Wednesday, July 4, 2012

ഹോൾഡർലിൻ - വിധിയുടെ ദേവതകളോട്

File:The Three Fates - Jacob Matham.jpg


ഒരേയൊരു വേനൽക്കാലമെനിക്കു തന്നാലു,മുടയവരേ,
  ഒരു വേനൽ, എന്റെ ഗാനത്തിനു വിളയാനൊരു ശരൽക്കാലവും.
   എങ്കിലാമധുരസംഗീതം കൊണ്ടെന്റെ ഹൃദയം തൃപ്തമാവും,
    എതിരൊന്നും പറയാതതു തന്റെ മരണത്തിനു കീഴ്വഴങ്ങും.

ദൈവദിഷ്ടമായതു ജീവിതത്തിൽ നിഷേധിക്കപ്പെട്ടവൻ,
  ആത്മാവിനു പരലോകത്തിലും ശാന്തിയെന്നതു കിട്ടില്ലല്ലോ;
   എന്നാലെന്റെ ഹൃദയത്തിനു പാവനമായതിനെ, കവിതയെ
    ഒരിക്കൽ, ഒരിക്കലെങ്കിലും കൈവരിക്കാനെനിക്കായാൽ-

എങ്കിൽ, സ്വാഗതം, പ്രേതങ്ങളുടെ നിശബ്ദലോകമേ!
  എന്റെ വീണയല്ല മരണയാത്രയിലെനിക്കു കൂട്ടു വരികയെങ്കിലും,
   തൃപ്തനാവാം ഞാൻ; അധികമൊന്നും മോഹിക്കയുമില്ല ഞാൻ,
    ദേവകളെപ്പോലെ ജീവിക്കാനൊരിക്കലെങ്കിലുമെനിക്കായാൽ.


To the Fates

Grant me just one summer, powerful ones,
And just one autumn for ripe songs,
That my heart, filled with that sweet
Music, may more willingly die within me.
The soul, denied its divine heritage in life,
Won't find rest down in Hades either.
But if what is holy to me, the poem
That rests in my heart, succeeds —
Then welcome, silent world of shadows!
I'll be content, even though it's not my own lyre
That leads me downwards. Once I'll have
Lived like the gods, and more isn't necessary.


link to image


No comments: