയാൽ കാണാത്തവനെത്തന്നെ
ഞാൻ നോക്കിനടക്കുന്നതും.”

ആഗ്രഹചിന്തകൾക്കപ്പുറം, ഇടങ്ങൾക്കപ്പുറം,
രൂപത്തിനകമേ, അതൊന്ന്.
അതു കണ്ടുകിട്ടുമെന്ന മോഹമൊന്നുമെനിക്കില്ല:
ഒരു പുല്ലാങ്കുഴലിങ്ങനെ പാടുന്നു.

തന്ത്രികൾ മീട്ടുകയാണു പ്രണയം പക്ഷേ,
കേൾക്കുന്ന സംഗീതവും പ്രണയം തന്നെ.
ആ വാദകൻ തന്നെയാവട്ടെ,
ഈ കവിത ചൊല്ലിത്തീർക്കുവാനും.

പ്രിയനേ, സൂര്യനിലേക്കു ചിറകെടുക്കുന്ന നീർപ്പക്ഷിയാണു ഞാൻ.


Saturday, July 28, 2012

യൂജെനിയോ ദെ അന്ദ്രാദെ - പച്ചയുടെ ദേവൻ

Henri_Rousseau_011


പകലറുതിയിൽ ഉറവകളുടെ ചാരുതകളൊക്കെയും
അവൻ തന്നിലേക്കാവാഹിച്ചിരുന്നു.
അവന്റെയുടൽ തിടുക്കമില്ലാത്തൊരൊഴുക്കായിരുന്നു,
തന്റെ ലക്ഷ്യത്തിലേക്കവരോഹണം ചെയ്യുമ്പോൾ
തടങ്ങളെ വെല്ലുവിളിയ്ക്കുന്ന വിളംബധാര.

കടന്നുപോകുന്നൊരാളെപ്പോലെ അവൻ നടന്നു,
നിൽക്കാനവനു നേരമില്ലായിരുന്നു.
അവൻ ചുവടു വച്ചപ്പോൾ പുൽക്കൊടികൾ പൊടിച്ചു,
ഉയർത്തിയിടത്തോളമവന്റെ കൈകളിൽ നിന്നും
തഴച്ച മരച്ചില്ലകൾ പന്തലിച്ചു.

നൃത്തച്ചുവടു വയ്ക്കുന്നൊരാളെപ്പോലെ അവൻ മന്ദഹസിച്ചു.
അവന്റെയുടൽ, നൃത്തത്തിലെന്നപോലെ, ഇലകൾ കൊഴിച്ചു,
പ്രഹർഷത്തിന്റെ താളത്തിൽ അതു വിറക്കൊണ്ടു,
ദേവകളേ അനുഭവിച്ചിട്ടുള്ളൂ അങ്ങനെയൊരു മൂർച്ഛയെന്ന്
അവൻ തിരിച്ചറിഞ്ഞുമിരുന്നു.

തന്റേതായ വഴിയിലൂടെ അവൻ സഞ്ചാരം തുടർന്നു,
തങ്ങിനിൽക്കുകയെന്നത് ദേവകൾക്കു പറഞ്ഞതല്ലല്ലോ.
കാണാനായിട്ടുള്ളതിൽ നിന്നൊക്കെ അകലെയായി,
താൻ ചുണ്ടിൽ വച്ച പുല്ലാങ്കുഴലിന്റെ ഈണത്തിൽ
തന്നെത്താൻ പിണഞ്ഞവനായി.



Wednesday, July 25, 2012

പാട്രിക് പിയേഴ്സ് - ആദർശം

Patrick_Pearse


നഗ്നയായി നിന്നെക്കണ്ടു,
സൌന്ദര്യത്തിന്റെ സന്താനമേ.
കണ്ണുകൾ ഞാനിറുക്കിയടച്ചു,
വഴങ്ങിപ്പോകരുതെന്നതിനായി.

നിന്റെ സംഗീതം ഞാൻ കേട്ടു,
എന്നെയരികിലേക്കു വിളിക്കുമ്പോൾ.
കാതുകൾ ഞാൻ പൊത്തിപ്പിടിച്ചു,
ഇടറിപ്പോകരുതെന്നതിനായി.

നിന്റെയധരം ഞാൻ നുകർന്നു,
മധുരത്തിലും മധുരമായതേ.
എന്റെ ഹൃദയം ഞാൻ കല്ലാക്കി,
വീണുപോകരുതെന്നതിനായി.

എന്റെ ഹൃദയം കല്ലാക്കി ഞാൻ,
കണ്ണുകൾ കൊട്ടിയടച്ചു ഞാൻ,
കാതുകൾ പൊത്തിപ്പിടിച്ചു ഞാൻ,
തൃഷ്ണയെ ഞെക്കിക്കൊന്നു ഞാൻ.

പുണരാനായി നീ വരുമ്പോൾ
പുറം തിരിഞ്ഞു നിന്നു ഞാൻ,
മുന്നിലുള്ള വഴിയിലേക്കു
മുഖം തിരിച്ചു നിന്നു ഞാൻ.

ഞാൻ മുഖം തിരിച്ചു നിൽക്കുന്നു,
മുന്നിലുള്ള വഴിയിലേക്ക്,
മുന്നിൽ കണ്ട ലക്ഷ്യത്തിലേക്ക്,
മുന്നിൽ വരുന്ന മരണത്തിലേക്ക്.



പാട്രിക് പിയേഴ്സ് (1879-1916)- ഐറിഷ് കവിയും ദേശീയവാദിയും. 1916-ലെ ഈസ്റ്റർ കലാപത്തിന്റെ നായകരിൽ ഒരാൾ. കലാപം പരാജയപ്പെട്ടപ്പോൾ മറ്റു പതിനാലു പേർക്കൊപ്പം പിയേഴ്സിനെയും ഇംഗ്ളീഷ് സൈന്യം വെടിവച്ചു കൊന്നു.


Ideal
Naked I saw thee,
O beauty of beauty!
And I blinded my eyes
For fear I should flinch.

I heard thy music,
O sweetness of sweetness!
And I shut my ears
For fear I should fail.

I kissed thy lips
O sweetness of sweetness!
And I hardened my heart
For fear of my ruin.

I blinded my eyes
And my ears I shut,
I hardened my heart
And my love I quenched.

I turned my back
On the dream I had shaped,
And to this road before me
My face I turned.

I set my face
To the road here before me,
To the work that I see,
To the death that I shall meet.

Translated by Thomas MacDonagh

link to Patrick Pearse


ബോദ്‌ലെയെർ - മദിരയുടെ ആത്മാവ്

Eduard_von_Grützner_-_Mönch_mit_irdenem_Krug

രാത്രിയിൽ കുപ്പിക്കുള്ളിൽ  മദിരയുടെയാത്മാവിങ്ങനെ പാടി:
“അരക്കിന്റെ മുദ്ര വച്ച ചില്ലിന്റെ തടവറയ്ക്കുള്ളിൽ നിന്നും
വേരറ്റ മനുഷ്യാ, നിന്റെ നന്മക്കായി ഞാനയയ്ക്കുന്നു,
നിറയെ വെളിച്ചവും സാഹോദര്യവുമായൊരു ഗാനം!

എനിക്കറിയാം, കത്തിയെരിയുന്ന കുന്നിൻചരിവിൽ
പൊള്ളുന്ന വെയിലത്തെത്ര വിയർപ്പൊഴുക്കുന്നു നീയെന്ന്,
എനിക്കു ജീവൻ നൽകാൻ, എനിക്കാത്മാവു നൽകാൻ;
അതിനാൽ നിന്നോടു കൃതഘ്നത കാണിക്കില്ല ഞാൻ.

പണിയെടുത്തു തളർന്നവന്റെ തൊണ്ടയിലൂടിറങ്ങുമ്പോൾ
ഇത്രയാണു ഞാനറിയുന്ന ആനന്ദമെന്നെങ്ങനെ പറയാൻ!
തണുത്ത നിലവറകളെക്കാൾ കിടന്നുറങ്ങാനെനിക്കു ഹിതം
അവന്റെ ചൂടുള്ള നെഞ്ചിന്റെ സുഖകരമായ കുഴിമാടം!

കേട്ടുവോ, ഞായറാഴ്ചകളിൽ മാറ്റൊലിക്കുന്ന സംഘഗാനങ്ങൾ?
എന്റെ പിടയ്ക്കുന്ന നെഞ്ചിൽ അഭിലാഷങ്ങളുടെ കൊഞ്ചലുകൾ?
മേശ മേൽ കൊടുംകൈ കുത്തൂ, കുപ്പായക്കൈ തെറുത്തുകയറ്റൂ,
എന്റെ കീർത്തനങ്ങളാലപിക്കൂ, നിനക്കു നൽകാം ഞാൻ ശമം!

നിന്റെ പെണ്ണിന്റെ കണ്ണിൽ തവിഞ്ഞ നാളം ഞാൻ കൊളുത്താം,
നിന്റെ മകനു കരുത്തു നൽകാം, അവന്റെ കവിളിനു തുടുപ്പു പകരാം,
ജീവിതമെന്ന പന്തയത്തിലോടിത്തളർന്ന മനുഷ്യന്‌
മുറുകിയ പേശികൾക്കയവു വരുത്താൻ ഞാനെണ്ണയുമാവാം!

നിന്റെ ഉർവരതയിൽ വന്നുവീഴുന്ന അമൃതകണം ഞാൻ,
ദിവ്യനായൊരുഴവൻ വിതയ്ക്കുന്ന അനർഘബീജം ഞാൻ;
നമ്മുടെ പ്രണയത്തിൽ നിന്നൊരപൂർവ്വകവിത പിറക്കട്ടെ,
വിചിത്രപുഷ്പം പോലതു ദൈവത്തിനു നേർക്കു വിടരട്ടെ!“


(പാപത്തിന്റെ പൂക്കൾ-104)


L'Ame du Vin

Un soir, l'âme du vin chantait dans les bouteilles:
«Homme, vers toi je pousse, ô cher déshérité,
Sous ma prison de verre et mes cires vermeilles,
Un chant plein de lumière et de fraternité!

Je sais combien il faut, sur la colline en flamme,
De peine, de sueur et de soleil cuisant
Pour engendrer ma vie et pour me donner l'âme;
Mais je ne serai point ingrat ni malfaisant,

Car j'éprouve une joie immense quand je tombe
Dans le gosier d'un homme usé par ses travaux,
Et sa chaude poitrine est une douce tombe
Où je me plais bien mieux que dans mes froids caveaux.

Entends-tu retentir les refrains des dimanches
Et l'espoir qui gazouille en mon sein palpitant?
Les coudes sur la table et retroussant tes manches,
Tu me glorifieras et tu seras content;

J'allumerai les yeux de ta femme ravie;
À ton fils je rendrai sa force et ses couleurs
Et serai pour ce frêle athlète de la vie
L'huile qui raffermit les muscles des lutteurs.

En toi je tomberai, végétale ambroisie,
Grain précieux jeté par l'éternel Semeur,
Pour que de notre amour naisse la poésie
Qui jaillira vers Dieu comme une rare fleur!»

Charles Baudelaire

The Soul of Wine

One night, the soul of wine was singing in the flask:
"O man, dear disinherited! to you I sing
This song full of light and of brotherhood
From my prison of glass with its scarlet wax seals.

I know the cost in pain, in sweat,
And in burning sunlight on the blazing hillside,
Of creating my life, of giving me a soul:
I shall not be ungrateful or malevolent,

For I feel a boundless joy when I flow
Down the throat of a man worn out by his labor;
His warm breast is a pleasant tomb
Where I'm much happier than in my cold cellar.

