Monday, December 31, 2012

വീസ്വാവ സിംബോർസ്ക - ഏ ബി സി

Wislawa-Szymborska1

ഇനി ഞാനറിയാനേ പോകുന്നില്ല,
ഏയ്ക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന്.
ബി ഒടുവിൽ എന്നോടു പൊറുത്തുവോയെന്ന്.
ഒക്കെ ശരിയെന്ന മട്ടിൽ സി നടന്നതെന്തിനെന്ന്.
ഡിയുടെ മൌനത്തിൽ ഈയുടെ ഭാഗമെന്താണെന്ന്.
എഫ് എന്തെങ്കിലും, അതിനി എന്തായാലും, പ്രതീക്ഷിച്ചിരുന്നോയെന്ന്.
തനിക്കു നന്നായിട്ടറിയാമായിരുന്നിട്ടും ജി മറന്നതെന്തുകൊണ്ടെന്ന്.
എഛിനു മറയ്ക്കാനുണ്ടായിരുന്നതെന്തെന്ന്.
ഐയ്ക്കു കൂട്ടിച്ചേർക്കാനുണ്ടായിരുന്നതെന്തെന്ന്.
ഞാൻ ഈ ലോകത്തു ജീവിച്ചിരുന്നുവെന്നത്
ജേയ്ക്കും കേയ്ക്കും അക്ഷരമാലയിലെ ശേഷം പേർക്കും
ഏതെങ്കിലും വിധത്തിൽ പ്രാധാന്യമുള്ളതായിരുന്നോയെന്ന്.


വീസ്വാവ സിംബോർസ്ക - ഒരു നൂറ്റാണ്ടു പടിയിറങ്ങുമ്പോൾ

wislawa-szymborska-3-124558_L

മറ്റുള്ളവയെക്കാൾ ഭേദമാവുമെന്നു നാം കരുതിയതായിരുന്നു,
നമ്മുടെ ഇരുപതാം നൂറ്റാണ്ട്.
അതു തെളിയിക്കാൻ ഇനിയതിനു നേരം കിട്ടാൻ പോകുന്നില്ല.
അതിന്റെ വർഷങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു,
അതിനു കാലുറയ്ക്കാതായിക്കഴിഞ്ഞിരിക്കുന്നു,
അതിനു ശ്വാസം കിട്ടാതായിക്കഴിഞ്ഞിരിക്കുന്നു.

സംഭവിക്കരുതെന്നു വിചാരിച്ച പലതും
സംഭവിച്ചുകഴിഞ്ഞിരിക്കുന്നു,
നടന്നുകാണാനാഗ്രഹിച്ചതൊന്നും
നടന്നിട്ടുമില്ല.

വസന്തമുണ്ടാവേണ്ടതായിരുന്നു,
ആനന്ദവും, പിന്നെ മറ്റെന്തൊക്കെയുമോ.

ഭീതി മലകളും തടങ്ങളും വിട്ടു പോകുമെന്നു നാം പ്രതീക്ഷിച്ചിരുന്നു.
സത്യം നുണയ്ക്കു മുമ്പേ സ്ഥാനമുറപ്പിക്കുമെന്നും.

ചില ദൌർഭാഗ്യങ്ങൾ
ഇനിയൊരിക്കലും തല നീട്ടില്ലെന്നു നാം കരുതി:
ഉദാഹരണത്തിനു വിശപ്പ്,
പിന്നെ, യുദ്ധം.

നിസ്സഹായരുടെ ദൈന്യം,
പരസ്പരവിശ്വാസം
ഇതൊന്നും പരിഹാസവിഷയമാവില്ലെന്നും നാം പ്രതീക്ഷിച്ചു.

ജീവിതം ആസ്വദിക്കാമെന്നുറപ്പിച്ചിരുന്നവർക്ക്
അതിനിയൊരു ഹതാശസ്വപ്നം.

വിഡ്ഡിത്തം പരിഹാസ്യമായിട്ടില്ല.
ജ്ഞാനം ഉന്മേഷദായകവുമായില്ല.

പ്രത്യാശ ആ പഴയ ബാലികയുമല്ല.
കഷ്ടം.

ദൈവത്തിനൊടുവിൽ വിശ്വാസം വരാൻ പോവുകയായിരുന്നു,
മനുഷ്യൻ നല്ലവനും ശക്തനുമാണെന്ന്.
നല്ലവനും ശക്തനും
ഇന്നും രണ്ടാളുകളാണു പക്ഷേ.

“നാമേതുവിധം ജീവിക്കണം?”
ഒരാളെന്നോടു കത്തെഴുതിച്ചോദിച്ചിരുന്നു.
അതേ ചോദ്യം
അയാളോടുതന്നെ ചോദിക്കാനിരിക്കുകയായിരുന്നു ഞാൻ.

വീണ്ടും, എന്നും,
ഞാനിതേവരെ പറഞ്ഞ പോലെയും,
ഏറ്റവും അടിയന്തിരമായ ചോദ്യങ്ങൾ
അതിസരളവുമായിരിക്കും.


The Turn of the Century

It was supposed to be better than the others, our 20th century,

But it won't have time to prove it.

Its years are numbered,

its step unsteady,

its breath short.

Already too much has happened

that was not supposed to happen.

What was to come about

has not.

Spring was to be on its way,

and happiness, among other things.

Fear was to leave the mountains and valleys.

The truth was supposed to finish before the lie.

Certain misfortunes

were never to happen again

such as war and hunger and so forth.

These were to be respected:

the defenselessness of the defenseless,

trust and the like.

Whoever wanted to enjoy the world

faces an impossible task.

Stupidity is not funny.

Wisdom isn't jolly.

Hope

Is no longer the same young girl

et cetera. Alas.

God was at last to believe in man:

good and strong,

but good and strong

are still two different people.

How to live--someone asked me this in a letter,

someone I had wanted

to ask that very thing.

Again and as always,

and as seen above

there are no questions more urgent

than the naive ones.


 

 

Sunday, December 30, 2012

വീസ്വാവ സിംബോർസ്ക - അധികപ്പറ്റ്

1202-sextillion-stars_full_600link to image


പുതിയൊരു നക്ഷത്രത്തെ കണ്ടെത്തിയിരിക്കുന്നു.
എന്നതിനർത്ഥം ലോകത്തിനു തിളക്കം കൂടിയെന്നോ,
നമുക്കില്ലാതിരുന്നതൊന്നു കിട്ടിയെന്നോ അല്ല.

വലുപ്പമുള്ളതും വിദൂരവുമാണീ നക്ഷത്രം,
അത്ര ദൂരത്തായതിനാൽ ചെറുതായത്,
അതിലും ചെറുതായ പലതിനെക്കാളും
ചെറുതായി കാണപ്പെടുന്നത്.
അതിനാലാശ്ചര്യപ്പെടേണ്ട,
നേരമുണ്ടായതു കൊണ്ടുമാത്രമാണു
നമുക്കതിൽ ആശ്ചര്യം തോന്നുന്നതെന്നതിൽ.

നക്ഷത്രത്തിന്റെ പ്രായം, പിണ്ഡം, സ്ഥാനം-
ഇതൊക്കെ ഒരു ഗവേഷണപ്രബന്ധത്തിനു
മതിയായ വിഷയമായെന്നു വരാം,
ആകാശത്തോടടുത്ത പരിമിതവൃത്തങ്ങളിൽ
മിതമായൊരു വീഞ്ഞുസൽക്കാരത്തിനും:
വാനനിരീക്ഷകൻ, ഭാര്യ, ബന്ധുക്കൾ, സഹപ്രവർത്തകർ,
അനൌപചാരികമായ ഒരു കൂടിച്ചേരൽ,
വേഷത്തിൽ നിഷ്കർഷകളൊന്നുമില്ലാതെ,
തറയോടു പാകിയൊരു സൌഹൃദാന്തരീക്ഷത്തിൽ
മണ്ണിനോടു ബന്ധപ്പെട്ട സല്ലാപങ്ങൾ.

അതൊരാശ്ചര്യനക്ഷത്രം,
അതൊരു കാരണമാകുന്നില്ല പക്ഷേ,
നമ്മോടെത്രയോ അടുത്ത സ്ത്രീജനങ്ങൾക്കായി
ഒരു പാനോപചാരം നടത്തുന്നതിൽ.

ഇതൊരപ്രധാനനക്ഷത്രം,
അതൊരു സ്വാധീനവും ചെലുത്താൻ പോകുന്നില്ല,
കാലാവസ്ഥയിൽ, ഫാഷനിൽ, കളിയുടെ അന്തിമഫലത്തിൽ,
സർക്കാരുകളുടെ മാറ്റങ്ങളിൽ, വരുമാനത്തിൽ, മൂല്യസംഘർഷങ്ങളിൽ.

പ്രചാരവേലകളിലോ ഘനവ്യവസായങ്ങളിലോ
അതിനൊരു പ്രഭാവവും ചെലുത്താനില്ല.
സമ്മേളനമേശകളിൽ അതു വീണു പ്രതിഫലിക്കുന്നില്ല.
ആയുസ്സിന്റെ എണ്ണപ്പെട്ട ദിനങ്ങളുടെ വെളിച്ചത്തിൽ
എണ്ണത്തിൽ കവിഞ്ഞതുമാണത്.

ആരൊക്കെ ഏതൊക്കെ നക്ഷത്രത്തിലാണു പിറന്നതെന്നോ,
ഇനി അല്പനേരം കഴിഞ്ഞ് ഏതൊക്കെ നക്ഷത്രത്തിലാണു മരിക്കാൻ പോകുന്നതെന്നോ
ചോദിച്ചിട്ടെന്തു കാര്യം.

പുതിയതൊന്ന്.
“അതെവിടെയാണെന്നെങ്കിലുമൊന്നു പറയൂ.”
“അരികടർന്ന ആ നരച്ച മേഘത്തിനും
ഇടത്തുള്ള ആ അക്കേഷ്യാക്കൊമ്പിനുമിടയിലൂടൊന്നു നോക്കൂ.”
“അതാണല്ലേ!” ഞാൻ പറയുന്നു.


Surplus

A new star has been discovered,
which doesn’t mean it’s gotten any brighter
or something missing has been gained.

The star is large and distant,
so distant, that it’s small,
even smaller than others
a lot smaller than itself.
Surprise would be nothing surprising
if we only had time for it.

Star’s age, star’s mass, star’s position,
all of that may be enough
for one doctoral thesis
and a modest glass of wine
in the circles close to the sky:
an astronomer, his wife, relatives, and colleagues,
a casual ambience, no dress code,
local topics fuel a down-to-earth conversation
and people are munching on terra chips.

A wonderful star,
but that’s still no reason
not to drink to the ladies,
incomparably closer.

Star without consequences.
Without influence on weather, fashion, the score of the game,
changes in government, income, or the crisis of values.

Why need we ask
under how many stars someone is born
and under how many stars they die a little while later?

A new one.
“At least show me where it is.”
“Between the edge of that jagged grayish cloud
and the twig of that locust tree on the left.”
“Oh,” I say.

Szymborska, Wislawa. Miracle Fair. Trans. Joanna Trzeciak. New York: Norton, 2002.


 

Saturday, December 29, 2012

വീസ്വാവ സിംബോർസ്ക - അതിവിചിത്രപദങ്ങൾ മൂന്നെണ്ണം

szymborska9

ഭാവി എന്ന വാക്കു ഞാനുച്ചരിക്കുമ്പോഴേക്കും
അതിന്റെ ആദ്യത്തെ അക്ഷരം ഭൂതകാലത്തിലായിക്കഴിഞ്ഞു.
മൌനം എന്ന വാക്കു ഞാനുച്ചരിക്കുമ്പോഴേക്കും
അതു ഞാൻ ഭഞ്ജിച്ചുകഴിഞ്ഞു.
ശൂന്യം എന്ന വാക്കു ഞാനുച്ചരിക്കുമ്പോഴേക്കും
ഒരു ശൂന്യതയിലുമുൾപ്പെടാത്തതെന്തോ ഞാൻ സൃഷ്ടിച്ചുകഴിഞ്ഞു.


 

three strangest words

as i speak the word Future, the first syllable is already entering the past.
as i speak the word Silence, i destroy it.
as i speak the word Nothing, i create something not contained in any nothingness.


വീസ്വാവ സിംബോർസ്ക - അന്ധരുടെ മര്യാദ

wislawa-szymborska-c-1950s

അന്ധന്മാരെ തന്റെ കവിത വായിച്ചുകേൾപ്പിക്കുകയാണൊരു കവി.
അതിത്രയും ദുഷ്കരമാവുമെന്ന് അയാൾ മനസ്സിൽ കരുതിയതല്ല.
അയാളുടെ ഒച്ച പതറുകയാണ്‌.
അയാളുടെ കൈ വിറയ്ക്കുകയാണ്‌.
ഓരോ വരിയും ഇരുട്ടിന്റെ പരീക്ഷക്കു വിധേയമാവുകയാണെന്ന്
അയാൾക്കു തോന്നിപ്പോവുന്നു.
ഓരോ വരിയും ഇവിടെ സ്വയം പ്രതിരോധിക്കണം;
സഹായിക്കാൻ വെളിച്ചങ്ങളില്ല, നിറങ്ങളുമില്ല.
അപകടം പിടിച്ചൊരുദ്യമമാണത്,
അയാളുടെ കവിതയിലെ നക്ഷത്രങ്ങൾക്ക്,
പ്രഭാതത്തിന്‌, മഴവില്ലിന്‌, മേഘങ്ങൾക്ക്,
നിയോൺ വിളക്കുകൾക്ക്, ചന്ദ്രന്‌,
ഇത്രനേരം വെള്ളത്തിനടിയിൽ വെള്ളി മിന്നിയ മീനുകൾക്ക്,
ആകാശത്തിന്നുന്നതിയിൽ നിശബ്ദനായി വിഹരിച്ച പ്രാപ്പിടിയന്‌.
അയാൾ വായിക്കുകയാണ്‌
-തുടങ്ങിയ സ്ഥിതിക്ക് അയാൾക്കതു നിർത്താനുമാവില്ല-
പച്ചപ്പുൽമേട്ടിൽ മഞ്ഞക്കുപ്പായവും ധരിച്ചു നടക്കുന്ന ബാലനെക്കുറിച്ച്,
താഴവാരത്ത് എണ്ണിയെണ്ണിയെടുക്കാവുന്ന ചുവന്ന മേൽക്കൂരകളെക്കുറിച്ച്,
കളിക്കാരുടെ ജേഴ്സിയിൽ ഇളകിക്കൊണ്ടിരിക്കുന്ന നമ്പരുകളെക്കുറിച്ച്,
കതകു കിരുകിരെത്തുറക്കുമ്പോൾക്കണ്ട അജ്ഞാതമായ നഗ്നദേഹത്തെക്കുറിച്ച്.
അയാൾ വായിക്കാതെ വിട്ടേനേ - ആ വഴി അടഞ്ഞിരിക്കുന്നു എന്നതു ശരിയാണെങ്കിലും-
പള്ളിമച്ചിൽ വരച്ചിട്ട വിശുദ്ധന്മാരെപ്പറ്റി,
തീവണ്ടിയുടെ ജനാലയ്ക്കു പുറത്ത് യാത്ര വഴങ്ങുന്ന കൈകളെപ്പറ്റി,
ഭൂതക്കണ്ണാടിയെപ്പറ്റി, രത്നം ചൊരിയുന്ന പ്രകാശരശ്മിയെപ്പറ്റി,
വീഡിയോ സ്ക്രീനുകളെയും കണ്ണാടികളെയും മുഖങ്ങൾ നിരന്നിരിക്കുന്ന ആല്ബങ്ങളെയും പറ്റി.
എത്ര മര്യാദക്കാരാണു പക്ഷേ കണ്ണു കാണാത്തവർ,
എത്ര ദയവുള്ളവരാണവർ, വിശാലമനസ്കരാണവർ.
എത്ര ശ്രദ്ധയോടെയാണവർ കേട്ടിരിക്കുന്നത്,
മന്ദഹസിക്കുന്നതും, കൈ തട്ടുന്നതും.
അവരിലൊരാൾ കവിയെ സമീപിക്കുന്നുമുണ്ട്,
തല കീഴ്ക്കാമ്പാടു പിടിച്ച ഒരു പുസ്തകവുമായി,
തനിക്കു കാണാൻ കഴിയാത്തൊരൊപ്പിനായി.


 

Thursday, December 27, 2012

വീസ്വാവ സിംബോർസ്ക - ഉപഹാരമായിട്ടൊന്നുമില്ല

Szymborska2

ഉപഹാരമായിട്ടൊന്നുമില്ല,
ഒക്കെയും വായ്പ വാങ്ങിയതു തന്നെ.
കാതറ്റം കടത്തിലാണു ഞാൻ.
എനിക്കെന്നെക്കൊണ്ടെന്റെ
കടം തീർക്കേണ്ടിവരും,
സ്വന്തം ജീവനായി ജീവൻ കൊടുക്കേണ്ടിവരും.

ഹൃദയം തിരിച്ചുകൊടുക്കണമെന്നാണു വ്യവസ്ഥ,
കരളും,
ഓരോരോ കൈവിരലും.

കരാറു കീറിക്കളയാൻ വൈകിയും പോയി.
ഓരോ കടവും വീട്ടിത്തന്നെയാവണം,
അവരെന്നെ പിഴിഞ്ഞെടുക്കുകതന്നെ ചെയ്യും.

വേറെയും കടക്കാരുടെ തിക്കിലും തിരക്കിലുമാണ്‌
ഈ ഭൂമിയിൽ എന്റെ ചുറ്റിനടക്കൽ.
ചിലർക്കു ചിറകുകളുടെ കടം തീർക്കണം,
ചിലർക്കാവട്ടെ, ഇലകളുടെയും.

പേരേടിൽ ബാദ്ധ്യതയുടെ കണക്കിലാണ്‌
നമ്മുടെ ഓരോ പേശിയും.
ഒരു കൺപീലിയുമില്ല, ഒരു വള്ളിയുമില്ല,
നമുക്കു കൈവശം വച്ചുകൊണ്ടിരിക്കാൻ.

സൂക്ഷ്മവും വിശദവുമാണു കണക്കുബുക്ക്,
ഒഴിഞ്ഞ കൈയോടെയെന്നല്ല ,
കൈയില്ലാതെ തന്നെ നാം പോകേണ്ടിവരുമെന്നാണതിനർത്ഥം.

എവിടെ, എപ്പോൾ, എന്തിനാണ്‌
എന്റെ പേരിൽ ഒരക്കൌണ്ടു തുറക്കാൻ
ഞാൻ സമ്മതം കൊടുത്തതെന്നെനിക്കോർമ്മവരുന്നില്ല.

ഇതിനോടുള്ള പ്രതിഷേധത്തെ
നാം ആത്മാവെന്നു വിളിക്കുന്നു.
അതു മാത്രമേയുള്ളു,
പട്ടികയിലില്ലാത്തതായും.


Nothing's a Gift
Wislawa Szymborska

Nothing's a gift, everything is borrowed.
I'm drowning in debts up to my ears.
I will be forced
to pay for myself with myself,
to give my life for my life.
It has been appointed
that the heart must be returned,
and the liver, too,
and each individual finger.
It's too late to cancel the contract.
Debts will be extracted from me
along with my skin.
I wander this earth
amid a throng of fellow debtors.
Some are burdened by the obligation
of paying off their wings.
Others, like it or not,
are charged for their leaves.

The Debt side encumbers
each tissue in us.
There is no eyelash, no petiole
to keep forever.
The register is meticulous
and it's evident that
we are to be left with nothing.
I can't remember
where, when and why
I consented to open
this account.
The protest against this account
is what we call the soul.
And it is the only thing
not on the list.

-translated by Walter Whipple


Wednesday, December 26, 2012

വീസ്വാവ സിംബോർസ്ക - ആദ്യാനുരാഗം

wislawa_szymborska

ആളുകൾ പറയുന്നു
ആദ്യാനുരാഗമാണതിപ്രധാനമെന്ന്.
കാര്യം വളരെ കാല്പനികം തന്നെ.
എനിക്കനുഭവമതല്ല പക്ഷേ.

ഞങ്ങൾക്കിടയിലെന്തോ ഉണ്ടായിരുന്നു,
എന്നാൽ ഉണ്ടായിരുന്നുമില്ല.
എന്തോ നടന്നു, അതോടതു കഴിഞ്ഞു.

പോയകാലത്തിൽ നിന്നെന്തോ ചിലത്,
ചരടു കൊണ്ടു കെട്ടിവച്ച (നാട കൊണ്ടു പോലുമല്ല)
ഒരു കൂട്ടം കത്തുകൾ കൈയിൽ തടയുമ്പോൾ
എന്റെ വിരലുകൾ വിറക്കൊള്ളാറില്ല.

വർഷങ്ങൾക്കു ശേഷം ഞങ്ങളാദ്യമായി കാണുമ്പോൾ:
വെറുങ്ങലിച്ചൊരു മേശയ്ക്കിരുപുറവുമായി
രണ്ടു കസേരകളുടെ സംഭാഷണം.

മറ്റു പ്രണയങ്ങളിന്നുമെന്നിൽ ദീർഘശ്വാസമെടുക്കുന്നു.
ഈ പ്രണയത്തിനു പക്ഷേ,
ഒരു ദീർഘനിശ്വാസത്തിനുള്ള പ്രാണബലം പോലുമില്ല.

അങ്ങനെയായിരിക്കെത്തന്നെപക്ഷേ,
മറ്റുള്ളവയ്ക്കു കഴിയാത്തതൊന്നതു ചെയ്യുന്നുണ്ട്:
ഓർമ്മ വരാതെയും,
സ്വപ്നം കാണാതെപോലും
അതെന്നെ മരണത്തിനു പരിചയപ്പെടുത്തുന്നു.


First Love

They say
the first love’s most important.
That’s very romantic,
but not my experience.

Something was and wasn’t there between us,
something went on and went away.

My hands never tremble
when I stumble on silly keepsakes
and a sheaf of letters tied with string
— not even ribbon.

Our only meeting after years:
two chairs chatting
at a chilly table.

Other loves
still breathe deep inside me.
This one’s too short of breath even to sigh.

Yet just exactly as it is,
it does what the others still can’t manage:
unremembered,
not even seen in dreams,
it introduces me to death.

Translated from the Polish by
Clare Cavanagh
and Stanislaw Baranczak
Monologue of a Dog
Harcourt, Inc.


വീസ്വാവ സിംബോർസ്ക - ഹ്രസ്വായുസ്സുകളായ നമ്മുടെ പൂർവ്വികർ

stonehenge1

അവരിൽ ചുരുക്കമേ മുപ്പതെത്തിയിരുന്നുള്ളു.
പാറകൾക്കും മരങ്ങൾക്കും പറഞ്ഞതായിരുന്നു വാർദ്ധക്യം.
ചെന്നായക്കുട്ടികൾ മുതിരാനെടുക്കുന്നത്ര വേഗത്തിൽ
ബാല്യം അവസാനിക്കുകയായിരുന്നു.
ധൃതിപ്പെട്ടാലേ ജീവിതം കടന്നുകൂടാനാവൂ എന്നായിരുന്നു,
സൂര്യനസ്തമിക്കും മുമ്പേ,
പുതുമഞ്ഞു വീഴും മുമ്പേ.

ഗർഭഭാരം പേറുന്ന പതിമൂന്നുകാരികൾ,
ഈറക്കാട്ടിൽ കിളിക്കൂടു തിരയുന്ന നാലു വയസ്സുകാർ,
ഇരുപതിൽ നായാട്ടിനിറങ്ങുന്നവർ-
എത്തിച്ചേരും മുമ്പേ അവർ പൊയ്ക്കഴിഞ്ഞു.
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു നിത്യത കഴിഞ്ഞു.
ദുർമന്ത്രവാദിനികൾ കൂടോത്രം ചെയ്തിരുന്നത്
ഒന്നുപോലും കൊഴിയാത്ത യുവത്വത്തിന്റെ പല്ലുകളാൽ ചവച്ചുകൊണ്ടാണ്‌.
അച്ഛന്റെ കണ്മുന്നിൽത്തന്നെ മകൻ പുരുഷനാവുന്നു.
മുത്തശ്ശന്റെ കുഴിഞ്ഞ കണ്ണുകൾ നോക്കിയിരിക്കെ
പേരക്കുട്ടി ജനിക്കുന്നു.

അതെന്തായാലും അവരെണ്ണിയതു കൊല്ലങ്ങളായിരുന്നില്ല,
അവരെണ്ണിയത് വലകളും തൊണ്ടുകളും ചായ്പുകളും കോടാലികളുമായിരുന്നു.
ആകാശത്തെ ഏതു ക്ഷുദ്രനക്ഷത്രത്തോടും ഉദാരത കാട്ടിയ കാലം
അവർക്കു നേരേ നീട്ടിയത് ഒഴിഞ്ഞ കൈയായിരുന്നു,
അതു തന്നെ അധികമായിപ്പോയെന്ന മട്ടിൽ
നീട്ടിയ വേഗത്തിൽത്തന്നെ കൈ വലിച്ചെടുക്കുകയും ചെയ്തിരുന്നു.
വെട്ടിത്തിളങ്ങുന്ന പുഴക്കരെ
ഒരു കാൽവെയ്പ്പ്, രണ്ടു കാൽവെയ്പ്പ്,
ഇരുട്ടിൽ നിന്നവ പൊന്തുന്നു, ഇരുട്ടിൽത്തന്നെ മറയുന്നു.