Do you hear the choruses resounding on Sunday
And the hopes that warble in my fluttering breast?
With sleeves rolled up, elbows on the table,
You will glorify me and be content;

I shall light up the eyes of your enraptured wife,
And give back to your son his strength and his color;
I shall be for that frail athlete of life
The oil that hardens a wrestler's muscles.

Vegetal ambrosia, precious grain scattered
By the eternal Sower, I shall descend in you
So that from our love there will be born poetry,
Which will spring up toward God like a rare flower!"

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Soul of Wine

One night the wine was singing in the bottles:
"Mankind, dear waif, I send to you, in spite
Of prisoning glass and rosy wax that throttles,
A song that's full of brotherhood and light.

I know what toil, and pain, and sweat you thole,
Under the roasting sun on slopes of fire,
To give me life and to beget my soul —
So I will not be thankless to my sire,

Because I feel a wondrous joy to dive
Down, clown the throat of some work-wearied slave.
His warm chest is a tomb wherein I thrive
Better than in my subterranean cave.

Say, can you hear that rousing catch resound
Which hope within my beating heart sings high?
(With elbows on the table, sprawl around,
Contented hearts! my name to glorify.)

I'll light the eyes of your delighted wife.
Your son I'll give both rosy health and muscle
And be to that frail athlete of this life
Like oil that primes the wrestler for the tussle,

In you I fall, ambrosia from above,
Sown by the hand of the eternal Power,
That poetry may blossom from our love
And rear to God its rare and deathless flower!"

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Tuesday, July 24, 2012

റ്റി. കാർമേ - ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ഒരു മനഃസാക്ഷിവിചാരണ



ഡ്രൈവർ അറിഞ്ഞതുപോലുമില്ല,
ആ കുഞ്ഞുകിളിയ്ക്കു മേൽ
താൻ വണ്ടി കയറ്റിയെന്ന്.
പെട്ടെന്നാണ്‌ അതിനൊരു പേരുണ്ടായത്,
ഒരു മേൽവിലാസവും, ചിറകിനൊരു നിറവുമുണ്ടായത്.
തെരുവിന്റെ ഒത്ത നടുക്ക് അതു കിടന്നു,
മലർന്ന്, കാലുകൾ V പോലെ വായുവിലുയർത്തി.
അത്ഭുതമേ,
ലോറിക്കാർ പോലും ഇപ്പോളതിനെ ശ്രദ്ധിച്ചു,
ഇരമ്പുന്നൊരു തുരങ്കമവരതിനു മേൽ വിരിച്ചു.
ഒടുവിൽ ഒരു കാൽനടക്കാരൻ അതുവഴി വന്നു,
അതിനവസാനമായി ഒരു തൊഴിയും കൊടുത്തു.

ഇതൊക്കെ നടന്നത് പകൽവെളിച്ചത്തിലാണ്‌,
അടുത്തൊരു മില്ലിലെ ഈർച്ചവാളിന്റെ ഒച്ചയിലാണ്‌.
അപ്പോഴേക്കും രാത്രിയായി.
അതിപ്പോഴും അവിടെത്തന്നെയുണ്ടെന്നു തോന്നുന്നു,
ഓടയുടെ വിളുമ്പിലള്ളിപ്പിടിച്ചുകൊണ്ട്.
ഞാനിതിനെ രേഖപ്പെടുത്തുന്നു,
മറക്കേണ്ട സംഗതികളുടെ കൂട്ടത്തിൽ.


wiki link to T. Carmi

Monday, July 23, 2012

ബോദ്‌ലെയെർ - പാരസ്പര്യങ്ങൾ

Otto_Mueller_Waldlandschaft_c1924


പ്രകൃതി എന്ന ക്ഷേത്രത്തിൽ, വൃക്ഷങ്ങൾ സ്തംഭങ്ങളായ മണ്ഡപങ്ങളിൽ
പതിഞ്ഞ മന്ത്രോച്ചാരണങ്ങളുയരുന്നു, പാതിയറിഞ്ഞവ, പാതി മറഞ്ഞവ;
പ്രതീകങ്ങളുടെ ആ നിബിഡവനങ്ങളിലൂടെ മനുഷ്യനലഞ്ഞുനടക്കുമ്പോൾ
അവയുടെ കണ്ണുകളവനെപ്പിന്തുടരുന്നു, തങ്ങൾക്കു ബന്ധുവാണവനെന്നപോലെ.

വിദൂരവും ദീർഘവുമായ പ്രതിധ്വനികളതീതങ്ങളിൽ വിലയിക്കുമ്പോൾ
ഗഹനവുമസ്പഷ്ടവുമായൊരു സ്വരമവിടെനിന്നു പിറക്കുമ്പോലെ,
-ഇരുണ്ട രാത്രി പോലെ വിപുലമായി, തെളിഞ്ഞ പകലു പോലെ വിശദമായി-
ഒന്നു മറ്റൊന്നുപോലാവുന്നു, വർണ്ണങ്ങൾ, ശബ്ദങ്ങൾ, സൌരഭ്യങ്ങളും.

പരിമളങ്ങളുണ്ട് ചിലവ, ശിശുവിന്റെ നിർമ്മലചർമ്മം പോലെ മസൃണം,
പുല്ലാങ്കുഴലുകൾ പോലെ മധുരം, ഈറൻ പുല്പരപ്പു പോലെ ഹരിതം;
-ഇനിയുമുണ്ടു ചിലവ, സമൃദ്ധം, സങ്കീർണ്ണം, വിജയോന്മത്തം, ജീർണ്ണം,

പരിമാണങ്ങളെ ഭേദിച്ചുകൊണ്ടനന്തതയിലേക്കു വ്യാപിക്കുന്നവ:
കസ്തൂരിയും കുന്തിരിക്കവും പോലെ, മൂരും സാമ്പ്രാണിയും പോലെ;
അവ കീർത്തിക്കുന്നു, ഉടലിന്റെ ആനന്ദങ്ങളെ, ആത്മാവിന്റെ മൂർച്ഛകളെ.


(പാപത്തിന്റെ പൂക്കൾ-4)


സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വീഡൻബർഗിന്റെ  ഭൌതികവും ആദ്ധ്യാത്മികവുമായ തലങ്ങൾ തമ്മിൽ ഒരു പാരസ്പര്യമുണ്ടെന്നും, ആദ്ധ്യാത്മികയാഥാർത്ഥ്യങ്ങളുടെ പ്രതീകങ്ങളാണ്‌ ഭൌതികവസ്തുക്കളെന്നുമുള്ള മിസ്റ്റിക് സിദ്ധാന്തങ്ങൾ ബോദ്ലെയർക്കു പരിചിതമായിരുന്നു.


Correspondances

La Nature est un temple où de vivants piliers
Laissent parfois sortir de confuses paroles;
L'homme y passe à travers des forêts de symboles
Qui l'observent avec des regards familiers.

Comme de longs échos qui de loin se confondent
Dans une ténébreuse et profonde unité,
Vaste comme la nuit et comme la clarté,
Les parfums, les couleurs et les sons se répondent.

II est des parfums frais comme des chairs d'enfants,
Doux comme les hautbois, verts comme les prairies,
— Et d'autres, corrompus, riches et triomphants,

Ayant l'expansion des choses infinies,
Comme l'ambre, le musc, le benjoin et l'encens,
Qui chantent les transports de l'esprit et des sens.

Charles Baudelaire

Correspondences

Nature is a temple in which living pillars
Sometimes give voice to confused words;
Man passes there through forests of symbols
Which look at him with understanding eyes.

Like prolonged echoes mingling in the distance
In a deep and tenebrous unity,
Vast as the dark of night and as the light of day,
Perfumes, sounds, and colors correspond.

There are perfumes as cool as the flesh of children,
Sweet as oboes, green as meadows
— And others are corrupt, and rich, triumphant,

With power to expand into infinity,
Like amber and incense, musk, benzoin,
That sing the ecstasy of the soul and senses.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Correspondences

Nature's a temple where each living column,
At times, gives forth vague words. There Man advances
Through forest-groves of symbols, strange and solemn,
Who follow him with their familiar glances.

As long-drawn echoes mingle and transfuse
Till in a deep, dark unison they swoon,
Vast as the night or as the vault of noon —
So are commingled perfumes, sounds, and hues.

There can be perfumes cool as children's flesh,
Like fiddIes, sweet, like meadows greenly fresh.
Rich, complex, and triumphant, others roll

With the vast range of all non-finite things —
Amber, musk, incense, benjamin, each sings
The transports of the senses and the soul.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

Correspondences

All nature is one temple, the living aisles whereof
Murmur in a soft language, half strange, half understood;
Man wanders there as through a cabalistic wood,
Aware of eyes that watch him in the leaves above.

Like voices echoing in his senses from beyond
Life's watery source, and which into one voice unite,
Vast as the turning planet clothed in darkness and light,
So do all sounds and hues and fragrances correspond.

Perfumes there are as sweet as the music of pipes and strings,
As pure as the naked flesh of children, as full of peace
As wide green prairies — and there are others, having the whole

Corrupt proud all-pervasiveness of infinite things,
Like frankincense, and musk, and myrrh, and ambergris,
That cry of the ecstasy of the body and of the soul.

— George Dillon, Flowers of Evil (NY: Harper and Brothers, 1936)

Correspondences

In Nature's temple, living pillars rise,
Speaking sometimes in words of abstruse sense;
Man walks through woods of symbols, dark and dense,
Which gaze at him with fond familiar eyes.
Like distant echoes blent in the beyond
In unity, in a deep darksome way,
Vast as black night and vast as splendent day,
Perfumes and sounds and colors correspond.

Some scents are cool as children's flesh is cool,
Sweet as are oboes, green as meadowlands,
And others rich, corrupt, triumphant, full,
Expanding as infinity expands:
Benzoin or musk or amber that incenses,
Hymning the ecstasy of soul and senses.

— Jacques LeClercq, Flowers of Evil (Mt Vernon, NY: Peter Pauper Press, 1958)

Correspondances

Nature's a fane where down each corridor
of living pillars, darkling whispers roll,
— a symbol-forest every pilgrim soul
must pierce, 'neath gazing eyes it knew before.

like echoes long that from afar rebound,
merged till one deep low shadowy note is born,
vast as the night or as the fires of morn,
sound calls to fragrance, colour calls to sound.

cool as an infant's brow some perfumes are,
softer than oboes, green as rainy leas;
others, corrupt, exultant, rich, unbar

wide infinities wherein we move at ease:
— musk, ambergris, frankincense, benjamin
chant all our soul or sense can revel in.

— Lewis Piaget Shanks, Flowers of Evil (New York: Ives Washburn, 1931)


http://www.studiocleo.com/librarie/baudelaire/critique.html


link to image


Sunday, July 22, 2012

ആൽഫ്രെഡ് ദെ മ്യൂസെ - ഇതൊന്നുമാത്രമേ നീയെന്നോടു ചോദിക്കുന്നുള്ളുവെങ്കിൽ

414px-Alfred_de_musset


ഇതൊന്നുമാത്രമേ നീയെന്നോടു ചോദിക്കുന്നുള്ളുവെങ്കിൽ,
-സൌഹൃദത്തിന്റെ ചുണ്ടുകളിൽ നിന്നൊരു മൃദുചുംബനം,
അനുതാപത്തിന്റെ കണ്ണുകളിൽ നിന്നൊരു കണ്ണീർക്കണം-
എത്രയുമാഹ്ളാദത്തോടെ ആ ഹിതം ഞാൻ നിവർത്തിക്കാം;
സ്വർഗ്ഗത്തിലേക്കു  മടങ്ങുമ്പോൾ നീയൊന്നോർമ്മ വയ്ക്കുമോ,
എത്രമേൽ ഗാഢമായിരുന്നു, ഒരുനാൾ നമ്മുടെ പ്രണയമെന്ന്?
ഇനിയൊരുകാലവും പ്രതീക്ഷയെക്കുറിച്ചെന്റെ കവിത  പാടില്ല,
പ്രശസ്തിയെ, പ്രണയത്തെ, ആനന്ദത്തെ ഞാൻ കീർത്തിക്കില്ല,
നൈരാശ്യത്തെപ്പോലുമെന്റെ കവിതയ്ക്കു വിഷയമാക്കില്ല ഞാൻ.
ചുണ്ടുകളടച്ചുപൂട്ടി, തന്നിലേക്കുതന്നെ കുനിഞ്ഞു ഞാനിരിയ്ക്കും,
ഹൃദയം മന്ത്രിക്കുമ്പോളതിനു മൂകനായ കേൾവിക്കാരനായി.