ഒരു നിമിഷവും പാഴാക്കാനില്ല,
മാറ്റിവച്ച ചോദ്യങ്ങളില്ല, വൈകിപ്പോയ വെളിപാടുകളില്ല,
അതതു നേരത്തനുഭവമായവ മാത്രം.
ജ്ഞാനം മുടി നരയ്ക്കാൻ വേണ്ടി കാത്തുനിന്നിരുന്നില്ല.
വെളിച്ചമാവും മുമ്പേ അതിനു കാണേണ്ടിയിരുന്നു,
ഒച്ചപ്പെടും മുമ്പേ അതിനേതു ശബ്ദവും കേൾക്കേണ്ടിയിരുന്നു.
നന്മയും തിന്മയും-
അവർക്കതിനെക്കുറിച്ചൊന്നുമറിയുമായിരുന്നില്ല,
എന്നാലവർക്കറിയാമായിരുന്നു:
തിന്മ ജയഭേരി മുഴക്കുമ്പോൾ നന്മ അജ്ഞാതവാസത്തിനു പോകുമെന്ന്,
നന്മ അവതാരമെടുക്കുമ്പോൾ തിന്മ തല താഴ്ത്തിക്കിടക്കുമെന്ന്.
രണ്ടിലൊന്നിനെയും കീഴമർത്താനാവില്ല,
തിരിച്ചുവരാത്തവിധം ആട്ടിപ്പായിക്കാനാവില്ല.
അതിനാൽ, ആഹ്ളാദമെങ്കിൽ അല്പമൊരു ഭീതിയോടെ,
നൈരാശ്യമെങ്കിൽ പ്രത്യാശയില്ലാതെയുമല്ല.
ജീവിതം, അതെത്ര ദീർഘമായാലും, ഹ്രസ്വമായിത്തന്നെയിരിക്കും.
ഒന്നും കൂട്ടിച്ചേർക്കാനാവാത്തവിധം ഹ്രസ്വം.


O U R       A N C E S T O R' S       S H O R T       L I V E S

Few of them made it to thirty.
Old age was the privilege of rocks and trees.
Childhood ended as fast as wolf cubs grow.
One had to hurry, to get on with life
before the sun went down,
before the first snow.

Thirteen-year-olds bearing children,
four-year-olds stalking birds' nests in the rushes,
leading the hunt at twenty---
they aren't yet, then they are gone.
Infinity's ends fused quickly.
Witches chewed charms
with all the teeth of youth intact.
A son grew to manhood beneath his father's eye.
Beneath the grandfather's blank sockets the grandson was born.

And anyway they didn't count the years.
They counted nets, pods, sheds, and axes.
Time, so generous toward any petty star in the sky,
offered them a nearly empty hand
and quickly took it back, as if the effort were too much.
One step more, two steps more
along the glittering river
that sprang from darkness and vanished into darkness.
There wasn't a moment to lose,
no deferred questions, no belated revelations,
just those experienced in time.
Wisdom couldn't wait for gray hair.
It had to see clearly before it saw the light
and to hear every voice before it sounded.

Good and evil---
they knew little of them, but knew all:
when evil triumphs, good goes into hiding;
when good is manifest, then evil lies low.
Neither can be conquered
or cast off beyond return.
Hence, if joy, then with a touch of fear;
if despair, then not without some quiet hope.
Life, however long, will always be short.
Too short for anything to be added.


Tuesday, December 25, 2012

നിക്കോളായ് ഗുമില്യോവ് - വചനം

gumilev_1910vojtizkaja


ആദിയിൽ, നവജാതമായ ലോകത്തിനു മേൽ
ദൈവം തന്റെ കണ്ണുകളെറിഞ്ഞ നാൾ,
വചനത്തിനാവുമായിരുന്നു, സൂര്യനെ പിടിച്ചുനിർത്താൻ,
വചനത്തിനാവുമായിരുന്നു, നഗരങ്ങളെ ഭസ്മമാക്കാൻ.

ആകാശത്തിന്നുന്നതങ്ങളിലൂടെ
ഒരരുണജ്വാല പോലെ വചനമൊഴുകുമ്പോൾ
ഗരുഢന്മാർ ചിറകൊതുക്കിയിരുന്നു,
നക്ഷത്രങ്ങൾ ഭീതരായി ചന്ദ്രനു ചുറ്റും പറ്റിക്കൂടിയിരുന്നു.

പിന്നെ ജീവന്റെ താഴ്ചകളിൽ അക്കങ്ങളുണ്ടായി,
നുകം പേറുന്ന വളർത്തുമൃഗങ്ങളെപ്പോലെ.
സമർത്ഥമായ ഒരക്കത്തിനാവുമായിരുന്നു,
അർത്ഥത്തിന്റെ ഏതു ഛായയും പകർന്നുനൽകാൻ.

താടി നരച്ച പിതാമഹൻ,
നന്മതിന്മകളെ തന്റെ ഇച്ഛയ്ക്കു കീഴമർത്തിയവൻ,
വാക്കെടുത്തുപയോഗിക്കാൻ ധൈര്യപ്പെടാതെ
ദണ്ഡു കൊണ്ടു പൂഴിയിലെഴുതുകയേ അദ്ദേഹം ചെയ്തുള്ളു.

ജീവിതദുരിതങ്ങൾക്കിടയില്പെട്ടു നാം മറന്നുവോ,
വാക്കുകൾ മാത്രമേയുള്ളു, ലോകത്തനുഗ്രഹമായെന്ന്?
യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ,
ദൈവം തന്നെയാണു വചനമെന്നും.

വചനത്തെ നാം ജീവിതത്തിന്റെ പരിമിതസീമകളിലൊതുക്കി,
അതുകൊണ്ടു നാം തൃപ്തരുമായി.
ത്യക്തമായ തേനറയിൽ ഈച്ചകളെപ്പോലെ
ചത്ത വാക്കുകൾ കെട്ടുനാറുന്നു.


നിക്കോളായ് ഗുമില്യോവ്(1886-1921)- റഷ്യൻ കവി. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തിരുന്നു. സിംബലിസത്തിനെതിരായ പ്രസ്ഥാനത്തിന്റെ നായകനായിരുന്നു. അന്നാ ആഹ് മാത്തോവയുടെ ആദ്യത്തെ ഭർത്താവായിരുന്നു. ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് ബോൾഷെവിക്കുകൾ വെടിവച്ചു കൊന്നു.


 

 

 

Monday, December 24, 2012

വീസ്വാവ സിംബോഴ്സ്ക - മരണത്തെക്കുറിച്ച്, അതിശയോക്തിയില്ലാതെ

szymborska7

ഒരു തമാശ പറഞ്ഞാൽ അതിനു മനസ്സിലാവില്ല,
ഒരു നക്ഷത്രത്തെ നോക്കിക്കണ്ടുപിടിക്കാൻ,
ഒരു പാലം പണിയാൻ അതിനാവില്ല.
നെയ്യുക, ഖനനം ചെയ്യുക, കൃഷി ചെയ്യുക,
കപ്പൽ പണിയുക, കെയ്ക്കുണ്ടാക്കുക,
ഇതിനെക്കുറിച്ചൊന്നും അതിനറിയില്ല.

നാളെയെക്കുറിച്ചു നാം പ്ളാൻ ചെയ്യുമ്പോൾ
അവസാനവാക്കതിന്റേതു തന്നെ,
അതു പക്ഷേ ഗൌരവമില്ലാത്തതുമായിരിക്കും.

സ്വന്തം തൊഴിലിന്റെ ഭാഗമായ കാര്യങ്ങൾ പോലും
നേരാം വണ്ണം ചെയ്യാനതിനറിയില്ല:
കുഴി വെട്ടുക,
ശവപ്പെട്ടി പണിയുക,
ജോലി കഴിഞ്ഞാൽ സ്വയം വൃത്തിയാക്കുക.

കൊല്ലുക എന്ന ചിന്തയിൽത്തന്നെ മനസ്സു വ്യാപൃതമായിരിക്കുമ്പോൾത്തന്നെ
അത് ആ പണി ചെയ്യുന്നത് ചേലില്ലാതെയാണ്‌,
വ്യവസ്ഥയോ വൈദഗ്ധ്യമോ ഇല്ലാതെയാണ്‌.
ആദ്യമായി കൊല്ലുന്ന പോലെയാണ്‌,
ഏതു കൊലയുമതിന്‌.

അതിനു വിജയങ്ങളുണ്ടെന്നതു ശരി തന്നെ,
പക്ഷേ ഒന്നു നോക്കൂ,
എത്രയാണു പരാജയങ്ങൾ,
ഏൽക്കാതെപോയ പ്രഹരങ്ങൾ,
ആവർത്തിച്ചുള്ള ശ്രമങ്ങൾ!

ചിലപ്പോൾ വായുവിൽ നിന്ന്
ഒരീച്ചയെ അടിച്ചിടാൻ പോലും അതിനു കഴിയാറില്ല.
അതിൽ നിന്നിഴഞ്ഞുരക്ഷപ്പെട്ട ശലഭപ്പുഴുക്കൾ അനവധിയുമാണ്‌.

ആ കിഴങ്ങുകൾ, തോടുകൾ, വള്ളികൾ,
മീഞ്ചിറകുകൾ, അന്നനാളങ്ങൾ,
അലങ്കാരത്തൂവലുകൾ, രോമക്കുപ്പായങ്ങൾ
ഇവയൊക്കെയും തെളിവാണ്‌,
മനസ്സില്ലാമനസ്സോടെ ചെയ്യുന്നൊരു വേലയിൽ
അതു പിന്നാക്കം പോയിരിക്കുന്നുവെന്ന്.

വിദ്വേഷം കൊണ്ടു കാര്യമില്ല,
യുദ്ധങ്ങളും അട്ടിമറികളും കൊണ്ടു നാമൊരു കൈ സഹായിച്ചിട്ടും
വേണ്ടത്ര ആയിട്ടുമില്ല.

മുട്ടകൾക്കുള്ളിൽ ഹൃദയങ്ങൾ മിടിക്കുന്നുണ്ട്.
ശിശുക്കളുടെ അസ്ഥികൂടങ്ങൾ വളരുന്നുണ്ട്.
വിത്തുകൾ കഠിനാദ്ധ്വാനം ചെയ്ത് ആദ്യത്തെ ഈരില മുളപ്പിക്കുന്നുണ്ട്,
ചിലനേരം വളരെയകലെ നെടിയ മരങ്ങളെയും.

അതു സർവശക്തമാണെന്നു വാദിക്കുന്നവൻ തന്നെയല്ലേ,
അതങ്ങനെയല്ലെന്നതിനു
ജീവിക്കുന്ന ഉദാഹരണം?

ഒരു ജീവനുമില്ല
ഒരു നിമിഷമെങ്കിലൊരു നിമിഷം
നിത്യമല്ലാത്തതായി.

മരണമെപ്പോഴുമെത്തുന്നത്
ഏറെ വൈകിയ ഒരു മുഹൂർത്തത്തിൽ.

അദൃശ്യമായ വാതില്പിടിയിൽ
അതു വിഫലമായി കിടന്നുവലിക്കുന്നു.
നിങ്ങൾ കടന്നുപോന്നത്ര ദൂരം
ഇല്ലാതാക്കാനാവില്ലല്ലോ.



Saturday, December 22, 2012

വീസ്വാവ സിംബോഴ്സ്ക - മുന്നറിയിപ്പ്

jesters-dancing-vector-356698

ബഹിരാകാശത്തേക്കു പോകുമ്പോൾ വിദൂഷകന്മാരെ കൂടെക്കൂട്ടരുത്.
അതാണെന്റെ ഉപദേശം.

ജീവനില്ലാത്ത പതിനാലു ഗ്രഹങ്ങൾ,
ചില ധൂമകേതുക്കൾ, രണ്ടു നക്ഷത്രങ്ങൾ.
മൂന്നാമത്തെ നക്ഷത്രത്തിലേക്കു യാത്രയാവുമ്പോഴേക്കും
നിങ്ങളുടെ വിദൂഷകന്മാർക്കു വെറി പിടിച്ചിട്ടുണ്ടാവും.

പ്രപഞ്ചമെന്നാൽ അതു തന്നെ-
എന്നു പറഞ്ഞാൽ, പരിപൂർണ്ണം.
നിങ്ങളുടെ വിദൂഷകന്മാർ അതു മാപ്പാക്കില്ല.

യാതൊന്നും അവർക്കു സന്തോഷം നല്കില്ല:
കാലമോ(എത്രയോ പ്രാക്തനമാണത്),
സൌന്ദര്യമോ(പിഴവില്ലാത്തതാണത്),
ഗുരുത്വാകർഷണമോ (ഹാസ്യത്തിന്റെ ലാഘവത്തിനതു വേണ്ട).
അന്യർ അത്ഭുതപ്പെട്ടു വായ പൊളിക്കുമ്പോൾ
വിദൂഷകന്മാർ കോട്ടുവായിടുകയാവും.