(1835)


ആൽഫ്രെഡ് ദെ മ്യൂസെ (1810-1857) - ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും.


wiki link to Musset


Saturday, July 21, 2012

സെയിന്റ് അഗസ്റ്റിൻ - നിന്നിലേക്കെത്താൻ ഞാനെത്ര വൈകി...

220px-Sainte_Monique


നിന്നിലേക്കെത്താൻ ഞാനെത്ര വൈകി, സൌന്ദര്യമേ,
അത്ര പ്രാചീനയും അത്ര നവീനയുമായവളേ!
അതെ, നിന്നെ സ്നേഹിക്കാൻ ഞാനെത്ര വൈകി.
ഞാനെന്തറിഞ്ഞു? എനിക്കുള്ളിലുണ്ടായിരുന്നു നീ.
ഞാനോ, നിന്നെത്തേടി ഞാൻ പുറമേയലഞ്ഞു.
നീ സൃഷ്ടിച്ച സുന്ദരലോകത്തു
വിരൂപനായൊരു ഭ്രാന്തനെപ്പോലെ ഞാനലഞ്ഞു.
എന്നുമെന്നോടൊപ്പമുണ്ടായിരുന്നു നീ,
എന്നാൽ ഞാൻ നിന്നോടൊപ്പമായിരുന്നില്ല.
ഈ സുന്ദരവസ്തുക്കൾ നിന്നിൽ നിന്നെന്നെയകറ്റുകയായിരുന്നു,
നീയില്ലായിരുന്നെങ്കിൽ അവയുണ്ടാവുകയില്ലെങ്കിലും.
നീ എന്റെ പേരു ചൊല്ലി വിളിച്ചു,
എന്റെ ബാധിര്യം നീ ഭേദിച്ചു.
നീ വെട്ടിത്തിളങ്ങി, നീ കത്തിയെരിഞ്ഞു,
എന്റെ ആന്ധ്യത്തെ നീ ആട്ടിപ്പായിച്ചു.
വാസനിക്കുന്നൊരു തെന്നലായി നീയെന്നെത്തഴുകി,
ശ്വാസമുള്ളിലേക്കു വലിച്ചു നിനക്കായി ഞാൻ കിതച്ചു.
ഇന്നു രുചിയറിഞ്ഞതില്പിന്നെ
നിനക്കായി ഞാൻ ദാഹിക്കുന്നു, വിശക്കുന്നു.
നീയെന്നെത്തൊട്ടു, അതില്പിന്നെ ഞാനെരിയുന്നു,
നീ നല്കുന്ന ശാന്തിക്കായി.

(കുമ്പസാരങ്ങൾ - 10.27)

 


(കുമ്പസാരങ്ങൾ - 10.27)


Too late came I to love thee, O thou Beauty both so ancient and so fresh, yea too late came I to love thee.  And behold, thou wert within me, and I out of myself, where I made search for thee: I ugly rushed headlong upon those beautiful wings thou hast made.  Thou indeed wert with me; but I was not with thee: these beauties kept me far enough from thee: even those, which unless they were in thee, should not be at all.  Thou calledst and criedst unto me, yea thou even breakedst open my deafness: thou discoveredst thy beams and shinedst unto me, and didst cast away my blindness: thou didst most fragrantly blow upon me, and I drew in my breath and I panted after thee; I tasted thee, and now do hunger and thirst after thee; thou didst touch me, and I ever burn again to enjoy thy peace.”

St. Augustine: Confessions.


link to image


Friday, July 20, 2012

യൂജെനിയോ ദെ അന്ദ്രാദെ - അമ്മമാർ

File:Портрет старухи.jpg


ഞാൻ അലെന്റെഹോയിലേക്കു മടങ്ങുമ്പോഴേക്കും ചീവീടുകളൊക്കെ മണ്ണടിഞ്ഞിട്ടുണ്ടാവും; വേനൽക്കാലം മുഴുവൻ വെളിച്ചത്തെ പാട്ടുകളാക്കുകയായിരുന്നു അവ: അതിലുമുജ്ജ്വലമായ ഒരു ജാതകം എന്റെ അറിവിലില്ല. അവിടെ ഉറപ്പായും നാം കാണുക, വിലാപത്തിന്റെ കരിനിഴലുകൾ വാരിപ്പുതച്ച ആ സ്ത്രീകളെയാണ്‌: മരിച്ച മണ്ണിന്റെ അനാഥസന്തതികളെപ്പോലെ. ബറാന്റൊയിലും കാസ്ട്രോ ലബോറൈയിലും മാത്രമല്ല, സൂര്യനുദിക്കുന്ന ഏതു ദേശത്തും അവരെ കാണാം: കോറിയായിലും കാറ്റേനിയായിലും, മിസ്ട്രാസിലും സാന്താ ക്ളാരാ ഡെൽ കോബ്രെയിലും, വാർച്ചറ്റ്സിലും ബേനി മഹാലിലും: എന്തെന്നാൽ, അവരാണ്‌ അമ്മമാർ. നിശിതമോ നിദ്രാണമോ ആയ ഒരു നോട്ടം; ഒരഴി പോലെയോ, അത്രയും പോലും മാസം താങ്ങാനാവാത്ത പോലെയോ ഒരുടൽ: അവരാണ്‌ അമ്മമാർ. നിങ്ങളുടെ; മുഖത്തു ചാലു കീറാൻ കാറ്റിനു നേരം കിട്ടും മുമ്പേ അമ്മ മരിച്ചു പോയിരുന്നില്ലെങ്കിൽ എന്റെയും. ആദ്യതാരം പിറക്കുമ്പോഴേ അവർ ഇവിടെ ഉണ്ടായിരുന്നിരിക്കണം. അവരുടെ സഹനശീലത്തെക്കുറിച്ചെന്തു പറയാൻ! വെയിലു വാട്ടിയ മുൾച്ചെടി കൊണ്ടാണ്‌ അവരെ നിർമ്മിച്ചതെന്നു തോന്നും; മരണമില്ലാത്തവരാണവരെന്നു തോന്നും; തല്ലിക്കെടുത്തിയാൽ കെടാത്ത തീയുടെ പ്രകൃതമാണവർക്കെന്നെങ്കിലും. ദുർബലമായ വിരലുകൾ കൊണ്ട് നമുക്കവർ സ്വപ്നങ്ങളുടെ വല നെയ്തു തരുന്നു; തലയിലെ തട്ടങ്ങളുടെ ഇരുട്ടിൽ അരിച്ചെടുത്ത വെളിച്ചം കൊണ്ട് നമ്മെ ഊട്ടുന്നു. ചിലപ്പോഴാവട്ടെ, വെള്ളയടിച്ച ചുമരുകളിൽ ചാരി, പകലുകൾ കടന്നുപോകുന്നതും നോക്കി അവരിരിക്കുന്നതു കാണാം; അപ്പോഴവർ ഒരു റൊട്ടിക്കഷണം വായിലിട്ടു ചവയ്ക്കുന്നുണ്ടാവും; അല്ലെങ്കിൽ ഒടുവിൽ പിറന്ന പേരക്കുട്ടിക്കായി ഒരു കമ്പിളിക്കാലുറ തുന്നുകയാവും. മറ്റു ചിലപ്പോൾ ഒരിടത്തെരുവിൽ നിന്നു മറ്റൊന്നിലേക്ക് അവർ നടന്നുപോകുന്നതു കാണാം, ഒരു തീപ്പെട്ടിയോ അല്പം ഉപ്പോ കടം വാങ്ങാൻ; പരേതാത്മാക്കളെ കൂട്ടിനു പിടിച്ച് അതിനു നന്ദി പറയാൻ; പിന്നെ സ്വന്തം വീടുകളുടെ ഊഷ്മളതയിലേക്കു മടങ്ങാൻ; ഒരു തുള്ളി കാപ്പി അനത്തിക്കുടിയ്ക്കാൻ; മുറ്റം അടിച്ചുവാരി ജറേനിയത്തിനു വെള്ളമൊഴിക്കാൻ. അവരാണ്‌ അമ്മമാർ; സ്ഥലകാലങ്ങൾക്കപ്പു റത്തുള്ളവരെന്ന് ഗെയ്ഥേ പറഞ്ഞവർ; സ്വർഗ്ഗത്തെക്കാൾ, നരകത്തെക്കാൾ പ്രായം ചെന്നവർ; കണ്ണുകളിൽ ശൂന്യതയോ നഷ്ടബോധമോ മാത്രമുള്ളവർ; അല്ലെങ്കിൽ കണ്ണുകളിൽ കനലെരിയുന്നവർ. ഒറ്റയ്ക്കോ എണ്ണമറ്റോ, നിങ്ങൾക്കു മുന്നിൽ അവർ: ശാന്തഗംഭീരകളായി, നിശബ്ദരായി, ഭവ്യമായ നിശ്ചലതയുമായി. അവർ മറന്നുപോയിരിക്കുന്നു,തങ്ങളായിരുന്നു, പുരുഷനറിഞ്ഞ പ്രഥമഹിമബിന്ദുവെന്ന്, അവൻ കണ്ട ആദ്യവെളിച്ചമെന്ന്. പിന്നെയും അവരെ കാണാം, നിഴലു വീണ വഴികളിലൂടെ, അകിടു ചുക്കിച്ചുളിഞ്ഞുവെങ്കിലും ഉയർത്തിപ്പിടിച്ച ശിരസ്സിന്റെ ചാരുത ശേഷിച്ച ഒന്നോ രണ്ടോ ആടുകൾക്കു പിന്നാലെ സ്വന്തം ഇച്ഛാശക്തിയുടെ ബലം പോലുമില്ലാത്ത കാലുകളിൽ വേച്ചുവേച്ചു നടക്കുന്നതായി. ഈ ലോകത്തെ വഴികളിൽ എങ്ങനെ അവർ വിശ്രമം കണ്ടെത്താൻ? നിങ്ങൾ അവരെ കണ്ടിരിക്കും, ജരയോടിയ കൈകളിൽ ജപമാലയുമായി മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ; തന്റെ പന്നിക്കൂടിനു മൂന്നടി അടുത്തേക്കു കാബേജു നട്ടതിന്‌ അയൽക്കാരിക്കു നേരെ ശാപവാക്കുകൾ എടുത്തെറിയുമ്പോൾ; ഒരു കുടം വെള്ളം താങ്ങാൻ പറ്റാതെയായ സ്വന്തം പ്രായത്തെ പ്രാകിക്കൊണ്ട് കിണറ്റിൻകരയിൽ നിന്നു വരുമ്പോൾ, അതുമല്ലെങ്കിൽ ഒലീവുമരത്തിൽ നിന്ന് ഒന്നുരണ്ടു കായകൾ കക്കുമ്പോൾ. അവരെ വെളുത്തുള്ളിസൂപ്പു മണക്കുന്നു, കനച്ച നാറ്റം നാറുന്നു, വില കുറഞ്ഞ ചാരായം മണക്കുന്നു; പെരുന്നാളുകളിലാവട്ടെ, തോട്ടുങ്കരെ നിന്നരിഞ്ഞെടുത്ത തുളസിയും പുതിനയുമാണവരെ മണക്കുക. ഞായറാഴ്ചകളിൽ അവർ മുഖം കഴുകുന്നു, വസ്ത്രം മാറുന്നു, പഴയ ട്രങ്കിൽ പരതി കറുത്ത പട്ടുതുണി കൊണ്ടുള്ള പഴയൊരു തൂവാല കണ്ടെടുക്കുന്നു; മരണശുശ്രൂഷയ്ക്കും അതേ തൂവാല തന്നെയാണ്‌ അവരുപയോഗിക്കുക. പെട്ടി തുറക്കുമ്പോൾ പുറത്തേക്കു വരുന്ന ആ കർപ്പൂരമണം! ചിലർ ഡെയ്സിപ്പൂക്കളും വളർത്തുന്നു; അതവർ സെമിത്തേരികളിലോ കുളിപ്പുരകളിലോ കൊണ്ടുപോയി വിൽക്കുന്നുണ്ട്, വൈക്കോൽ മണക്കുന്ന ആപ്പിൾപ്പഴങ്ങൾക്കൊപ്പം. ഒരു കൊച്ചുകുട്ടിയുടെ വികൃതിത്തരങ്ങളും കണ്ട് മണിക്കൂറുകൾ കഴിക്കുന്ന ഒരു സ്ത്രീയെ എനിക്കറിയാം; മലയാടിന്റെ നെറ്റിയിലെ ചൂട്ടു പോലെ അവന്റെ നെറ്റിയിലുമുണ്ടായിരുന്നു ഒന്ന്- അവനെ അവരേ കണ്ടിരുന്നുള്ളു, അവർ മാത്രം.

അവരാണ്‌ അമ്മമാർ, തങ്ങൾ എന്നു മരിക്കുമെന്നറിയാത്തവർ, എന്നാൽ തങ്ങൾ ഉയിർത്തെഴുന്നേൽക്കുമെന്നു തീർച്ചയുള്ളവർ.


link to image


ബോദ്‌ലെയെർ - മൂങ്ങകൾ

File:LaChouette.png

ഇരുണ്ട യൂ മരങ്ങൾക്കടിയിൽ, അവയുടെ തണലിൽ
മൂങ്ങകൾ ചേക്കയിരിക്കുന്നു, കൃത്യമായ നിരകളിൽ.
ധ്യാനസ്ഥരാണവർ, അന്യദേശദേവതകളെപ്പോലെ  
നിങ്ങൾക്കു മേലവർ ചാണ്ടുന്നു, ചുവന്ന തീക്കണ്ണുകൾ.

ഒരു തൂവൽ പോലുമിളകാതെയവർ ഒറ്റയിരിപ്പിരിക്കും,
ക്ഷീണസൂര്യനെ അനുധാവനം ചെയ്തെത്തുന്ന രാത്രി

വിഷാദത്തിന്റെ ശ്യാമകാലമെത്തുന്ന മുഹൂർത്തത്തിൽ
തന്റെ രാജ്യഭാരം വീണ്ടുമേറ്റെടുക്കുന്ന നേരം വരെ.

ബുദ്ധിമാന്മാരെ അവർക്കൊരു പാഠം പഠിപ്പിക്കനുണ്ട്:
കൈ നീട്ടിയാലെത്തുന്നതു കൊണ്ടു തൃപ്തരാവുക നിങ്ങൾ,
ഈ ലോകത്തു വേണ്ടേ വേണ്ട, ചലനവും കലാപവും.

നിഴലുകൾക്കു പിന്നാലെ വെറി പിടിച്ചു പായുന്നവർ
ആയുസ്സൊടുങ്ങും വരെ സ്വസ്ഥത കെട്ടു  നടക്കും,
ഒന്നിളകിയിരിക്കാൻ കൊതിച്ചതിനുള്ള ശിക്ഷയായി.


(പാപത്തിന്റെ പൂക്കൾ-67)


Les Hiboux

Sous les ifs noirs qui les abritent
Les hiboux se tiennent rangés
Ainsi que des dieux étrangers
Dardant leur oeil rouge. Ils méditent.

Sans remuer ils se tiendront
Jusqu'à l'heure mélancolique
Où, poussant le soleil oblique,
Les ténèbres s'établiront.

Leur attitude au sage enseigne
Qu'il faut en ce monde qu'il craigne
Le tumulte et le mouvement;

L'homme ivre d'une ombre qui passe
Porte toujours le châtiment
D'avoir voulu changer de place.

Charles Baudelaire

Owls

Under the dark yews which shade them,
The owls are perched in rows,
Like so many strange gods,
Darting their red eyes. They meditate.

Without budging they will remain
Till that melancholy hour
When, pushing back the slanting sun,
Darkness will take up its abode.

Their attitude teaches the wise
That in this world one must fear
Movement and commotion;

Man, enraptured by a passing shadow,
Forever bears the punishment
Of having tried to change his place.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Owls

Within the shelter of black yews
The owls in ranks are ranged apart
Like foreign gods, whose eyeballs dart
Red fire. They meditate and muse.

Without a stir they will remain
Till, in its melancholy hour,
Thrusting the level sun from power,
The shade establishes its reign.

Their attitude instructs the sage,
Content with what is near at hand,
To shun all motion, strife, and rage.

Men, crazed with shadows that they chase,
Bear, as a punishment, the brand
Of having wished to change their place.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

The Owls

Protected under black yew trees,
The owls are perched in neat arrays.
They meditate with scarlet gaze,
Resembling foreign deities.

Unmoving, they will stay until
That melancholic moment when,
Pursuing close the slanting sun,
Arrives the covering darkness chill.

Their poise imparts to the astute
That any motion not minute
Should be abhorred. And those

Whom passing shadows captivate
Will never find a true repose
For their desire to relocate.

— Charles Martyn (charmar at gmail dot com)

The Owls

The owls that roost in the black yew
Along one limb in solemn state,
And with a red eye look you through,
Are eastern gods; they meditate.

No feather stirs on them, not one,
Until that melancholy hour
When night, supplanting the weak sun,
Resumes her interrupted power.

Their attitude instructs the wise
To shun all action, all surprise.
Suppose there passed a lovely face, —

Who even longs to follow it,
Must feel for ever the disgrace
Of having all but moved a bit.

— Edna St. Vincent Millay, Flowers of Evil (NY: Harper and Brothers, 1936)


 

Thursday, July 19, 2012

യൂജെനിയോ ദെ അന്ദ്രാദെ - പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം

Amaldus_Nielsen-Aftenstemning_over_havet

മന്ദഹാസം


ആ മന്ദഹാസമാണെന്നെനിയ്ക്കു തോന്നി,
എനിയ്ക്കു വാതിൽ തുറന്നു തന്നതാമന്ദഹാസമെന്ന്.
വെളിച്ചമുള്ളൊരു മന്ദഹാസമായിരുന്നു അത്,
ഉള്ളിൽ നിറയെ വെളിച്ചവുമായി;
അതിനുള്ളിൽ കടക്കാൻ ഞാൻ കൊതിച്ചു,
അതിനുള്ളിൽ വിവസ്ത്രനായി കിടന്നുറങ്ങാൻ.
അതിനുള്ളിലോടിനടക്കാൻ, തുഴഞ്ഞുനടക്കാൻ,
ആ മന്ദഹാസത്തിനുള്ളിൽ മരിച്ചുകിടക്കാൻ.



പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം


പുല്പരപ്പിൽ മറന്നുവച്ച തുറന്ന പുസ്തകം,
കാട്ടുമൾബറികളുടെ ദംശനമേറ്റ സൂര്യൻ,
ബാലന്മാരുടെ നനവൂറിയിഴയുന്ന ശബ്ദങ്ങൾ,
നിഴലുകൾ വഴുതിവീഴുന്ന പടവുകൾ.



ഇലകളാണിന്നുമവയെന്നപോലെ

ഇലകളാണിന്നുമവയെന്നപോലെ
നാരകമരങ്ങൾക്കിടയിലെ കഴുകിത്തെളിഞ്ഞ വായുവിൽ
പാടുന്ന കിളികൾ;
ഈ അക്ഷരങ്ങൾക്കു മേൽ തെറിച്ചുവീഴുന്ന
ചില സ്ഫുരണങ്ങൾ.



നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ

നിദ്രയിൽ നിന്നെന്നെ വിടുവിയ്ക്കാൻ,
പ്രസരിപ്പുറ്റ വായുവിൽ
കടലോരപ്പൂക്കളുടെ വിളംബവിസ്ഫോടനമാവാൻ,
ജ്വലിക്കുന്നൊരു മുഷ്ടിയാവാൻ,
ചുണ്ണാമ്പുകല്ലിന്റെ വെണ്മ പിളർന്ന വെളിച്ചമാവാൻ.



എന്റെ നാവിൻതുമ്പിലെ ഉപ്പുചുവ

കേൾക്കൂ, കേൾക്കൂ:
പറയാനായി ഇനിയും ചിലതെനിക്കു ബാക്കിയുണ്ട്.
അതത്ര പ്രധാനമൊന്നുമല്ലെനെനിക്കറിയാം,
അതീ ലോകത്തെ രക്ഷിക്കാനൊന്നും പോകുന്നില്ല,
ആരുടെയെങ്കിലും ജീവിതം മാറ്റിമറിയ്ക്കാനും പോകുന്നില്ല
-അല്ലെങ്കിൽ, ആരാണൊരാളുള്ളത്,
ലോകത്തെ രക്ഷിക്കാൻ,
മറ്റൊരാളുടെ ജീവിതബോധത്തെ മാറ്റാനെങ്കിലും?
ഞാൻ പറയുന്നതൊന്നു കേൾക്കൂ,
നിങ്ങളെ ഞാൻ അധികനേരം പിടിച്ചുനിർത്താനും പോകുന്നില്ല.
തീരെച്ചെറിയൊരു കാര്യമാണത്,
പൊഴിഞ്ഞുതുടങ്ങിയ പൊടിമഴ പോലെ.
മൂന്നോ നാലോ വാക്കുകൾ മാത്രം.
നിങ്ങളെ വിശ്വസിച്ചേല്പിക്കാനുള്ള വാക്കുകൾ.
അവയുടെ ജ്വാല തവിഞ്ഞുപോകരുതെന്നതിനായി,
അവയുടെ ക്ഷണികജ്വാല.
ഞാനത്രമേൽ സ്നേഹിച്ച വാക്കുകൾ,
ഇന്നുമൊരുപക്ഷേ ഞാൻ സ്നേഹിക്കുന്ന വാക്കുകൾ.
എന്റെ കുടിയിടമാണവ,
എന്റെ നാവിൻതുമ്പിലെ ഉപ്പുചുവയും.


link to image


Tuesday, July 17, 2012

ബോദ്‌ലെയെർ - പത്രോസിന്റെ നിഷേധം

Mateo_Cerezo_d._J._001



മാലാഖമാരുടെ കാലടികളിൽ തിരപ്പെരുക്കം പോലെ
നിത്യേന ശാപങ്ങൾ വന്നലയ്ക്കുമ്പോൾ ദൈവമെന്തു പറയും?
വീഞ്ഞുമിറച്ചിയും ചെലുത്തി ദുഷ് പ്രഭു പോലവൻ മയങ്ങുമ്പോൾ
നമ്മുടെ ഘോരമായ ദൈവദൂഷണങ്ങളവനു 
താരാട്ടുപാട്ടുകൾ. 

രക്തസാക്ഷികളുടെ തേങ്ങലുകളും പീഡിതരുടെ രോദനങ്ങളും
നമ്മുടെ ദൈവത്തിനു  ലഹരി പിടിപ്പിക്കുന്ന സംഗീതം; 
എത്ര മനുഷ്യരക്തമാണതിനു വില നൽകേണ്ടതെന്നാലും
 
സ്വർഗ്ഗവാസികൾക്കാനന്ദങ്ങളിൽ മതിവരലെന്നതില്ല. 