നാലാമത്തെ നക്ഷത്രത്തിലേക്കുള്ള യാത്രയ്ക്കിടെ
കാര്യങ്ങൾ പിന്നെയും വഷളാവും:
ഉറഞ്ഞുകൂടിയ മന്ദഹാസങ്ങൾ,
ശിഥിലമായ ഉറക്കവും മനോനിലയും.
അലസജല്പനങ്ങൾ:
വെണ്ണക്കട്ടി കൊത്തിയെടുത്ത ആ കാക്കയെ ഓർമ്മയുണ്ടോ,
പൊന്നുതമ്പുരാന്റെ ചിത്രത്തിൽ ഈച്ച മുട്ടയിട്ടതും,
ചൂടുവെള്ളത്തൊട്ടിയിൽ കുരങ്ങൻ വീണതും-
അതൊക്കെയായിരുന്നു ജീവിതം.

സങ്കുചിതമനസ്കർ.
നിത്യതയെക്കാൾ അവർക്കിഷ്ടം ഒരു വ്യാഴാഴ്ച.
പ്രാകൃതർ.
ആകാശഗോളങ്ങളുടെ സംഗീതത്തെക്കാൾ അവർക്കു ചേരുക അപശ്രുതികൾ.
സിദ്ധാന്തത്തിനും പ്രയോഗത്തിനുമിടയിലുള്ള,
കാര്യകാരണങ്ങൾക്കിടയിലുള്ള  വിടവിൽ വീഴുമ്പോഴാണ്‌
അവർക്കേറ്റവുമധികം സന്തോഷം തോന്നുക.
ഇതു പക്ഷേ ബഹിരാകാശമാണ്‌, ഭൂമിയല്ല:
ഇവിടെ സർവതും കൃത്യമായിട്ടിണങ്ങും.

പതിമൂന്നാമത്തെ ഗ്രഹത്തിലെത്തുമ്പോൾ
(കുറ്റമറ്റ ആ ശൂന്യതയിൽ കണ്ണു നട്ടുകൊണ്ട്)
അവർ തങ്ങളുടെ പേടകം വിട്ടിറങ്ങാൻ തന്നെ മടിക്കും:
“വല്ലാത്ത തലവേദന,” അവർ പരാതിപ്പെടും. “തള്ളവിരലൊന്നു മുട്ടി.”

എന്തൊരു ദുർവ്യയം. എന്തൊരവമാനം.
എന്തുമാത്രം പണമാണ്‌ ബഹിരാകാശത്തു കൊണ്ടുപോയി തുലയ്ക്കുന്നത്.


Friday, December 21, 2012

ഈഡിത്ത് സോഡെർഗ്രാൻ - ദൈവം

creation

ദൈവം, പ്രപഞ്ചവിശാലമായ സുഖശയ്യ;
അതിൽ മാലാഖമാരെപ്പോലെ നിർമ്മലരായി
നീണ്ടുനിവർന്നു നാം കിടക്കുന്നു,
നക്ഷത്രങ്ങളുടെ ശുഭാശംസകൾക്ക്
നീലക്കണ്ണുകളുടെ മറുപടിയുമായി.
ദൈവം, നമുക്കു തല ചായ്ക്കാനുള്ള തലയിണ,
ദൈവം, നമ്മുടെ പാദോപധാനം.
ദൈവം, കരുത്തിന്റെ കലവറ, ആദ്യന്ധകാരം;
ദൈവം, അദൃശ്യമായതിന്റെ വിമലാത്മാവ്,
ഇനിയുമചിന്ത്യമായതിന്റെ ജീർണ്ണദേഹം;
ദൈവം, നിത്യത തളം കെട്ടിയ തടാകം;
ദൈവം, ശൂന്യതയുടെ ഉർവരബീജം,
എരിഞ്ഞടങ്ങിയ ലോകങ്ങളിൽ നിന്നൊരു പിടി ചാരം;
ദൈവം, എണ്ണമറ്റ പ്രാണിപ്പറ്റം,
പനിനീർപ്പൂക്കളുടെ പ്രഹർഷം;
ദൈവം, ശൂന്യതയ്ക്കും പൂർണ്ണതയ്ക്കുമിടയിൽ
ആളൊഴിഞ്ഞൊരൂഞ്ഞാലാട്ടം;
വിമുക്താത്മാക്കൾക്കൊരു തടവറ;
ദൈവം, പ്രചണ്ഡരോഷത്തിന്റെ വിരലുകൾക്കു കിന്നരം,
ദൈവം, തീവ്രാഭിലാഷത്തിനു മണ്ണിലേക്കു പിടിച്ചിറക്കാവുന്നതൊന്ന്.





Thursday, December 20, 2012

ഈഡിത്ത് സോഡെർഗ്രാൻ - സ്വന്തമുദ്യാനത്തിന്റെ പരിധി വിട്ടു പോകാത്തവളേ...

edith-sodergran[1]


സ്വന്തമുദ്യാനത്തിന്റെ പരിധി വിട്ടു പോകാത്തവളേ,
അഴിയടിച്ച കാഴ്ചകളും കണ്ടൊരുനാളും നീ നിന്നിട്ടില്ല?
സ്വപ്നം കാണുന്ന പാതകൾക്കു മേൽ സായാഹ്നം നീലിക്കുന്ന-
തൊരിക്കലുമഭിലാഷത്തോടെ നീ കണ്ടുനിന്നിട്ടില്ല?


നീ നടന്നു പോകാത്ത പാതകൾക്കു മേൽ
ചോര പോൽ ചുവന്ന സൂര്യനസ്തമിക്കുമ്പോൾ
അഗ്നി പോലെ നിന്റെ നാവു പൊള്ളിച്ചതതല്ലേ,
ഭാവിയിൽ നീയൊഴുക്കേണ്ട കണ്ണീരിന്നുപ്പുചുവ?




വീസ്വാവ സിംബോഴ്സ്ക - ബ്രൂഗലിന്റെ രണ്ടു കുരങ്ങന്മാർ

two monkeys

അവസാനപരീക്ഷയെക്കുറിച്ചുള്ള സ്വപ്നത്തിൽ ഞാൻ കാണുന്നതിതാണ്‌:
തറയോടു ചേർത്തു തുടലിട്ട രണ്ടു കുരങ്ങന്മാർ ജനാലപ്പടിയിൽ കയറിയിരിക്കുന്നു.
പുറത്ത് ആകാശം ചിറകിളക്കുന്നുണ്ട്,
കടൽ കുളി കഴിക്കുന്നുണ്ട്.

മനുഷ്യവർഗ്ഗത്തിന്റെ ചരിത്രമാണ്‌ എന്റെ പരീക്ഷക്കു വിഷയം.
ഞാൻ വിക്കുകയും തപ്പിത്തടയുകയുമാണ്‌.

ഒരു കുരങ്ങൻ കളിയാക്കുന്ന മട്ടിൽ അവജ്ഞയോടെ
എന്റെ മുഖത്തു തന്നെ ഉറ്റുനോക്കിയിരിക്കുന്നു;
മറ്റേയാൾ സ്വപ്നസഞ്ചാരത്തിലാണെന്നു തോന്നുന്നു-
പക്ഷേ ഒരു ചോദ്യത്തിനു മുന്നിൽ ഞാൻ നിശ്ശബ്ദയാവുമ്പോൾ
അവനെന്നെ ഉത്സാഹിപ്പിക്കുന്നു
തന്റെ തുടൽ പതിയെ പിടിച്ചുകിലുക്കിക്കൊണ്ട്.


ബ്രൂഗൽ - പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്ലെമിഷ് ചിത്രകാരൻ.


“Brueghel’s Two Monkeys”


This is what I see in my dreams about final exams:
two monkeys, chained to the floor, sit on the windowsill,
the sky behind them flutters,
the sea is taking its bath.
The exam is the History of Mankind.
I stammer and hedge.
One monkey stares and listens with mocking disdain,
the other seems to be dreaming away—
but when it’s clear I don’t know what to say
he prompts me with a gentle
clinking of his chain.


Wednesday, December 19, 2012

ഈഡിത്ത് സോഡെർഗ്രാൻ - നക്ഷത്രങ്ങൾ

edith Södergran

രാത്രി ഉരുണ്ടുകൂടുമ്പോൾ
കോണിപ്പടിയിൽ നിന്നു ഞാൻ കാതോർക്കുന്നു;
ഉദ്യാനത്തിൽ നക്ഷത്രങ്ങൾ തൂന്നുകൂടുന്നു,
ഇരുട്ടത്തു ഞാൻ നിൽക്കുന്നു.
അതാ, ഒരു നക്ഷത്രം മൂളിക്കൊണ്ടു വീഴുന്നു!
നഗ്നപാദങ്ങളുമായി പുല്പുറത്തേക്കിറങ്ങരുതേ,
നക്ഷത്രച്ചീളുകളാണെന്റെ പൂന്തോപ്പു നിറയെ.



റോബർട്ട് വാൾസർ - ഗദ്യശകലം

robert walser

മഞ്ഞുചീളുകൾക്കും ഇലകൾക്കും തമ്മിൽ സാദൃശ്യങ്ങളുണ്ട്. മഞ്ഞു പൊഴിയുന്നതു കണ്ടുനിൽക്കുമ്പോൾ നിങ്ങൾക്കു തോന്നിപ്പോവുന്നു, ആകാശത്തു നിന്നു കുഞ്ഞുപൂവുകൾ ഇറുന്നുവീഴുകയാണെന്ന്. ശരൽക്കാലത്തു വാടുന്ന ഇലപ്പടര്‍പ്പിനു നിഗൂഢമായൊരു പൊൻനിറം വന്നതെന്തേ? വസന്തകാലത്തു പൂക്കൾക്കു നാവുകളുള്ളതായി നിങ്ങൾക്കു തോന്നുന്നതെന്തേ, നിങ്ങളോടെന്തോ പറയാനായുകയാണവയെന്നും? ഇലകൾ കാണുമ്പോൾ നിങ്ങൾക്കു കൈകൾ ഓർമ്മ വരുന്നു; മൊട്ടുകൾ പോലെയാണാ ഇലവിരൽത്തുമ്പുകൾ. കിളിത്തൂവലുകൾ, മരങ്ങളിൽ ഇലകൾ, ഇലകൾ പോലെ, തൂവലുകൾ പോലെ ലോലമായി വന്നുവീഴുന്ന മഞ്ഞിന്റെ ചീളുകൾ- അന്യോന്യബന്ധമുണ്ടവയ്ക്കെന്നു നിങ്ങൾ പറഞ്ഞാൽ അതിൽ തെറ്റു പറയാനില്ല. നമ്പാന്‍ പറ്റാത്ത  ഒരബദ്ധക്കാരനെപ്പോലെയാണ്‌ തെന്നൽ; വഴങ്ങും പോലാസ്വാദ്യമാണ്‌ അതിന്റെ വീശിയടങ്ങൽ; തന്നിൽത്തന്നെ ധന്യമായത്, തന്നെച്ചുറ്റിയൊഴുകുന്നത്, ഹൃദയഹാരിയാണു താനെന്നു താനായിട്ടറിയുന്നതും. കാറ്റിനറിയുമോ, കാറ്റിന്റെ പ്രകൃതമാണതിനെന്ന്? ഇലയ്ക്കറിയുമോ, എത്ര മനോഹരമാണതെന്ന്? മഞ്ഞിന്റെ ചീളുകൾക്കു മന്ദഹാസം പരിചിതമാണോ, പൂക്കൾ അന്യോന്യം വശീകരിക്കാൻ ശ്രമിക്കാറുണ്ടോ, ചുരുളുകൾക്കു തങ്ങളുടെ ചുരുളലറിയുമോ? ഒഴുകുന്ന പുഴ കണ്ടാൽ ഓർമ്മ വരിക മെയ് വഴങ്ങിയൊരു സഞ്ചാരിയുടെ തിടുക്കമാണ്‌; പ്രശാന്തമായ തടാകം കണ്ടാൽ വെളുത്ത കൈയുറകളും നീലക്കണ്ണുകളുമായി സുന്ദരിയായ ഒരു സ്ത്രീയെയും. ഇലകളുടെ സമൃദ്ധിക്കടിയിൽ ചില്ലകളുടെ വശ്യാലങ്കാരങ്ങൾ മറഞ്ഞുപോകുന്നു. മനോഹരമായ വസ്തുക്കളുണ്ടെന്നതു മനോഹരമായ ഒരു ചിന്ത തന്നെ. പുളയുന്ന പാമ്പുകൾ പോലെയാണ്‌ അലകളുടെയും ചില്ലകളുടെയും വടിവുകൾ; ചില നേരങ്ങളിൽ നിങ്ങൾക്കറിവുണ്ടാവുകയും ചെയ്യുന്നു, തിരകളും മഞ്ഞിന്റെ തൂവലുകളും പോലെയാണു താനെന്ന്, അവയിലും മേലെയല്ലാതെ, താഴെയുമല്ലാതെ; അതുമല്ലെങ്കിൽ, അസാമാന്യമാം വിധത്തിൽ മനോജ്ഞമായ സ്വന്തം അതിരുകളിൽ നിന്നു മോചനം നേടാൻ ചിലനേരം കൊതിക്കുന്നൊരിലയെപ്പോലെ.
(1929 ജനുവരി)

ഈഡിത്ത് സോഡെർഗ്രാൻ - മരണത്തിന്റെ ലോകത്ത്

Raivola lake by Sennaya


ഇതാ, നിത്യതയുടെ തീരം നാമെത്തി.
മറവിയുടെ പുഴ മർമ്മരമുതിർക്കുന്നതിവിടെ.
പൊന്തകളിൽ മരണം പാടിനടക്കുന്നു,
അതേ വിരസഗാനത്തിന്റെ തനിയാവർത്തനം.