-യേശുവേ, നീയോർക്കുന്നുവോ, ആ ഒലീവുമരത്തോട്ടം!
നിന്റെ നന്മ കൊണ്ടു മുട്ടുകാലിൽ വീണവനോടു നീ പ്രാർത്ഥിച്ചു;
അവനോ, ആ കശാപ്പുകാർ നിന്റെ ജീവനുള്ള മാംസത്തിൽ
ആണികളടിച്ചുകയറ്റുമ്പോളതു കേട്ടു രസിക്കുകയിരുന്നു.

നിന്റെ നിർമ്മലദിവ്യത്വത്തിനു മേലവർ കാറിത്തുപ്പുമ്പോൾ
-ആ വിടുപണിക്കാർ, കാവൽക്കാർ, കൊള്ളരുതാത്തവർ-
അതിരില്ലാത്ത മനുഷ്യത്വത്തിനിരിപ്പിടമായ നിന്റെ നെറ്റിയിൽ
കൂർത്ത മുള്ളുകളാഴ്ന്നിറങ്ങുന്നതു ശിരസ്സിൽ നീയറിയുമ്പോൾ:

നിന്റെ തകർന്ന ഉടൽ താങ്ങരുതാത്ത ഭാരമാകുമ്പോൾ,
നിന്റെ തളർന്ന കൈകൾ വലിഞ്ഞുനീളുന്നതു നീയറിയുമ്പോൾ,
വിളർത്ത നെറ്റിയിലൂടെ ചോരയും വിയർപ്പുമൊലിച്ചിറങ്ങുമ്പോൾ,
ജനക്കൂട്ടത്തിനൊരുന്നമായി നിന്നെപ്പൊക്കിപ്പിടിക്കുമ്പോൾ:

നിനക്കോർമ്മ വന്നുവോ, ദീപ്തവും സുന്ദരവുമായ  ആ നാളുകൾ ,
ദൈവദത്തമായൊരു വാഗ്ദാനത്തിന്റെ നിറവേറലിനായി
ഈന്തപ്പനയോലകളും പൂക്കളും വിതറിയ പാതകളിലൂടെ
സാധുവായൊരു പെൺകഴുതയുടെ മേലേറി നീ ചെന്നതും,

ധൈര്യത്തോടെ, ഹൃദയം തുളുമ്പുന്ന പ്രതീക്ഷയോടെ,
കൊള്ളപ്പലിശക്കാർക്കു നേർക്കു നീ ചാട്ടയോങ്ങിച്ചെന്നതും:
ചുരുക്കത്തിൽ ലോകത്തിനു നാഥനായി നീയന്നു മാറിയതും?
കുന്തമുനയെക്കാളാഴത്തിൽ കുറ്റബോധം നിന്നിലാഴ്ന്നുവോ?

സ്വപ്നവും പ്രവൃത്തിയും ചേരാത്ത ഈ ലോകത്തു നിന്ന്-
ഇവിടെ നിന്നിറങ്ങിപ്പോകാനെനിക്കു തൃപ്തിയേയുള്ളു.
വാളു കൊണ്ടു മരിച്ചാലും വാളെടുക്കാനെനിക്കായെങ്കിൽ!
യേശുവിനെ പത്രോസ് തള്ളിപ്പറഞ്ഞുവെന്നോ?...നന്നായി!


(പാപത്തിന്റെ പൂക്കൾ -118)


മർക്കോസ്‌ എഴുതിയ സുവിശേഷം

1 അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു:

2 നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ.

3 ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.

4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.

5 അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകൂട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.

6 യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.

7 അവർ കഴുതകൂട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.

8 അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.

9 മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ :

10 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

11 അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.

12 പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;

13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.

14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.

15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;

16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.

17 പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.


 

Le Reniement de Saint Pierre

Qu'est-ce que Dieu fait donc de ce flot d'anathèmes
Qui monte tous les jours vers ses chers Séraphins?
Comme un tyran gorgé de viande et de vins,
II s'endort au doux bruit de nos affreux blasphèmes.

Les sanglots des martyrs et des suppliciés
Sont une symphonie enivrante sans doute,
Puisque, malgré le sang que leur volupté coûte,
Les cieux ne s'en sont point encore rassasiés!

— Ah! Jésus, souviens-toi du Jardin des Olives!
Dans ta simplicité tu priais à genoux
Celui qui dans son ciel riait au bruit des clous
Que d'ignobles bourreaux plantaient dans tes chairs vives,

Lorsque tu vis cracher sur ta divinité
La crapule du corps de garde et des cuisines,
Et lorsque tu sentis s'enfoncer les épines
Dans ton crâne où vivait l'immense Humanité;

Quand de ton corps brisé la pesanteur horrible
Allongeait tes deux bras distendus, que ton sang
Et ta sueur coulaient de ton front pâlissant,
Quand tu fus devant tous posé comme une cible,

Rêvais-tu de ces jours si brillants et si beaux
Où tu vins pour remplir l'éternelle promesse,
Où tu foulais, monté sur une douce ânesse,
Des chemins tout jonchés de fleurs et de rameaux,

Où, le coeur tout gonflé d'espoir et de vaillance,
Tu fouettais tous ces vils marchands à tour de bras,
Où tu fus maître enfin? Le remords n'a-t-il pas
Pénétré dans ton flanc plus avant que la lance?

— Certes, je sortirai, quant à moi, satisfait
D'un monde où l'action n'est pas la soeur du rêve;
Puissé-je user du glaive et périr par le glaive!
Saint Pierre a renié Jésus... il a bien fait!

Charles Baudelaire

The Denial of Saint Peter

What does God do with the wave of curses
That rises every day toward his dear Seraphim?
Like a tyrant gorged with food and wine, he falls asleep
To the sweet sound of our horrible blasphemies.

The sobs of martyrs and of tortured criminals
Are doubtless an enchanting symphony,
Since, despite the blood that this pleasure costs,
The heavens have not yet been surfeited with it!

— Ah Jesus, remember the Garden of Olives!
In your naïveté you prayed on your knees to
Him Who in His heaven laughed at the sound of the nails
Being driven into your living flesh;

When you saw them spitting on your divinity,
That vile mob of body-guards and scullions,
And when you felt the thorns go deep
Into your skull where lived immense Humanity,

When the horrible weight of your broken body
Lengthened your two outstretched arms, when your blood
And sweat flowed from your paling brow,
When you were placed before them all like a target,

Did you dream of those days so brilliant and so fair
When you came to fulfill the eternal promise,
When the gentle donkey you were riding trampled
The branches and flowers strewn in your path,

When, your heart swollen with courage and hope,
You lashed those vile money-changers with all your might,
In a word, when you were master? Did not remorse
Penetrate your side deeper than the spear?

— For my part, I shall indeed be content to leave
A world where action is not the sister of dreams;
Would that I could take up the sword and perish by the sword!
Saint Peter denied Jesus — he did well!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Denial of Saint Peter

What does God do with that huge storm of curses
That rises daily to the seraphim?
Like some gorged tyrant, while his guts he nurses,
Our blasphemies are lullabies to him.

Martyrs and tortured victims with their cries
Compose delicious symphonies, no doubt,
Because, despite the blood they cost, the skies
Can always do with more when they give out.

Jesus, remember, in the olive trees —
In all simplicity you prayed afresh
To One whom your own butchers seemed to please
In hammering the nails into your flesh.

To see your godhead spat on by the like
Of scullions, and of troopers, and such scum,
And feel the thorns into your temples strike
Which held, of all Humanity, the sum:

To feel your body's horrifying weight
Lengthen your arms, to feel the blood and sweat
Itching your noble forehead pale with fate,
And as a target to the world be set,

Then did you dream of brilliant days of song,
When, the eternal promise to fulfill,
You mounted on an ass and rode along,
Trampling the flowers and palms beneath your feet,

When whirling whips, and full of valiant force,
The money-lenders quailed at your advance:
When you, in short, were master? Did remorse
Not pierce your body further than the lance?

I am quite satisfied to leave so bored
A world, where dream and action disunite.
I'd use the sword, to perish by the sword.
Peter denied his Master?... He did right!

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Monday, July 16, 2012

എറിക് ഫ്രീഡ് - ഹൃദയാകൃതിയിൽ ഇലകളുള്ള ചെടി

Erich_Fried

ഹൃദയാകൃതിയിൽ ഇലകളുള്ള  ചെടി


ഊഷ്മളമായ വേനൽമഴ.
ഒരു കനത്ത തുള്ളി വീഴുമ്പോൾ
ഇലയാകെ വിറക്കൊള്ളുന്നു.
എന്റെ ഹൃദയവുമതുപോലെ വിറക്കൊള്ളുന്നു
ഓരോ നേരവും നിന്റെ പേരതിൽ വന്നുവീഴുമ്പോൾ.



എന്നാൽ


ആദ്യം ഞാൻ സ്നേഹിച്ചത്
നിന്റെ കണ്ണുകളിലെ തിളക്കത്തെ
നിന്റെ ചിരിയെ
നിന്റെ ജീവിതാനന്ദത്തെ
ഇന്നു ഞാൻ നിന്റെ തേങ്ങലിനെയും സ്നേഹിക്കുന്നു
നിന്റെ ജീവിതഭയത്തെയും
നിന്റെ കണ്ണുകളിലെ നിസ്സഹായതയെയും
എന്നാൽ നിന്റെ ഭയമകറ്റാൻ
ഞാൻ സഹായിക്കാം
എന്തെന്നാൽ
എന്റെ ജീവിതാനന്ദമെന്നാൽ
നിന്റെ കണ്ണുകളിലെ തിളക്കം തന്നെയിന്നും.



ചോദ്യങ്ങളും ഉത്തരങ്ങളും


എവിടെയാണതിന്റെ താമസം?
നൈരാശ്യത്തിന്റെ തൊട്ടടുത്ത വീട്ടിൽത്തന്നെ.

ആരൊക്കെയാണതിന്റെ ബന്ധുക്കൾ?
മരണവും ഭീതിയും.

പോകേണ്ടിവരുമെന്നാവുമ്പോൾ
എവിടെയ്ക്കാണതു പോവുക?
ആർക്കുമതറിയില്ല.

എവിടെ നിന്നാണതു വരുന്നത്?
തൊട്ടരികിൽ നിന്ന്, വളരെയകലെ നിന്നും.

എത്ര നാളതൊപ്പമുണ്ടാവും?
ഭാഗ്യമുണ്ടെങ്കിൽ
നിങ്ങളുടെ ആയുസ്സൊടുങ്ങുവോളം.

നിങ്ങളിൽ നിന്നതെന്താണാവശ്യപ്പെടുന്നത്?
അതിനൊന്നും വേണ്ട, അല്ലെങ്കിൽ എല്ലാം വേണം.

അതുകൊണ്ടെന്താണർത്ഥമാക്കുന്നത്?
രണ്ടായാലുമൊന്നുതന്നെയെന്ന്.

പകരമതെന്തു തരുന്നു,
നിങ്ങൾക്ക്-അല്ലെങ്കിൽ എനിക്ക്?
അതു നമ്മിൽ നിന്നെടുത്തതു കൃത്യമായി.
അതിനായതിനൊന്നും വേണ്ട.

അതു നിങ്ങളെ-
അല്ലെങ്കിൽ എന്നെ-
തടവുകാരനാക്കുകയാണോ,
അതോ നമ്മെ സ്വതന്ത്രരാക്കുകയോ?
അതു നമ്മെ സ്വതന്ത്രരാക്കി
എന്നു വന്നേക്കാം.