മരണമേ, നീയെന്തേ ഇപ്പോൾ മൌനിയായി?
എത്ര ദൂരം യാത്ര ചെയ്തു ഞങ്ങൾ വന്നു,
നിന്റെ ഗാനം കേൾക്കാനാർത്തിയോടെ.
ജീവിതത്തിലൊരിക്കലും ഞങ്ങൾക്കു കിട്ടിയില്ലല്ലോ,
നിന്നെപ്പോലെ പാടിയുറക്കുന്നൊരായയെ.



ഈഡിത്ത് സോഡെർഗ്രാൻ(1892-1923)- സ്വീഡിഷ് കവയിത്രി. സെയിന്റ് പീറ്റേഴ്സ്ബർഗിൽ ജനനം. റഷ്യയിലെ ജർമ്മൻ സ്കൂളുകളിൽ പഠനം. അച്ഛന്റെ മരണത്തോടെ ഫിൻലാണ്ടിലേക്കു പോന്നു. ക്ഷയരോഗം ബാധിച്ചു മരിച്ചു.

ഇത് അവരുടെ അവസാനത്തെ കവിതയാണ്‌. റെയ് വോളാ തടാകക്കരെയുള്ള അവരുടെ കുഴിമാടത്തിൽ ഈ കവിത ആലേഖനം ചെയ്തിരിക്കുന്നു.


ചിത്രം : റെയ് വോളാ തടാകം

link to Edith Sodergran

Tuesday, December 18, 2012

എൽമെർ ദിക്തോണിയസ് - ദസ്തയേവ്സ്കി

Dostoevsky_by_LeMsj

ഒരു നഗരം.
ഒരു തെരുവ്.
ഒരു പിച്ചക്കാരൻ.
ഒരു തേവിടിശ്ശി.
ഇരുട്ട്.
ഈർപ്പം.

ഈ ചൊറി പിടിച്ച ചുണ്ടുകൾ!
ഈ ചെട പിടിച്ച മുടി!
ഈ വോഡ്കയിൽ കുഴഞ്ഞ ശബ്ദം!
ദുരിതം!
ഹൊ!

അപ്പോഴാണു നീ വരുന്നത്; മൌനിയായി.
ആ ചുണ്ടുകളിൽ നീ ചുംബിക്കുന്നു.
ആ മുടിയിൽ നീ കൈ ചേർക്കുന്നു.
പിന്നെ നീ പോകുന്നു; മൌനിയായി.

ആ ശബ്ദം നിശബ്ദമാകുന്നു.
ആ കടാക്ഷം നിർജ്ജീവമാകുന്നു.
ഞാൻ അലറുന്നു:
എന്തിനു വേണ്ടിയാണിതൊക്കെ?
നാളെ എല്ലാം വീണ്ടും പഴയ പോലാകും.

ഇല്ല, ഒന്നും പഴയ പോലായില്ല.
നിന്റെ ഓർമ്മ ജീവിക്കുന്നു,
യേശുവിന്റേതു പോലുള്ള നിന്റെ നോട്ടം,
യേശുവിന്റേതു പോലുള്ള നിന്റെ മൌനം,
നീ തഴുകിയ ഞങ്ങളേവരിലും,
നീ ചുംബിച്ച ഞങ്ങളേവരിലും,
സഹോദരാ.


എൽമെർ ദിക്തോണിയസ് (1896-1961) - ഫിന്നിഷിലും സ്വീഡിഷിലും എഴുതിയിരുന്ന ഫിൻലന്റുകാരൻ കവിയും സംഗീതജ്ഞനും.


ബ്ലാഗാ ദിമിത്രോവ - കാവ്യാദർശം

imageslink to image



ഇനിയൊരു കവിതയെഴുതാനില്ല എന്ന പോലായിരിക്കട്ടെ,
നിങ്ങളോരോ കവിതയെഴുതുന്നതും.
സ്ട്രോൺഷ്യം കൊണ്ടു പൂരിതമായ,
ഭീകരത കൊണ്ടു ദുർവഹമായ,
സൂപ്പർസോണിക് സ്പീഡിൽ പറക്കുന്ന ഈ നൂറ്റാണ്ടിൽ
മരണം വന്നെത്തുന്നതു ഭയാനകമായ വേഗതയിൽ.
ഓരോ വാക്കിനെയും നിങ്ങൾ പറഞ്ഞുവിടൂ,
കൊലമരത്തിനടിയിൽ നിന്നെഴുതുന്ന കത്തു പോലെ,
തടവറയുടെ ചുമരിൽ വരഞ്ഞിട്ടൊരാഹ്വാനം പോലെ.
നുണക്കഥ പറയാൻ ഒരവകാശവുമില്ല നിങ്ങൾക്ക്,
കൊച്ചുതമാശകളൊപ്പിക്കാനവകാശമില്ല.
തെറ്റു തിരുത്താനുള്ള നേരം നിങ്ങൾക്കു കിട്ടില്ല.
ഓരോ കവിതയുമെഴുതൂ,
നിശിതമായി, നിർദ്ദയമായി, ചോര മഷിയാക്കി-
ഇനി മറ്റൊന്നെഴുതാനില്ലെന്നപോലെ.

സ്ട്രോൺഷ്യം - ടെലിവിഷൻ ട്യൂബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ലോഹം.


Blaga Dimitrova's "Ars Poetica"

Write each of your poems
as if it were your last.
In this century, saturated with strontium,
charged with terrorism,
flying with supersonic speed,
death comes with terrifying suddenness.
Send each of your words
like a last letter before execution,
a call carved on a prison wall.
You have no right to lie,
no right to play pretty little games.
You simply don’t have the time
to correct your mistakes.
Write each of your poems,
tersely, mercilessly,
with blood — as if it were your last.
(Translated from the Bulgarian by Ludmilla G. Popava-Wightman)


Monday, December 17, 2012

ബ്ളാഗാ ദിമിത്രോവ - നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം

File:In Tierra Caliente - Pg-186.jpg



ആഹ്ളാദിക്കാൻ മറക്കരുതേ!-
മഴുവിന്റെ പ്രഹരത്തിനടിയിൽ
മുട്ടുകാലിൽ തകർന്നുവീഴുമ്പോൾ
ജ്ഞാനികളായ വൃക്ഷങ്ങളന്യോന്യം മന്ത്രിക്കുന്നു.
ആഹ്ളാദിക്കാൻ മറക്കരുതേ!
നിങ്ങൾ നിവര്‍ന്നു നിൽക്കുന്ന കാലത്തോളം,
കാറ്റിനോടെതിരിടുന്ന കാലത്തോളം,
ഉയരങ്ങൾ ശ്വസിക്കുന്ന കാലത്തോളം,
മഴുവുറങ്ങുന്ന കാലത്തോളം.



ബ്ളാഗാ ദിമിത്രോവ - എന്റെ അമ്മയ്ക്കൊരു താരാട്ട്

authorblagad

വാർദ്ധക്യത്തിന്റെ ചുളികൾ നീർത്തി
രാത്രിയിൽ അമ്മയ്ക്കു കിടക്ക വിരിക്കുമ്പോൾ
എല്ലും തൊലിയുമായ അവരുടെ കൈ
ഇരുട്ടിലേക്കെന്നെ വലിച്ചടുപ്പിക്കുന്നു.


സ്വപ്നത്തിലാഴും മുമ്പുള്ള പാതിമയക്കത്തിൽ
വാക്കുകൾ മാഞ്ഞുപോയ മസ്തിഷ്ക്കത്തിൽ നിന്നും
ഒരിടറിയ കുഞ്ഞുശബ്ദം മമ്മായെന്നെന്നെ വിളിക്കുമ്പോൾ
ഞാൻ എന്റെ അമ്മയുടെ അമ്മയാകുന്നു.


ഞാൻ നടുങ്ങിപ്പോകുന്നു,
ഭൂമിയുടെ അച്ചുതണ്ടുലഞ്ഞപോലെ,
ധ്രുവങ്ങൾ സ്ഥാനം മാറിയ പോലെ.
എവിടെയാണു ഞാൻ?
സിദ്ധാന്തം ചമയ്ക്കാനെനിക്കു  നേരമില്ല.


മനക്കലക്കത്തോടെ ഞാനവരെ തുടച്ചെടുക്കുന്നു;
ഒരിക്കൽ അവർ തന്നെ എന്നെ പഠിപ്പിച്ചപോലെ.
മമ്മാ, താനെന്തോ കുറുമ്പു കാട്ടിയെന്ന വേവലാതിയോടെ
അവർ അടക്കം പറയുമ്പോൾ
ജനാലയിലൂടെ പെട്ടെന്നു തണുത്ത കാറ്റു വീശിവരുന്നു.


ചൂടുവെള്ളസഞ്ചി. ഗ്ളാസ്സ്. ഗുളികകൾ.
വിളക്കിന്റെ ഷെയ്ഡു ഞാൻ ചരിച്ചുവയ്ക്കുന്നു.
മമ്മാ, എന്നെ ഒറ്റയ്ക്കാക്കിപ്പോകരുതേ,
എനിക്കിരുട്ടു പേടിയാണ്‌..


വേദനയും പേടിയും കൊണ്ടവർക്കു ഭാരം വച്ചിരിക്കുന്നു,
ഞാനവരെ കോരിയെടുക്കുമ്പോൾ
അവർ തേങ്ങലമർത്തുന്നു.
മഞ്ഞുകാലത്ത് ഒരേ തൊട്ടിലിൽ ചുരുണ്ടുകൂടിയ രണ്ടനാഥക്കുട്ടികൾ.
അവരിലാരാണു ഞാൻ?


രാവിലെ നേരത്തേ വിളിക്കണേ,
ഞാനുറങ്ങിപ്പോയാലോ.
ദൈവമേ, ഞാനെന്തെങ്കിലും മറന്നുവോ?
ആരാണു വൈകുക, അവരോ ഞാനോ?


മമ്മാ, എന്റെ കുഞ്ഞുറങ്ങിക്കോ.
‘എൻ കുഞ്ഞുറങ്ങിക്കൊൾക ...‘




LULLABY FOR MY MOTHER
In the evening I smooth her sheets,
covered with deep wrinkles.
Her hand,
withered by giving,
pulls me towards the night.
Half asleep, barely able to speak,
she says in a childish voice,
so naturally,
"Mommy!"
I become my mother's mother.
A cataclysm, a reversal
of the earth's axis—
the poles flip over.
What was I doing? I don't have time
for philosophical musings.
I dry her impatiently—
a skill, I've learnt from her.
"Mommy," she whispers, guiltily,
remembering her naughtiness.
Cold air blows in the window.
The heating pad. The glass. The pills.
To adjust the lamp shade.
"Mommy, don't go away!
I am afraid of the dark!"
Who is losing her mind, she or I?
Heavy with pain and fear, crying,
she waits for me to take her
in my arms. Two orphans cuddle
in the winter cradle.
Which am I?
Wake me up early tomorrow!
I am afraid, I'll oversleep!
Dear Lord, is there something
I have forgotten?
Who will be late, she or I?
Mommy, my child, sleep!
Lullaby,
my baby . . .











Sunday, December 16, 2012

ബ്ളാഗാ ദിമിത്രോവ - മരുഭൂമികൾ

blaga dimitrova

ഞാൻ ജനിച്ചതു സ്നേഹത്തിനായിരുന്നു-
അതു കൊടുക്കാനും അതു വാങ്ങാനുമായിരുന്നു.
എന്നിട്ടും എന്റെ ജീവിതം കടന്നുപോയി,
സ്നേഹമെന്തെന്നറിയാതെതന്നെ.
അങ്ങനെ ഞാൻ പൊറുക്കാൻ പഠിച്ചു:

ഞാൻ താണ്ടിയ മരുഭൂമികളോടു പോലും
എനിക്കു വെറുപ്പു തോന്നിയിട്ടില്ല;
അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോടെ
ഞാനവയോടു ചോദിക്കുക മാത്രം ചെയ്തു:

ഏതുദ്യാനങ്ങൾക്കായിട്ടാണു നിങ്ങൾ ജനിച്ചത്?