അതുമായി നമുക്കൊരിടപാടുമില്ലെന്നു വന്നാൽ,
അതു നല്ലതോ ചീത്തയോ?
അതിലും വലിയൊരു ദുര്യോഗം
നമുക്കു വരാനില്ല തന്നെ.

ശരിക്കുമതെന്താണ്‌,
എങ്ങനെ നാമതിനെ നിർവചിക്കാൻ?
താനതാണെന്നു ദൈവം പറഞ്ഞതായി
പറഞ്ഞുകേൾക്കുന്നു.



സംശയവും ഉത്കണ്ഠയും


തനിയ്ക്കുത്ക്കണ്ഠയുണ്ടെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെ
സംശയിക്കരുത്

അതേ സമയം
തനിയ്ക്കൊരു സംശയവുമില്ലെന്ന്
ഒരാൾ പറഞ്ഞാൽ
അയാളെക്കുറിച്ചുത്ക്കണ്ഠ വേണം.



എറിക്ക് ഫ്രീഡ് (1921-1988) - ഓസ്ട്രിയയിലെ വിയന്നയിൽ ജനിച്ച ജർമ്മൻ എഴുത്തുകാരൻ. 1938ൽ നാസികൾ രാജ്യമാക്രമിച്ചപ്പോൾ ഇംഗ്ളണ്ടിലേക്കു പലായനം ചെയ്തു. ബി.ബി.സിയിലെ ജർമ്മൻ വിഭാഗത്തിൽ ജോലി ചെയ്തു. ഷേക്സ്പിയർ, റ്റി.എസ്.എലിയട്ട്, ഡൈലൻ തോമസ് തുടങ്ങിയവരുടെ കൃതിക്ൾ ജർമ്മനിലേക്കു വിവർത്തനം ചെയ്തു. ആദ്യകാലത്തെ രാഷ്ട്രീയകവിതകളും പിൽക്കാലത്തെ പ്രണയകവിതകളും പ്രശസ്തമായി.



ബോദ്‌ലെയെർ - ആബേലും കായേനും

Daniele_Crespi_-_Cain_Killing_Abel_-_WGA5743


ആബേലിന്റെ വംശമേ, തിന്നുക, കുടിയ്ക്കുക, ഉറങ്ങുക;
നിനക്കു മേലെന്നുമുണ്ടല്ലോ, ദൈവത്തിന്റെ സുപ്രീതമന്ദഹാസം!

കായേന്റെ വംശമേ, മലത്തിലും പൊടിയിലും കിടന്നിഴയുക;
നായ്ക്കളെപ്പോലെ ദുരിതമരണം മരിയ്ക്കുക.

ആബേലിന്റെ വംശമേ, നിന്റെ ബലി മണക്കുമ്പോൾ
മാലാഖമാരുടെ നാസകൾക്കിക്കിളിയാകുന്നു!

കായേന്റെ വംശമേ, നിന്റെ ദുരിതത്തിനും ദുഃഖത്തിനും
ഇനിയേതു കാലത്താണൊരവസാനമുണ്ടാവുക?

ആബേലിന്റെ വംശമേ, നീ വിതച്ചതു തഴയ്ക്കുന്നു,
നിന്റെ കാലികൾ പുഷ്ടിപ്പെടുന്നു.

കായേന്റെ വംശമേ, വിശന്നുമോങ്ങുന്ന  നായയെപ്പോലെ
നിന്റെ കുടലുകൾ നിലവിളിയ്ക്കുന്നു.

ആബേലിന്റെ വംശമേ, കുടുംബപ്പെരുമയുടെ ഊഷ്മളതയിൽ
കാരണവരെപ്പോലെ സുഖം പറ്റി ഇരിക്കുക;

കായേന്റെ വംശമേ, ഒറ്റയാനായ കുറുക്കനെപ്പോലെ
തണുത്തും വിറച്ചും മാളത്തിലൊളിയ്ക്കുക!

ആബേലിന്റെ വംശമേ, ധാരാളമായിപ്പെരുകുക;
നിൻ്റെ പൊന്നുമതുപോലെ പെരുകട്ടെ!.

കായേന്റെ വംശമേ, നീറിയെരിയുന്ന ഹൃദയമേ!
നിന്റെ തീക്ഷ്ണദാഹങ്ങളെ കരുതിയിരിക്കുക!

ആബേലിന്റെ വംശമേ, വെട്ടിവിഴുങ്ങുക, പെറ്റുപെരുകുക,
പഴത്തോട്ടം കൈയേറിയ കീടങ്ങളെപ്പോലെ.

കായേന്റെ വംശമേ, കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ
തളർന്ന കുടുംബത്തെയും വലിച്ചിഴച്ചു നീ നടക്കുക.

II

ആബേലിന്റെ വംശമേ, നിന്റെ ചീർത്ത ശവമൊരുനാൾ
ആവി പൊന്തുന്ന മണ്ണിനു വളക്കൂറു നൽകും!

കായേന്റെ വംശമേ, ഒരു ദൌത്യം നിനക്കു ശേഷിക്കുന്നു,
നിന്റെ സന്തതിപരമ്പരകളതേറ്റെടുത്തു നടത്തട്ടെ.

ആബേലിന്റെ വംശമേ, ഒരുനാൾ നീ നാണം കെടും:
കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും!

കായേന്റെ വംശമേ, ആകാശത്തു കയറിച്ചെല്ലൂ,
ദൈവത്തെ വലിച്ചെടുത്തു മണ്ണിലേക്കെറിയൂ!


പാപത്തിന്റെ പൂക്കൾ - 119


ആബേലും കായേനും : ഉല്പത്തിപുസ്തകം 4. ആദമിന്റെ ഹവ്വയുടെയും പുത്രന്മാർ; ആബേൽ ഇടയനായിരുന്നു, കായേൻ കർഷകനും. ആബേലിന്റെ ബലി സ്വീകരിച്ച ദൈവം തന്റെ ബലി സ്വീകരിക്കാഞ്ഞതിൽ അസൂയാലുവായ കായേൻ ആബേലിനെ കൊന്നു. ദൈവം കായേനെ ‘നീ ഭൂമിയിൽ ഉഴന്നലയുന്നവനാവട്ടെ’ എന്നു ശപിച്ചു. ഭ്രഷ്ടനായ കായേനോടാണ്‌ കവിയുടെ അനുതാപം. കവിതയുടെ ഒന്നാം ഭാഗം കീഴ്വഴക്കപ്രകാരമുള്ള വിവരണം; കവിയുടെ നിഗമനങ്ങൾ രണ്ടാം ഭാഗത്ത്.

കൃഷിക്കാരന്റെ കലപ്പയെ വേട്ടക്കാരന്റെ വാളു ജയിക്കും: ആബേൽ വംശത്തിന്റെ സംതൃപ്തമായ സുഖജീവിതത്തെ കായേന്റെ ഭാവിസന്തതികളുടെ ക്ഷാത്രവീര്യം അട്ടിമറിക്കുമെന്ന് എ. ആദാംസിന്റെ വായന.


Abel et Caïn

I

Race d'Abel, dors, bois et mange;
Dieu te sourit complaisamment.

Race de Caïn, dans la fange
Rampe et meurs misérablement.

Race d'Abel, ton sacrifice
Flatte le nez du Séraphin!

Race de Caïn, ton supplice
Aura-t-il jamais une fin?

Race d'Abel, vois tes semailles
Et ton bétail venir à bien;

Race de Caïn, tes entrailles
Hurlent la faim comme un vieux chien.

Race d'Abel, chauffe ton ventre
À ton foyer patriarcal;

Race de Caïn, dans ton antre
Tremble de froid, pauvre chacal!

Race d'Abel, aime et pullule!
Ton or fait aussi des petits.

Race de Caïn, coeur qui brûle,
Prends garde à ces grands appétits.

Race d'Abel, tu croîs et broutes
Comme les punaises des bois!

Race de Caïn, sur les routes
Traîne ta famille aux abois.

II

Ah! race d'Abel, ta charogne
Engraissera le sol fumant!

Race de Caïn, ta besogne
N'est pas faite suffisamment;

Race d'Abel, voici ta honte:
Le fer est vaincu par l'épieu!

Race de Caïn, au ciel monte,
Et sur la terre jette Dieu!

Charles Baudelaire

Cain and Abel

I

Race of Abel, sleep, eat and drink;
God smiles on you complacently.

Race of Cain, crawl on your belly,
Die in the mire wretchedly.

Race of Abel, your sacrifice
Delights the nose of the Seraphim!

Race of Cain, will there ever be
An ending to your punishment?

Race of Abel, see your sowing
And your cattle thrive and flourish;

Race of Cain, your bowels
Howl with hunger like an old dog.

Race of Abel, warm your belly
At your patriarchal hearth;

Race of Cain, shiver with the cold
In your cavern, wretched jackal!

Race of Abel, love, pullulate!
Even your gold has progeny.

Race of Cain, with the burning heart,
Beware of those intense desires.

Race of Abel, you browse and grow
Like the insects of the forest!

Race of Cain, along the highways
Drag your destitute family.

II

Ah! race of Abel, your carcass
Will fertilize the steaming soil!

Race of Cain, your appointed task
Has not been adequately done;

Race of Abel, your disgrace is:
The sword is conquered by the pike!

Race of Cain, ascend to heaven,
And cast God down upon the earth!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Abel and Cain

I

Race of Abel! eat, sleep, drink.
God smiles on those that he prefers.
Race of Cain!in swamps that stink,
Crawl, and die the death of curs.
Race of Abel! your crops sprout,
And your flocks are safe and sound.
Race of Cain! your guts howl out
In hunger, like an ancient hound.
Race of Abel! warm your guts
At the patriarchal fire.
Race of Cain! in caves and huts
Shiver like jackals in the mire.
Race of Abel! Pullulate :
Your gold too procreates its kind.
Race of Cain! Hearts hot with hate,
Leave all such appetites behind.
Race of Abel! grow and graze,
Like woodlice that on timbers prey.
Race of Cain! along rough ways
Lead forth your family at bay.

II

Ah! Race of Abel! your fat carrion
Will well manure the soil it presses.
Race of Cain! One task to carry on
Remains for you, a task that presses.
Race of Abel! Shame is nigh.
The coulter's beaten by the sword.
Race of Cain, climb up the sky,
And to the earth hurl down the Lord.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image


Sunday, July 15, 2012

മരീനാ സ്വെറ്റെയേവ - സത്യമെനിക്കറിയാം

File:T stamp.jpg

സത്യമെനിക്കറിയാം- മറ്റു സത്യങ്ങളൊക്കെ മറന്നേക്കൂ!
ഭൂമിയിലെവിടെയും ഒരാളുമിനി യാതനപ്പെടേണ്ട.
ഇതാ, സന്ധ്യയായി, ഇതാ, രാത്രി തന്നെയായിരിക്കുന്നു.
എന്തിനാണീ തര്‍ക്കങ്ങള്‍ , കവികളേ, കാമുകരേ, പടനായകരേ?



കാറ്റടങ്ങിയിരിക്കുന്നു, മണ്ണിൽ മഞ്ഞു വീണീറനായിരിക്കുന്നു,
ആകാശത്തു നക്ഷത്രങ്ങളുടെ ചണ്ഡവാതത്തിനും ശമനമാവും.
വൈകാതെ നാമോരോരുത്തരും മണ്ണിനടിയിലുറക്കമാവും,
അതിനു മുകളിലായിരിക്കെ അന്യോന്യമുറക്കം കെടുത്തിയ നാം.