ബ്ളാഗാ ദിമിത്രോവ (1922-2003)- ബൾഗേറിയൻ കവയിത്രി. വിയറ്റ്നാം യുദ്ധകാലത്ത് അവിടെ പത്രപ്രവർത്തകയായി ജോലി ചെയ്തിരുന്നു. ജോൺ അപ്ഡൈക്കിന്റെ ‘ബൾഗേറിയൻ കവയിത്രി’ എന്ന ചെറുകഥയുടെ പ്രചോദനമായിരുന്നു.


Deserts

I was born for love--

to give and to receive it.

Yet my life has passed

almost without loving.

So I've learned forgiving:

even the deserts

I have crossed

I feel no scorn for.

I just ask them

with astonished eyes:

What gardens were you born for?


വീസ്വാവ സിംബോഴ്സ്ക - ചിലർക്ക് കവിത ഇഷ്ടമാണ്‌

link to image


ചിലർ-
എല്ലാവരും എന്നല്ലല്ലോ അതിനർത്ഥം.
അവരിൽത്തന്നെ ഭൂരിപക്ഷവുമില്ല, ഒരു ന്യൂനപക്ഷം മാത്രം.
സ്കൂളുകളെ നാം കണക്കിലെടുക്കുന്നില്ല,
അവിടെ കവിത ഇഷ്ടപ്പെടാതെ പറ്റില്ലല്ലോ;
കവികളെയും ഒഴിവാക്കാം;
ഒടുവിൽ കഷ്ടിച്ച് ആയിരത്തിൽ രണ്ടു പേരുണ്ടെങ്കിലായി.

ഇഷ്ടപ്പെടുക -
ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ
നിങ്ങൾക്കു ചിക്കൻ നൂഡിൽ സൂപ്പിഷ്ടമായിരിക്കും,
അഭിനന്ദനങ്ങളും നീലനിറവും ഇഷ്ടമായിരിക്കും,
നിങ്ങളുടെ പഴയ തൂവാല ഇഷ്ടമായിരിക്കും,
സ്വന്തം വഴിക്കു പോകുന്നതിഷ്ടമായിരിക്കും,
വളർത്തുനായയെ ഓമനിക്കുന്നതിഷ്ടമായിരിക്കും.

കവിത-
എന്താണു പക്ഷേ, ഈ കവിത എന്ന സംഗതി?
ഈ ചോദ്യം ആദ്യമുന്നയിക്കപ്പെട്ടതില്പിന്നെ
ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു.
അതൊന്നുമെനിക്കറിയില്ല,
പക്ഷേ ഞാനതിൽ പിടിച്ചുനിൽക്കുന്നു,
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.


Saturday, December 15, 2012

ഷദാബ് വൈദി - നിരക്ഷരൻ

shadab vajdi

എനിക്കൊരു മനുഷ്യനെ അറിയാം,
ഏതു പഴയ ശിലാലിഖിതവും അയാൾ വായിച്ചെടുക്കും;
ഏതു മൃതഭാഷയുടെയും ഏതു ജീവല്ഭാഷയുടെയും
വ്യ്യാകരണമയാൾക്കറിയാം;
അയാൾക്കറിയില്ല പക്ഷേ,
താൻ സ്നേഹിക്കുന്നുവെന്നയാൾ കരുതുന്ന സ്ത്രീയുടെ
കണ്ണുകളിലെഴുതിയതു വായിക്കാൻ.


1937ൽ ഷിറാസിൽ ജനിച്ച ഇറാനിയൻ കവയിത്രി. ഇപ്പോൾ ലണ്ടനിൽ ബി ബി സി പ്രൊഡ്യൂസർ.


വീസ്വാവ സിംബോഴ്സ്ക - ശീർഷകം വേണ്ടാത്തത്

bamboo copyright Kaunglink to image

വെയിലു വീഴുന്നൊരു പ്രഭാതത്തിൽ
ഒരു പുഴക്കരെ
ഒരു മരച്ചുവട്ടിലിരിക്കുകയാണു ഞാൻ.
തീർത്തും അപ്രധാനമായ ഒരു വസ്തുതയാണിത്,
ഇതു ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നില്ല.
ലക്ഷ്യങ്ങൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാവുന്ന
യുദ്ധങ്ങളോ ഉടമ്പടികളോ അല്ലിത്,
സ്വേച്ഛാധിപതികളെ വധിക്കുന്നപോലെ ശ്രദ്ധേയവുമല്ല.

അതേ സമയം ഈ പുഴക്കരെ ഞാനിരിക്കുന്നുവെന്നത് ഒരു വസ്തുതയത്രെ.
ഞാൻ ഇപ്പോൾ ഇവിടെയാണെന്നതിനാൽ
ഞാൻ മറ്റെവിടെ നിന്നോ വന്നതാവണം,
അതിനും മുമ്പ്
മറ്റു പലേടത്തും ഞാൻ പൊന്തിയിട്ടുണ്ടാവണം,
ദേശങ്ങൾ വെട്ടിപ്പിടിക്കാൻ
കപ്പല്പായ തിരിച്ചവരെപ്പോലെ.

ഏതു നിമിഷത്തിനും, അതെത്ര ക്ഷണികമായിക്കോട്ടെ,
സമ്പുഷ്ടമായൊരു ഭൂതകാലമുണ്ടാവണം,
അതിന്റെ ശനിയാഴ്ചയ്ക്കും മുമ്പ് അതിന്റെ വെള്ളിയാഴ്ചയുണ്ടാവണം,
അതിന്റെ ജൂണിനും മുമ്പേ അതിന്റെ മേയ് ഉണ്ടാവണം.
ഒരു കമാന്ററുടെ ബൈനോക്കുലറിൽ കാണുന്നത്ര യഥാർത്ഥം തന്നെ
അതിന്റെ ചക്രവാളങ്ങളും.

ഈ മരം വർഷങ്ങളായി ഇവിടെ വേരിറക്കിയ ഒരു പോപ്ളാർ.
ഈ പുഴ റാബ, അതിന്നലെയൊന്നും ഉറന്നുവന്നതുമല്ല.
പൊന്തകൾക്കിടയിലൂടുള്ള ആ വഴിത്താര
ഇന്നലെ തെളിച്ചെടുത്തതുമല്ല.
കാറ്റിനു മേഘങ്ങളെ ആട്ടിയകറ്റണമെങ്കിൽ
അതിനു മുമ്പവയെ തെളിച്ചുകൊണ്ടു വരികയും വേണം.

കാര്യമായിട്ടൊന്നും ഈയരികത്തു നടക്കുന്നില്ലെങ്കിലും
അക്കാരണത്താൽ ലോകം ദരിദ്രമായിട്ടുമില്ല.
ജനതകൾ കുടിയേറിത്തുടങ്ങിയ കാലത്തെന്നപോലെതന്നെ
അടിയുറച്ചതാണ്‌, നിയതമാണത്.

നിശ്ശബ്ദത ചൂഴുന്നത് ഗൂഢാലോചനകളെ മാത്രമല്ല,
യുക്തിയുടെ പരിവാരങ്ങൾ അകമ്പടി സേവിക്കുന്നത് കിരീടധാരണങ്ങളെ മാത്രവുമല്ല.
വിപ്ളവവാർഷികങ്ങൾ ഉരുണ്ടുരുണ്ടുപോകാം,
അതുപോലെയാണു പക്ഷേ, കടലോരത്തെ ഉരുളൻ കല്ലുകളും.

നിബിഡവും സൂക്ഷ്മവുമത്രെ പരിതഃസ്ഥിതികളുടെ ചിത്രകംബളം.
പുല്ലോലകളിൽ ഉറുമ്പുകളുടെ തുന്നല്പണി.
മണ്ണിനോടു തുന്നിച്ചേർക്കുന്ന പുല്ലിലകൾ.
ഒരു ചുള്ളിക്കമ്പു കുത്തിയിറക്കുമ്പോൾ പുഴയലകളുടെ ചിത്രപ്പണി.

അങ്ങനെ ഞാനുണ്ടെന്നായിരിക്കുന്നു, നോക്കിയിരിക്കുകയാണു ഞാനെന്നുമാവുന്നു.
എനിക്കു മുകളിലായി ഒരു വെള്ളപ്പുമ്പാറ്റ പറന്നുനടക്കുന്നു,
അതിന്റെ ചിറകുകൾ അതിനു മാത്രം സ്വന്തം;
എന്റെ കൈകളിലൂടെ ഒരു നിഴൽ പാറിപ്പോകുന്നു,
അതത്, അതിന്റേത്.

ഈ വകകൾ കണ്ടിരിക്കെ, എനിക്കു സംശയമായിപ്പോകുന്നു,
അപ്രധാനമായവയെക്കാൾ പ്രധാനമാണോ
പ്രധാനമായവയെന്ന്.


 

 

 

Friday, December 14, 2012

വീസ്വാവ സിംബോഴ്സ്ക - മരിച്ചുപോയവർ സ്വപ്നത്തിൽ വരുമ്പോൾ

szymborska6

എന്തു ചുറ്റുപാടിലാണ്‌ നിങ്ങൾ മരിച്ചുപോയവരെ സ്വപ്നം കാണുക?
ഉറക്കം പിടിക്കുന്നതിനു മുമ്പ് നിങ്ങൾ അവരെക്കുറിച്ചു ചിന്തിച്ചു കിടക്കാറുണ്ടോ?
ആരാണാദ്യം പ്രത്യക്ഷപ്പെടുക?
അതെപ്പോഴും ഒരേയാൾ തന്നെയായിരിക്കുമോ?
വിളിപ്പേര്‌? കുടുംബപ്പേര്‌? സിമിത്തേരി? മരിച്ച ദിവസം?

നിങ്ങൾക്കവരെന്തിലേക്കാണു ചൂണ്ടുക?
പഴയൊരു സൌഹൃദം? ബന്ധുത്വം? ജന്മദേശം?
തങ്ങൾ എവിടെ നിന്നാണു വരുന്നതെന്നവർ പറയാറുണ്ടോ?
അവർക്കു പിന്നിലാരാണുള്ളത്?
നിങ്ങളല്ലാതെ പിന്നവരെ ആരൊക്കെ സ്വപ്നം കാണുന്നുണ്ട്?

അവരുടെ മുഖങ്ങൾ, ഫോട്ടോയിൽ കാണുന്നപോലെ തന്നെയാണോ അവർ?
പ്രായമായതിന്റെ ലക്ഷണം അവരിൽ കാണാനുണ്ടോ?
ബലിഷ്ഠരാണോ അവർ? അതോ വിളർച്ച പിടിച്ചവരോ?
വധിക്കപ്പെട്ടവർ, അവരുടെ മുറിവുകളുണങ്ങിയിട്ടുണ്ടോ?
ആരാണു തങ്ങളെ കൊന്നതെന്ന് അവരിപ്പോഴും ഓർമ്മ വയ്ക്കുന്നുണ്ടോ?

എന്താണവർ കൈയിൽ പിടിച്ചിരിക്കുന്നത്? വിശദീകരിച്ചു പറയൂ.
അതു കരിഞ്ഞതോ? പൂപ്പൽ പിടിച്ചതോ? തുരുമ്പിച്ചതോ? ദ്രവിച്ചതോ?
അവരുടെ കണ്ണുകളിൽ, എന്താണത്? അർത്ഥന? ഭീഷണി? തെളിച്ചു പറയൂ.
നിങ്ങൾ തമ്മിൽ കാലാവസ്ഥയുടെ വിശേഷങ്ങളേ പറയാറുള്ളു?
അതോ പൂക്കളെക്കുറിച്ചോ? കിളികളെക്കുറിച്ചോ? പൂമ്പാറ്റകളെക്കുറിച്ചോ?

കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടാവാറില്ലേ?
ഉണ്ടെങ്കിൽ, എന്തായിരിക്കും നിങ്ങളുടെ മറുപടി?
മൌനത്തിൽ രക്ഷ നേടുന്നതിനു പകരം?
അല്ലെങ്കിൽ സ്വപ്നത്തിന്റെ വിഷയത്തെ ഉപായത്തിൽ വഴി മാറ്റി വിടുന്നതിനു പകരം?
അല്ലെങ്കിൽ കൃത്യം ആ സമയത്തു തന്നെ ഉറക്കമുണരുന്നതിനു പകരം?


 

 

Thursday, December 13, 2012

വീസ്വാവ സിംബോഴ്സ്ക - എന്റെ സഹോദരിക്കൊരു വാഴ്ത്ത്

wislawa-szymborska

എന്റെ സഹോദരി കവിതയെഴുതാറില്ല,
ഇനി പെട്ടെന്നൊരു പ്രഭാതത്തിൽ അവർ കവിതയെഴുത്തു തുടങ്ങുമെന്നു കരുതാനുമാവില്ല.
എന്റെ അമ്മയെപ്പോലെയാണവർ, അമ്മ കവിതയെഴുതിയിരുന്നില്ല.
എന്റെ അച്ഛനെപ്പോലെയുമാണവർ, അച്ഛനും കവിതയെഴുതിയിരുന്നില്ല.
എന്റെ സഹോദരിയുടെ വീട്ടിലിരിക്കുമ്പോൾ സുരക്ഷിതയാണു ഞാൻ:
മരിച്ചാലും കവിതയെഴുതില്ലെന്ന വാശിക്കാരനാണ്‌ സഹോദരിയുടെ ഭർത്താവ്.
പീറ്റർ പൈപ്പറെപ്പോലാവർത്തനവിരസമായി നിങ്ങൾക്കു തോന്നുമെങ്കിലും
വാസ്തവമിതാണ്‌: എന്റെ ബന്ധുക്കളിലൊരാളും കവിതയെഴുതാറില്ല.

എന്റെ സഹോദരിയുടെ മേശവലിപ്പുകളിൽ പഴയ കവിതകളില്ല,
അവരുടെ ഹാന്റ് ബാഗിൽ പുതിയവയുമില്ല.
അവരെന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിക്കുമ്പോൾ എനിക്കറിയാം,
തന്റെ കവിതകൾ വായിച്ചുകേൾപ്പിക്കാനല്ല എന്നെ വിളിക്കുന്നതെന്ന്.
അവരുണ്ടാക്കുന്ന സൂപ്പുകൾ രുചികരമാണ്‌, അതിൽ ഗൂഢലക്ഷ്യങ്ങളില്ല.
അവരുണ്ടാക്കുന്ന കാപ്പി കൈയെഴുത്തുപ്രതികളിൽ തൂവിവീഴാറില്ല.

ഒരാളും കവിതയെഴുതാത്ത കുടുംബങ്ങൾ അനവധിയാണ്‌.
ഒന്നു തുടക്കമായിക്കഴിഞ്ഞാല്പിന്നെ അതു പകർച്ചപ്പനി പോലെയുമാണ്‌.
കവിത ചിലപ്പോൾ തലമുറകളിൽ തട്ടിത്തട്ടിവീഴുന്നൊരു വെള്ളച്ചാട്ടമായെന്നു വരാം,
അതുണ്ടാക്കുന്ന വെള്ളച്ചുഴികളിൽ കുടുംബസ്നേഹത്തിനു കാലിടറിയെന്നും വരാം.

എന്റെ സഹോദരി വാചികഭാഷയിൽ ഒരുവിധം പ്രാവീണ്യം നേടിയിരിക്കുന്നു.
അവരാകെയെഴുതിയിരിക്കുന്നതാവട്ടെ, അവധിക്കാലത്തയക്കുന്ന പോസ്റ്റുകാർഡുകളും;
വർഷാവർഷമാവർത്തിക്കുന്ന ഒരേയൊരു വാഗ്ദാനമേ അതിലുള്ളു:
അവധി കഴിഞ്ഞു മടങ്ങുമ്പോൾ
തനിക്കൊരുപാടു പറയാനുണ്ടെന്ന്
ഒരുപാടൊരുപാട്.


In Praise of My Sister by Wislawa Szymborska

My sister doesn’t write poems.
and I don’t think she’ll suddenly start writing poems.
She is like her mother, who didn’t write poems,
and like her father, who didn’t write poems either.
Under my sister’s roof I feel safe:
my sister’s husband would rather die than write poems.
And—this begins to sound like a found poem—
the truth is, none of my relations is engaged in writing poems.

There are no old poems in my sister’s files,
and there aren’t any new ones in her handbag,
And when my sister invites me to lunch,
I know she has no plans to read me her poems.
Her soups are excellently improvised.
There is no coffee spilt on manuscripts.

There are many families where no one writes poems,
but where they do—it’s rarely just one person.
Sometimes poetry splashes down in cascades of generations,
creating terrible whirlpools in mutual feelings.

My sister cultivates a quite good spoken prose
and her writing’s restricted to holiday postcards,
the text promising the same each year:
that when she returns
she’ll tell us
all
all
all about it.

~translated by Adam Czerniawski from The Ecco Anthology of
International Poetry, edited by Ilya Kaminsky and Susan Harris
(HarperCollins, 2010)

Wednesday, December 12, 2012

വീസ്വാവ സിംബോഴ്സ്ക - മുകളിൽ നിന്നു നോക്കുമ്പോൾ കണ്ടത്

link to image

പാടത്തൂടുള്ള വഴിയിൽ ഒരു വണ്ടു ചത്തുകിടക്കുന്നു.
അടിവയറ്റിൽ വെടിപ്പായി മടക്കിവച്ച മൂന്നു ജോഡി കാലുകൾ.
കുഴഞ്ഞുമറിഞ്ഞ മരണമല്ല, അടുക്കും ചിട്ടയുമാണിവിടെ.
ഈ ദൃശ്യത്തിന്റെ ഭയാനകത മിതമത്രെ,
തികച്ചും പ്രാദേശികമാണതിന്റെ പരിധി,
ഒരു മുത്തങ്ങാപുൽക്കൊടിയിൽ നിന്ന് അടുത്ത പുതിനയില വരെ.
ഈ ശോകം പകരുന്നതല്ല.
ആകാശത്തിനു നീലനിറവുമാണ്‌.

നമ്മുടെ മനസ്സമാധാനം നഷ്ടപ്പെടരുതെന്നതിനായി
ജന്തുക്കളുടെ മരണം നമുക്കു ഗഹനത കുറഞ്ഞതായി:
അവ അന്തരിക്കുകയല്ല, ചത്തുപോവുകയാണ്‌.
നമുക്കുള്ളത്ര ബോധവും ലോകവും അവയ്ക്കു നഷ്ടപ്പെടാനില്ല-
എന്നു വിശ്വസിക്കാൻ നാം മോഹിക്കുന്നു;
ദുരന്തങ്ങളുടെ അരങ്ങല്ല അവ വിട്ടുപോകുന്നത്-
എന്നു നമുക്കു തോന്നുന്നു.
അവയുടെ വിനീതാത്മാക്കൾ നമ്മുടെ സ്വപ്നങ്ങളെ വന്നലട്ടാനും പോകുന്നില്ല.
അവയ്ക്കകലം പാലിക്കാനറിയാം,
അവയ്ക്കറിയാം,തങ്ങൾ നിൽക്കേണ്ടിടവും.

അങ്ങനെയിതാ, വഴിയിൽ ഒരു വണ്ടു ചത്തുകിടക്കുന്നു,
ആരും വിലപിക്കാനില്ലാതെ വെയിലത്തതു കിടന്നു തിളങ്ങുന്നു.
അതിനെ ഒന്നു നോക്കിയാൽ മതി, നമുക്കാലോചനയിൽ മുഴുകാൻ-
അതിപ്രധാനമായിട്ടൊന്നും തനിക്കു സംഭവിച്ചിട്ടില്ലെന്നപോലെ അതു കിടക്കുന്നു.
അതിപ്രധാനമായതൊക്കെ നമുക്കായി മാറ്റിവച്ചിരിക്കുകയല്ലേ.
നമ്മുടെ മാത്രം ജീവിതത്തിനും നമ്മുടെ മാത്രം മരണത്തിനുമായി,
എന്നും മുൻഗണന അവകാശപ്പെടുന്നൊരു മരണത്തിനായി.


Seen From Above —
White_space_20_pixels_high_17
A dead beetle lies on the path through the field.
Three pairs of legs folded neatly on its belly.
Instead of death's confusion, tidiness and order.
The horror of this sight is moderate,
its scope is strictly local, from the wheat grass to the mint.
The grief is quarantined.
The sky is blue.

To preserve our peace of mind, animals die
more shallowly: they aren't deceased, they're dead.
They leave behind, we'd like to think, less feeling and less
Indent_white_space_blockworld,
departing, we suppose, from a stage less tragic.
Their meek souls never haunt us in the dark,
they know their place,
they show respect.

And so the dead beetle on the path
lies unmourned and shining in the sun.
One glance at it will do for meditation—
clearly nothing much has happened to it.
Important matters are reserved for us,
for our life and death, a death
that always claims the right of way.

Tuesday, December 11, 2012

കാഫ്ക - എഴുത്തുകാരൻ എന്ന ബലിയാട്

metamorphosis_title_page

ചിന്തകൾ ചുറ്റികയടികൾ പോലെ വന്നിടിക്കുന്ന നെറ്റിയുമായി ഉറക്കമില്ലാതെ കിടക്കുമ്പോൾ കഴിഞ്ഞ ചില നാളുകളുടെ പ്രശാന്തതയിൽ മറവിയിൽപെട്ടുകിടന്നതൊന്ന് എനിക്കു വീണ്ടും ബോദ്ധ്യമായി; എത്ര ദുർബ്ബലമായ ഒരടിത്തറയിലാണ്‌, അല്ലെങ്കിൽ ഇല്ല്ലാത്തതെന്നു തന്നെ പറയാവുന്ന ഒരടിത്തറയിലാണു ഞാൻ ജീവിക്കുന്നതെന്ന്; എനിക്കടിയിലുള്ള അന്ധകാരത്തിൽ നിന്ന് ഒരു തമഃശക്തി തനിക്കു തോന്നുമ്പോൾ പുറത്തുവന്ന് എന്റെ വിക്കിവിക്കിയുള്ള പ്രതിഷേധങ്ങളെ തരിമ്പും കണക്കിലെടുക്കാതെ എന്റെ ജീവിതത്തെ തകർത്തുകളയുകയാണെന്ന്. എന്നെ താങ്ങിനിർത്താനായി എന്റെ എഴുത്തുണ്ട്; പക്ഷേ ഇങ്ങനെയൊരു ജീവിതത്തെയാണ്‌ അതു താങ്ങിനിർത്തുന്നതെന്നു പറഞ്ഞാൽ അതാവില്ലേ കൂടുതൽ ശരി? ഇതിലും ഭേദമാണ്‌ എഴുതാതിരിക്കുമ്പോഴുള്ള എന്റെ ജീവിതം എന്നുമല്ല ഞാൻ പറയുന്നത്. അത് ഇതിനെക്കാൾ മോശവും അസഹ്യവുമാണെന്നതാണു വസ്തുത; അതു ചെന്നൊടുങ്ങുന്നത് ഭ്രാന്തിലുമായിരിക്കും. പക്ഷേ ഞാൻ ഒരെഴുത്തുകാരനാണ്‌ എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിലെ ഇതൊക്കെ ശരിയാവുന്നുള്ളു; ഞാൻ എഴുതാതിരിക്കുമ്പോഴും അതിനു സാധുതയുണ്ട്; എഴുതാത്ത എഴുത്തുകാരൻ ഭ്രാന്തിനെ ക്ഷണിച്ചുവരുത്തുന്ന ഒരു ജന്തുവുമാണ്‌. അതിരിക്കട്ടെ, എഴുത്തുകാരനായിട്ട് എന്തു ഗുണമാണുള്ളത്? മാധുര്യമുള്ളതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു പ്രതിഫലമാണ്‌ എഴുത്തെന്നോ? എങ്കിൽ എന്തിനുള്ള പ്രതിഫലം? രാത്രിയിൽ എനിക്കതു സ്പഷ്ടമായി, ഒരു ബാലപാഠത്തിലെന്നപോലെ എനിക്കു സ്പഷ്ടമായി, പിശാചിനെ സേവിക്കുന്നതിനുള്ള പ്രതിഫലമാണതെന്ന്. തമസ്സിന്റെ ശക്തികളിലേക്കുള്ള ഈ അവരോഹണം, സാധാരണ നിലയ്ക്ക് നിയന്ത്രണവിധേയമായിക്കിടക്കുന്ന ആത്മീയശക്തികളെ തുടലഴിച്ചുവിടൽ, തെളിഞ്ഞുകിട്ടാത്ത പരിരംഭണങ്ങൾ, അധോതലങ്ങളിൽ നടക്കാവുന്ന മറ്റെന്തും; സൂര്യവെളിച്ചത്തിലിരുന്നു കഥകളെഴുമ്പോൾ അങ്ങു താഴെ നടക്കുന്നതൊന്നും നാമറിയുന്നില്ല. മറ്റു രീതികളിലുള്ള എഴുത്തുമുണ്ടാവാം; ഈ രീതിയിലുള്ള എഴുത്തേ എനിക്കറിയൂ. രാത്രിയിൽ ഭീതി കാരണം ഉറങ്ങാതെ കിടക്കുമ്പോൾ എനിക്കിതേ അറിയൂ...ഒരെഴുത്തുകാരന്റെ ജീവിതം യഥാർത്ഥമായും അയാളുടെ എഴുത്തുമേശയെ ആശ്രയിച്ചിരിക്കുന്നു; ഭ്രാന്തു വരരുതെന്നുണ്ടെങ്കിൽ അയാൾ മേശ വിട്ടു പോകാനേ പാടില്ല; അയാളതിൽ കടിച്ചുതൂങ്ങിക്കിടക്കണം. എഴുത്തുകാരനെ, അങ്ങനെയൊരെഴുത്തുകാരനെ നിർവചിക്കാൻ, അയാളുടെ ധർമ്മമെന്തെന്നു വിശദീകരിക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഇങ്ങനെ പറയും: മനുഷ്യവർഗ്ഗത്തിന്‌ ഒരു ബലിയാടാണയാൾ; കുറ്റബോധമില്ലാതെ- കുറച്ചെങ്കിലും കുറ്റബോധമില്ലാതെ- പാപം ചെയ്യാൻ അവരെ സഹായിക്കുകയാണയാൾ.