1915 ഒക്റ്റോബർ 3



I Know the Truth
I know the truth - forget all other truths!
No need for anyone on earth to struggle.
Look - it is evening, look, it is nearly night:
what will you say, poets, lovers, generals?
The wind is level now, the earth is wet with dew,
the storm of stars in the sky will turn to quiet.
And soon all of us will sleep beneath the earth, we
who never let each other sleep above it.
Trans. by Elaine Feinstein

യൂജെനിയോ ദെ അന്ദ്രാദെ - ഒരു പൂവിന്റെ പേരാണെന്റേത്

Sommarnöje_(1886),_akvarell_av_Anders_Zorn


ഗാനം


തിരത്തലപ്പുകളോരോന്നുയർത്തി
പെരുകിവന്ന കടലിനോടു
ഞാൻ യാചിച്ചു,
പോപ്ളാർമരത്തിന്റെ
ഇലകളെപ്പോലാവാൻ;
എന്റെ നെഞ്ചത്തൊരു
സൌമ്യസ്പർശമാവാൻ,
ചില ചുണ്ടുകളുടെ
ഓർമ്മയെങ്കിലുമാവാൻ.



ഒരു പൂവിന്റെ പേരാണെന്റേത്

നീയെന്നെ പേരെടുത്തു വിളിക്കുമ്പോൾ
ഒരു പൂവിന്റെ പേരാണെന്റേത്.
നീയെന്നെത്തൊടുമ്പോ-
ളെനിക്കു പോലുമറിയില്ല
ഞാനൊരു കന്യകയോ, പുഴയോ,
താഴ്വരയിലൊരു തോട്ടമോയെന്ന്.


ഒരു പിഞ്ചുപനമരം


ഡിലോസിൽ യുളീസസ് കണ്ടിരുന്നു
ഒരു പിഞ്ചുപനമരം,

അതുപോലെ ശോഷിച്ചതായിരുന്നു
നിന്നെ ഞാൻ കണ്ട പകൽ;

അതുപോലെ ശോഷിച്ചതായിരുന്നു,
നിന്നെ ഞാനനാവൃതയാക്കിയ രാത്രി;

നഗ്നമായ താഴ്വരയിലൊരു കുതിരക്കുട്ടിയെപ്പോലെ
നിന്നിലേക്കു ഞാൻ കയറിക്കയറിവന്ന രാത്രി.


വിസ്മൃതിയെക്കുറിച്ച്


സെർസീ, സെർസീ, പതിയെക്കൊഴിഞ്ഞുവീഴുന്ന ഇലകളേ
ഞങ്ങളുടെ വിസ്മൃതിയെ ആപ്പിളുകളുടെ ഒളിഞ്ഞ തിളക്കമാക്കൂ
ജനാലച്ചില്ലിൽ മഴയുടെ പതിഞ്ഞ മേളമാക്കൂ
മൃദുലതയുടെ അരിപ്പല്ലുകളാക്കൂ.

(സെർസീ - ഹോമറിന്റെ ഒഡീസിയിൽ മനുഷ്യരെയും ജന്തുക്കളെയും മയക്കത്തിലാഴ്ത്തുന്ന മന്ത്രവാദിനി)



മഴയത്തെ വീട്

മഴ, ഒലീവുമരങ്ങൾക്കു മേൽ വീണ്ടും മഴ.
എനിക്കറിയില്ല,
ഈ അപരാഹ്നത്തിലതു മടങ്ങിവന്നതെന്തിനെന്ന്,
എന്റെ അമ്മ എന്നേ മടങ്ങിപ്പോയെന്നിരിക്കെ,
മഴപെയ്യുന്നതു കാണാനവരിപ്പോൾ
വരാന്തയിലേക്കിറങ്ങിവരാറില്ലെന്നിരിക്കെ,
തുന്നുന്നതിൽ നിന്നു കണ്ണുയർത്തി
നീയതു കേൾക്കുന്നില്ലേയെ-
ന്നവരിപ്പോൾ ചോദിക്കാറില്ലെന്നിരിക്കെ.
അമ്മേ, മഴ പെയ്യുന്നതു വീണ്ടും ഞാൻ കേൾക്കുന്നു,
നിന്റെ മുഖത്തു പെയ്യുന്ന മഴ.



ന്യൂയോർക്കിലെ വിമാനത്താവളത്തിൽ

ഒരു ക്ഷണികദർശനം, ഒരു ക്ഷണം
ഞാനതു സ്വീകരിച്ചില്ല
ആനന്ദത്തിന്റെ ആ വാഗ്ദാനം
ഇത്രയും ക്ഷീണിക്കാത്ത കണ്ണുകൾക്കു മേൽ പതിയ്ക്കട്ടെ.
ഒരു ക്ഷണനേരത്തേക്കു പക്ഷേ ഞാൻ കണ്ടു
പുലർച്ചെ മഞ്ഞണിഞ്ഞ പയർച്ചെടികളുടെ പാടം.


link to image


ബോദ്‌ലെയെർ - നിത്യമായ മടുപ്പിന്റെ പിടിയിൽപ്പെട്ട ആത്മാക്കൾക്കു മേൽ...

File:Bolton, The weather vane on the old hearse house - geograph.org.uk - 1012037.jpg


നിത്യമായ മടുപ്പിന്റെ പിടിയിൽപ്പെട്ട ആത്മാക്കൾക്കു മേൽ
ശവപ്പെട്ടിയുടെ കനത്ത മൂടി പോലെ ആകാശം താഴ്ന്നടയുമ്പോൾ,
ലോകമൊന്നാകെ വലയം ചെയ്യുന്ന ചക്രവാളരേഖയിൽ നിന്നും
ഏതു രാത്രിയേക്കാളുമിരുണ്ട പകൽ വന്നു ഞങ്ങളെ മൂടുമ്പോൾ;


ഈറൻ മാറാത്തൊരു തടവറയായി ഭൂമി മാറിമറിയുമ്പോൾ,
പ്രത്യാശ അതിനുള്ളിൽപ്പെട്ടുപോയൊരു വാവലിനെപ്പോലെ
ചിറകു കുഴഞ്ഞും വിഭ്രാന്തമായും ചുമരുകൾ ചുറ്റിപ്പറക്കുമ്പോൾ,
പൂതലിച്ച കഴുക്കോലുകളിലതു തല കൊണ്ടിടിയ്ക്കുമ്പോൾ;


കൂറ്റനൊരു തടവറയുടെ കനത്ത കമ്പിയഴികൾ പോലെ
തോരാമഴയുടെ നേർത്തുനരച്ച നാരുകൾ ചുറ്റും വന്നു വീഴുമ്പോൾ,
ഞങ്ങളുടെ തലച്ചോറിന്റെ ഇരുളടഞ്ഞ ഗുഹകൾക്കുള്ളിൽ
മൌനമായൊരു ചിലന്തിപ്പട വന്നവയുടെ വല നെയ്യുമ്പോൾ;


പൊടുന്നനേ കൂട്ടമണികൾ രോഷത്തോടെ പിടഞ്ഞുണരുന്നു,
ഭീഷണമായൊരാക്രോശമാകാശത്തേക്കെടുത്തെറിയുന്നു,
കൊട്ടിയടച്ചൊരു കാതിൽ തട്ടിവിളിച്ചു കരയുകയല്ലാതെ
മറ്റൊന്നും ചെയ്യാനില്ലാതെ ഗതിയറ്റലയുന്ന ആത്മാക്കൾ പോലെ.


-വിലാപഗാനങ്ങളിലാതെ, പെരുമ്പറയില്ലാതെന്റെയാത്മാവിലൂടെ
ശവമഞ്ചങ്ങളുടെ നീണ്ട നിരയതാ, സാവധാനം നീങ്ങുന്നു;
പ്രതീക്ഷ തേങ്ങുന്നു; യുദ്ധം ജയിച്ചവൾ, ശോകമെന്ന ഭീകരി
എന്റെ കുനിഞ്ഞ ശിരസ്സിനു മേൽ കറുത്ത ജയക്കൊടി നാട്ടുന്നു.


(പാപത്തിന്റെ പൂക്കൾ-78)

Spleen
Quand le ciel bas et lourd pèse comme un couvercle
Sur l'esprit gémissant en proie aux longs ennuis,
Et que de l'horizon embrassant tout le cercle
II nous verse un jour noir plus triste que les nuits;
Quand la terre est changée en un cachot humide,
Où l'Espérance, comme une chauve-souris,
S'en va battant les murs de son aile timide
Et se cognant la tête à des plafonds pourris;
Quand la pluie étalant ses immenses traînées
D'une vaste prison imite les barreaux,
Et qu'un peuple muet d'infâmes araignées
Vient tendre ses filets au fond de nos cerveaux,
Des cloches tout à coup sautent avec furie
Et lancent vers le ciel un affreux hurlement,
Ainsi que des esprits errants et sans patrie
Qui se mettent à geindre opiniâtrement.
— Et de longs corbillards, sans tambours ni musique,
Défilent lentement dans mon âme; l'Espoir,
Vaincu, pleure, et l'Angoisse atroce, despotique,
Sur mon crâne incliné plante son drapeau noir.
Charles Baudelaire
Spleen
When the low, heavy sky weighs like a lid
On the groaning spirit, victim of long ennui,
And from the all-encircling horizon
Spreads over us a day gloomier than the night;
When the earth is changed into a humid dungeon,
In which Hope like a bat
Goes beating the walls with her timid wings
And knocking her head against the rotten ceiling;
When the rain stretching out its endless train
Imitates the bars of a vast prison
And a silent horde of loathsome spiders
Comes to spin their webs in the depths of our brains,
All at once the bells leap with rage
And hurl a frightful roar at heaven,
Even as wandering spirits with no country
Burst into a stubborn, whimpering cry.
— And without drums or music, long hearses
Pass by slowly in my soul; Hope, vanquished,
Weeps, and atrocious, despotic Anguish
On my bowed skull plants her black flag.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Spleen
When the cold heavy sky weighs like a lid
On spirits whom eternal boredom grips,
And the wide ring of the horizon's hid
In daytime darker than the night's eclipse:
When the world seems a dungeon, damp and small,
Where hope flies like a bat, in circles reeling,
Beating his timid wings against the wall
And dashing out his brains against the ceiling:
When trawling rains have made their steel-grey fibres
Look like the grilles of some tremendous jail,
And a whole nation of disgusting spiders
Over our brains their dusty cobwebs trail:
Suddenly bells are fiercely clanged about
And hurl a fearsome howl into the sky
Like spirits from their country hunted out
Who've nothing else to do but shriek and cry —
Then long processions without fifes or drums
Wind slowly through my soul. Hope, weeping, bows
To conquest. And atrocious Anguish comes
To plant his black flag on my drooping brows.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)
When the Low, Heavy Sky
When the low, heavy sky weighs like the giant lid
Of a great pot upon the spirit crushed by care,
And from the whole horizon encircling us is shed
A day blacker than night, and thicker with despair;
When Earth becomes a dungeon, where the timid bat
Called Confidence, against the damp and slippery walls
Goes beating his blind wings, goes feebly bumping at
The rotted, moldy ceiling, and the plaster falls;
When, dark and dropping straight, the long lines of the rain
Like prison-bars outside the window cage us in;
And silently, about the caught and helpless brain,
We feel the spider walk, and test the web, and spin;
Then all the bells at once ring out in furious clang,
Bombarding heaven with howling, horrible to hear,
Like lost and wandering souls, that whine in shrill harangue
Their obstinate complaints to an unlistening ear.
— And a long line of hearses, with neither dirge nor drums,
Begins to cross my soul. Weeping, with steps that lag,
Hope walks in chains; and Anguish, after long wars, becomes
Tyrant at last, and plants on me his inky flag.
— Edna St. Vincent Millay, Flowers of Evil (NY: Harper and Brothers, 1936)

link to image
































Saturday, July 14, 2012

നിക്കോളായ് ടിഖോനോവ് - തീയും കയറും

File:A Rizighat warrior.jpg

തീയും കയറും


തീയും കയറും, മഴുവും വെടിയുണ്ടയും-
വിശ്വസ്ഥരായ സേവകരെപ്പോലവ ഞങ്ങൾക്കു പിന്നാലെ വന്നു.
ഓരോ തുള്ളിയിലുമൊരു പ്രളയമുറങ്ങിക്കിടന്നിരുന്നു,
ഓരോ കല്ലും മലയായിപ്പൊന്തിയിരുന്നു,
ചവിട്ടടിയിലമർന്ന ഓരോ ചുള്ളിക്കമ്പിലും
കാടുകൾ കറുത്ത കൈകളുയർത്തി നെടുവീർപ്പിട്ടിരുന്നു.

അസത്യം ഞങ്ങൾക്കൊപ്പം വിരുന്നുണ്ടു,
മണികൾ മുഴങ്ങിയെങ്കിലതു ശീലം കൊണ്ടു മാത്രമായി,
ഭാരം പോയ നാണയങ്ങൾക്കു കിലുക്കവും പോയി,
കുട്ടികൾ ജഡങ്ങളെ ഭയമില്ലാതെ നോക്കിനിന്നു...
അന്നേ ഞങ്ങളാദ്യമായി പഠിച്ചുള്ളു,
കയ്ക്കുന്ന വാക്കുകൾ- പരുഷവും സുന്ദരവുമായ വാക്കുകൾ.
1921


ഞങ്ങളുടെ മുറികൾ


ഞങ്ങളുടെ മുറികൾ ഉരുണ്ടുനീങ്ങുന്ന വണ്ടികളായിരിക്കുന്നു,
ആകാശത്തതിന്റെ ചക്രച്ചുറ്റുകൾ കരയുന്നു;
ഞങ്ങൾക്കു താഴെ പച്ചപ്പായ മുടിച്ചുരുളുകൾ
നിലാവൊഴുകുന്ന പുഴയിലിളകുന്നു.



കണ്ണാടിപ്പാലങ്ങളിലൂടെ ഞങ്ങൾ യാത്ര പോകുന്നു,
ഭൂമി കടന്ന്, ആകാശവും കടന്ന്.
ചുവന്നുതുടുത്ത കവിളുകൾ ജനാലയിലമർത്തി
സൂര്യൻ ഞങ്ങൾക്കായൊരു ഗാനമാലപിക്കുന്നു.



വേനലിലെ തേനറകളാണോരോ ഹൃദയവും,
അതിലുണ്ട് കറുത്ത തേനും വെളുത്ത തീയും.
ഞങ്ങളാണു ഭാഗ്യവാന്മാരെന്ന പോലെ
അരുവിയ്ക്കു മേൽ ഞങ്ങൾ തല താഴ്ത്തുന്നു.



ആരാണു ഞങ്ങൾക്കു നായകനെന്നറിയില്ല,
ഉരുളുന്ന ചക്രങ്ങളുടെ ലക്ഷ്യമേതെന്നറിയില്ല,
തുറന്നുവിട്ടൊരു കിളിയെപ്പോലാത്മാവു പക്ഷേ,
കാറ്റു കീറിമുറിയ്ക്കുന്ന ചിറകേറിക്കുതിയ്ക്കുന്നു.

1921


നിക്കോളായ് സെമെനോവിച്ച് ടിഖോനോവ് (1896-1979)- റഷ്യൻ കവി. രണ്ടു മഹായുദ്ധങ്ങളിലും പങ്കെടുത്തിരുന്നു. 1944ൽ സോവിയറ്റ് റൈറ്റേഴ്സ് യൂണിയന്റെ ചെയർമാനായെങ്കിലും ആഹ് മാത്തോവയെ തള്ളിപ്പറഞ്ഞില്ലെന്നതിന്റെ പേരിൽ ഷഡനോവിന്റെ അപ്രീതിയ്ക്കു പാത്രമായി.


യൂജെനിയോ ദെ അന്ദ്രാദെ - വാക്കുകൾ

File:3D VYGOlogo.png

വാക്കുകൾ


പരലു പോലെയാണവ,
വാക്കുകൾ.
ചിലതൊരു കഠാര,
ചിലതൊരാളൽ.
ചിലതോ,
വെറും മഞ്ഞുതുള്ളിയും.

രഹസ്യത്തിലവ വരുന്നു,
നിറയെ ഓർമ്മകളുമായി.
വിറകൊള്ളുന്ന വെള്ളത്തിൽ
അരക്ഷിതമായവയൊഴുകുന്നു,
കൊതുമ്പുവള്ളങ്ങൾ പോലെ,
ചുംബനങ്ങൾ പോലെ.

ഉപേക്ഷിക്കപ്പെട്ടവ,
നിഷ്കപടമായവ,
ഭാരഹീനമായവ.
വെളിച്ചം മെടഞ്ഞവയവ.
രാത്രിയാണവ.
വിളർത്തു കാണുമ്പോൾ
പച്ചപ്പിന്റെ പറുദീസയെ
ഓർമ്മിപ്പിക്കുമവ.

ആരവയ്ക്കു കാതു കൊടുക്കുന്നു?
ആരവ വാരിയെടുക്കുന്നു,
നിർമ്മലമായ ചിപ്പികളിൽ
ക്രൂരവും രൂപഹീനവുമായവയെ?



പ്രണയം

ഇതുപോലൊരുകാലവും
വേനൽ തങ്ങിനിന്നിട്ടില്ല,
ചുണ്ടുകളിൽ, ജലത്തിൽ.
-നാമെങ്ങനെ പിന്നെ മരിച്ചു,
അത്രയുമരികിലായിരിക്കെ,
അത്രയും നഗ്നരായിരിക്കെ,
അത്രയും നിഷ്കളങ്കരായിരിക്കെ?



നാവികവിദ്യ

നോക്കൂ,
നിന്റെ നെഞ്ചിലെത്രവേഗം
വേനലൊരു കടലായി,

രാത്രി നൌകയായി,

എന്റെ കൈ നാവികനായി.


ബോദ്‌ലെയെർ - അന്യാപദേശം

Hetaera


അതിസുന്ദരിയാണിവൾ,  സമൃദ്ധമായ ചുമലുകളിലൂടെ
നീണ്ടുതഴച്ച മുടിയിഴകളവൾ മദിരയുടെ പാത്രത്തിൽ കലർത്തുന്നു;
അവളുടെ ശിലാചർമ്മത്തെ നേരിട്ടു പരാജിതരായിപ്പിൻവാങ്ങുന്നു,
പ്രണയത്തിന്റെ നഖരങ്ങളും പാപത്തിന്റെ വിഷദംഷ്ട്രകളും.
മരണത്തെയവൾ കളിയാക്കുന്നു, കാമചാരിത്വത്തെ നോക്കിച്ചിരിക്കുന്നു;
കൈയിൽ കൊടുവാളുമേന്തി നടക്കുന്ന ആ ഭീകരസത്വങ്ങൾ ,
സർവസംഹാരലീലയിൽ സൌന്ദര്യങ്ങളെ അരിഞ്ഞുതള്ളുന്നവർ,
അവളുടെയുടലിന്റെ പ്രതാപത്തെ അവർ പക്ഷേ, ഒഴിവാക്കുന്നു.
നടക്കുമ്പോൾ ദേവതയാണവൾ, കിടക്കുമ്പോൾ സുൽത്താന;
പാഷണ്ഡരെപ്പോലവൾക്കു വിശ്വാസം, പരലോകസുഖങ്ങളിൽ.
തന്റെ നിറഞ്ഞ മുലകളിൽ, താൻ നീട്ടിയ കൈകളിൽ
ദുഃഖങ്ങൾ മറന്നുറങ്ങാൻ പുരുഷലോകത്തെയവൾ ക്ഷണിക്കുന്നു.
അവൾക്കറിയാം, വിശ്വാസവുമാണവൾക്ക്, ഈ വന്ധ്യയ്ക്ക്
-അനുപേക്ഷണീയയാണവളും ലോകത്തിന്റെ പ്രയാണത്തിന്‌-
ഏതു കൊടുംപാതകത്തിൽ നിന്നും പാപബോധമൂറ്റിക്കളയാൻ
ഈ ഉദാത്തമായ സിദ്ധി, ഉടലിന്റെ സൌന്ദര്യം പോരുമെന്ന്.
അവൾക്കറിയില്ല നരകത്തെ, മരണാനന്തരജീവിതത്തെയും;
ഇനിയൊരുനാൾ, ആ മഹാരാത്രി വന്നു മുന്നിൽ നിൽക്കുമ്പോൾ
മരണത്തിന്റെ രൌദ്രമുഖത്തവൾ നേർക്കുനേർ നോക്കിനിൽക്കും,
ഒരു നവജാതശിശുവിനെപ്പോലെ- വിദ്വേഷമില്ലാതെ, കുറ്റബോധമില്ലാതെ.


(പാപത്തിന്റെ പൂക്കൾ -114)



വ്യഭിചാരത്തിന്റെ ഒരന്യാപദേശചിത്രമാണിതെന്നു പറയുന്നു


Allégorie

C'est une femme belle et de riche encolure,
Qui laisse dans son vin traîner sa chevelure.
Les griffes de l'amour, les poisons du tripot,
Tout glisse et tout s'émousse au granit de sa peau.
Elle rit à la Mort et nargue la Débauche,
Ces monstres dont la main, qui toujours gratte et fauche,
Dans ses jeux destructeurs a pourtant respecté
De ce corps ferme et droit la rude majesté.
Elle marche en déesse et repose en sultane;
Elle a dans le plaisir la foi mahométane,
Et dans ses bras ouverts, que remplissent ses seins,
Elle appelle des yeux la race des humains.
Elle croit, elle sait, cette vierge inféconde
Et pourtant nécessaire à la marche du monde,
Que la beauté du corps est un sublime don
Qui de toute infamie arrache le pardon.
Elle ignore l'Enfer comme le Purgatoire,
Et quand l'heure viendra d'entrer dans la Nuit noire
Elle regardera la face de la Mort,
Ainsi qu'un nouveau-né, — sans haine et sans remords.

Charles Baudelaire

Allegory

She's a beautiful woman with opulent shoulders
Who lets her long hair trail in her goblet of wine.
The claws of love, the poisons of brothels,
All slips and all is blunted on her granite skin.
She laughs at Death and snaps her fingers at Debauch.
The hands of those monsters, ever cutting and scraping,
Have respected nonetheless the pristine majesty
Of her firm, straight body at its destructive games.
She walks like a goddess, rests like a sultana;
She has a Mohammedan's faith in pleasure
And to her open arms which are filled by her breasts,
She lures all mortals with her eyes.
She believes, she knows, this virgin, sterile
And yet essential to the march of the world,
That a beautiful body is a sublime gift
That wrings a pardon for any foul crime.
She is unaware of Hell and Purgatory
And when the time comes for her to enter
The black Night, she will look into the face of Death
As a new-born child, — without hatred or remorse.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Allegory

She is a woman of appearance fine
Who lets her tresses trail into her wine.
Love's claws and poisons, brewed in sinks of sin,
Fall blunted from the granite of her skin.
She mocks Debauchery, Death leaves her blithe,
Two monsters always handy with the scythe.
In their grim games, where so much beauty's wrecked,
They treat her majesty with due respect.
Half goddess, half sultana, without scathe,
In pleasure she's a Moslem's steady faith.
Between her open arms, filled by her breasts,
For all mankind with burning eyes she quests,
And she believes, this fruitless virgin-wife,
Who's yet so necessary to this life,
That beauty of the body is a gift
Sublime enough all infamy to shift,
And win forgiveness. She knows naught of Hell.
When the Night comes, in which she is to dwell,
Straight in the face she'll look her deadly Fate,
Like one new-born — without remorse or hate.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image