(മാക്സ് ബ്രോഡിന്‌ 1922 ജൂലൈ 5നയച്ച കത്തിൽ നിന്ന്)



ഹാഫിസ് - മനുഷ്യനാവുക

hafiz

ഒരിക്കലൊരാൾ എനിക്കരികിൽ വന്നിരുന്നു,
താൻ കണ്ട ദിവ്യദർശനങ്ങളെക്കുറിച്ചയാളെന്നോടു പറഞ്ഞു.
എന്റെ തോന്നലെന്തെന്നെന്നോടയാൾ ചോദിച്ചു,
‘ഈ അത്ഭുതസ്വപ്നങ്ങളൊക്കെ സത്യമായെന്നു വരുമോ?’
ഞാൻ ചോദിച്ചു, ‘താങ്കൾക്കാടുകളെത്രയുണ്ട്?’
അത്ഭുതത്തോടെ അയാൾ പറഞ്ഞു,
‘ഞാൻ ചോദിച്ചതുദാത്തദർശനങ്ങളെക്കുറിച്ച്,
നിങ്ങൾ പറയുന്നതാടുകളെക്കുറിച്ചും!’
ഞാൻ വീണ്ടും ചോദിച്ചു,
‘അതെ, സഹോദരാ- അവയെത്രയുണ്ടാവും?’
‘അതോ, ഹാഫിസ്, അറുപത്തിരണ്ട്.’
‘എത്ര ഭാര്യമാർ?’
അമ്പരപ്പു മാറാതെ അയാൾ പറഞ്ഞു,
‘നാല്‌.’
‘തോട്ടത്തിൽ റോസാച്ചെടികളെത്ര,
എത്ര കുട്ടികൾ,
അമ്മയച്ഛന്മാർ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ,
മഞ്ഞുകാലത്തു കിളികൾക്കു തീറ്റയിട്ടു കൊടുക്കാറുണ്ടോ?’
അതിനൊക്കെ അയാൾ മറുപടി പറഞ്ഞു.
എന്നിട്ടു ഞാൻ പറഞ്ഞു,
‘തനിക്കുണ്ടായ ദർശനങ്ങൾ സത്യമാണോയെന്നല്ലേ നിങ്ങളുടെ ചോദ്യം?
അവ സത്യം തന്നെ എന്നു ഞാൻ പറയും,
അവ കൊണ്ടു നിങ്ങളുടെ മനുഷ്യത്വം കൂടിയെങ്കിൽ,
താനറിയുന്ന ഓരോ പ്രാണിയോടും ഓരോ ചെടിയോടും
നിങ്ങളുടെ കാരുണ്യം കൂടിയെങ്കിൽ.‘


Monday, December 10, 2012

വീസ്വാവ സിംബോഴ്സ്ക - സങ്കീർത്തനം

ShowImage

എന്തു ചോർച്ചയാണ്‌ മനുഷ്യനിർമ്മിതമായ രാഷ്ട്രങ്ങളുടെ അതിർത്തികൾക്ക്!
എത്ര മേഘങ്ങളാണ്‌ ഒരു ഭയപ്പാടുമില്ലാതെ അവയ്ക്കു മേൽ കൂടി ഒഴുകുന്നത്!
മരുഭൂമികളിൽ നിന്നെത്ര മണൽത്തരികളാണ്‌ ഒരു രാജ്യത്തു നിന്നു മറ്റൊന്നിലേക്കു ചൊരിഞ്ഞുവീഴുന്നത്,
മലകളിൽ നിന്നെത്ര ഉരുളൻകല്ലുകളാണ്‌ ഒരന്യദേശത്തെ മണ്ണിലേക്കു
പ്രകോപിപ്പിക്കുന്ന കുതിപ്പുകളോടെ ഉരുണ്ടുവീഴുന്നത്!

അതിർത്തികൾക്കു മേൽ പറന്നുനടക്കുകയും
ഇപ്പോഴിതാ, ചെക്ക്പോസ്റ്റിന്റെ ഗെയ്റ്റിനു മേൽ പറന്നിറങ്ങുകയും ചെയ്യുന്ന
ഓരോ കിളിയുടെയും പേരു ഞാൻ എണ്ണിയെണ്ണിപ്പറയണമെന്നുണ്ടോ?
അതിനി ഒരങ്ങാടിക്കുരുവി തന്നെയായിക്കോട്ടെ-
അതിന്റെ ചുണ്ട് ഒരു രാജ്യത്തും വാലു മറ്റേതിലും-
ഇനി അതും പോരാഞ്ഞു തിരിഞ്ഞുകളിക്കുകയുമാണത്!

എണ്ണിയാലൊടുങ്ങാത്ത പ്രാണികളിൽ ഉറുമ്പിനെ മാത്രം ഞാൻ എടുത്തു പറയട്ടെ,
അതിർത്തിരക്ഷാഭടന്റെ ഇടംവലം ബൂട്ടുകൾക്കിടയിൽ നിൽക്കുമ്പോൾ
‘എവിടുന്നു വരുന്നു’ ‘എവിടെയ്ക്കു പോകുന്നു’ എന്ന ചോദ്യങ്ങൾക്കുത്തരം പറയേണ്ട ബാധ്യതയുണ്ടെന്നതിനു തോന്നുന്നില്ല.
അതിനു തോന്നുന്നില്ല.

ഓരോ ഭൂഖണ്ഡത്തിലും നടമാടുന്ന ഈ കുഴമറിയുടെ വിശദചിത്രം
ഒറ്റനോട്ടത്തിൽ എനിക്കു കിട്ടിയിരുന്നെങ്കിൽ!
അങ്ങേക്കരയിൽ നിൽക്കുന്ന ആ മരം
എത്രായിരാമത്തെ ഇലയായിരിക്കും പുഴയ്ക്കിക്കരെയ്ക്കൊളിച്ചുകടത്തുന്നത്?
പവിത്രമായ ജലാതിർത്തികൾ ലംഘിക്കുന്നതാരാണ്‌,
ധിക്കാരത്തിന്റെ നീൾക്കൈകളുമായി ഒരു കിനാവള്ളിയല്ലേയത്?

എന്തെങ്കിലുമൊരു ക്രമമുണ്ടെന്നു നമുക്കു പറയാൻ പറ്റുമോ,
ഇന്നതിന്നാർക്കു വേണ്ടിയാണു വെളിച്ചം വീഴ്ത്തുന്നതെന്ന്
നക്ഷത്രങ്ങളെ സ്ഥാപിച്ചിരിക്കുന്നതു കണ്ടാൽ നമുക്കു തീർച്ച വരില്ലെന്നിരിക്കെ?

മൂടൽമഞ്ഞിന്റെ നിന്ദ്യമായ ഒഴുക്കിനെക്കുറിച്ചു പിന്നെ പറയണോ!
രണ്ടു രാജ്യങ്ങൾക്കിടയിൽ പകുത്തുകിടക്കുകയാണു പുൽമൈതാനങ്ങളെന്നോർക്കാതെ
അവയ്ക്കു മേൽ പാറിനടക്കുന്ന പൊടിക്കാറ്റിനെക്കുറിച്ചും!
അല്ലെങ്കിൽ സേവനസന്നദ്ധമായ വായുതരംഗങ്ങളെ സേവ പിടിക്കുന്ന ശബ്ദങ്ങൾ,
മാടിവിളിക്കുന്ന സീൽക്കാരങ്ങൾ, വ്യംഗ്യാർത്ഥങ്ങളായ മന്ത്രണങ്ങൾ!

മാനുഷികമായതിനേ യഥാർത്ഥത്തിൽ അന്യമാകാനുമാവൂ.
ശേഷിച്ചതൊക്കെ ഇട കലർന്ന കാടുകൾ, അടി മാന്തുന്ന പെരുച്ചാഴികൾ, കാറ്റും.


Psalm

Oh, the leaky boundaries of man-made states!

How many clouds float past them with impunity;

how many desert sand shifts from one land to another;

how many mountain pebbles tumble onto foreign soil

in provocative hops!

Need I mention every single bird that flies in the face of frontiers

or alights on the roadblock at the border?

A humble robin -- still, its tail resides abroad

while its beak stays home. If that weren't enough, it won't stop

bobbing!

Oh, to register in detail, at a glance, the chaos

prevailing on every continent!

Isn't that a privet on the far bank

smuggling its hundred-thousandth leave across the river?
And who but the octopus, with impudent long arms,

would disrupt the sacred bounds of territorial waters?

And how can we talk of order overall

when the very placement of the stars

leaves us doubting just what shines for whom?

Not to speak of the fog's reprehensible drifting!

And dust blowing all over the steppes

as if they hadn't been partitioned!

And the voices coasting on obliging airwaves,
that conspiratorial squeaking, those indecipherable mutters!

Only what is human can truly be foreign.
The rest is mixed vegetation, subversive moles, and wind.


Sunday, December 9, 2012

ബെറ്റി ആൽവെർ - ഇരുമ്പിന്റെ ഞരമ്പുകൾ

betti alver

ജീവിതം നരകമാവുമ്പോൾ
കവി വിധിയോടു യാചിക്കുന്നു:
“എനിക്കിരുമ്പിന്റെ ഞരമ്പുകൾ നൽകേണമേ!”
ഒരു കള്ളച്ചിരിയോടെ വിധി വഴങ്ങുന്നു:
“പകരത്തിനു പകരമായിക്കോട്ടെ!
നീ സമാധാനത്തോടെ പൊയ്ക്കോ.
ഇനിമേൽ ഞരമ്പുകളിരുമ്പു തന്നെയാവും നിനക്ക്;
ഭാഗ്യവാനേ, നിന്റെ കവിത്വം പക്ഷേ, പൊയ്പ്പോയിരിക്കും!”


ബെറ്റി ആൽവെർ (1906-1989)- എസ്തോണിയൻ കവയിത്രി


link to betti alver

Saturday, December 8, 2012

വീസ്വാവ സിംബോഴ്സ്ക - ആശുപത്രിയിൽ നടന്നത്

day-room-jay-masseylink to image


തീപ്പെട്ടിക്കോലുകളുപയോഗിച്ച് ഞങ്ങൾ നറുക്കിട്ടു: അയാളെ ആരു പോയിക്കാണും?
നറുക്കു വീണതെനിക്ക്. ഞാൻ മേശക്കരികിൽ നിന്നെഴുന്നേറ്റു.
സന്ദർശകർക്കുള്ള സമയമാകാൻ പോകുന്നു.

ഞാൻ ഹലോ പറഞ്ഞപ്പോൾ അയാൾ മിണ്ടിയതേയില്ല.
ഞാൻ കൈ പിടിക്കാൻ ശ്രമിച്ചപ്പോൾ അയാൾ കൈ വലിച്ചു,
എല്ലു വിട്ടുകൊടുക്കാത്ത വിശന്ന നായയെപ്പോലെ.

മരണം അയാൾക്കൊരു നാണക്കേടാണെന്നപോലെ.
അങ്ങനെയൊരാളോട് നിങ്ങളെന്തു പറയാൻ?
ഞങ്ങളുടെ കണ്ണുകളിടഞ്ഞതേയില്ല, കൃത്രിമമായ ഒരു ഫോട്ടോയിലെന്നപോലെ.

എന്നോടയാൾ നിൽക്കാനോ പോകാനോ പറഞ്ഞില്ല.
മറ്റുള്ളവരെക്കുറിച്ച് അയാൾ ഒന്നും ചോദിച്ചുമില്ല.
ഇല്ല ബാരീ, ഹാരീ, ലാരീ, ആരെക്കുറിച്ചും അയാൾ ചോദിച്ചില്ല.

എന്റെ തലയ്ക്കു കനം വച്ചുതുടങ്ങി. ആര്‌ ആർക്കു വേണ്ടിയാണു മരിക്കുന്നത്?
ഞാൻ മോഡേൺ മെഡിസിനെക്കുറിച്ചും ഗ്ളാസ്സിലെ മൂന്നു വയലറ്റു പൂക്കളെക്കുറിച്ചും സംസാരിച്ചു.
സൂര്യനെക്കുറിച്ചു സംസാരിക്കുമ്പോൾ എന്റെയുള്ളിൽ ചിന്തകളിരുളുകയായിരുന്നു.

നന്നായി, ഓടിയിറങ്ങാൻ പടവുകളുണ്ടായത്.
നന്നായി, പുറത്തു കടക്കാൻ ഗെയ്റ്റുണ്ടായത്.
നന്നായി, എന്നെയും കാത്തു നിങ്ങൾ മേശക്കു ചുറ്റുമുണ്ടായത്.

ആശുപത്രിയുടെ മണമടിക്കുമ്പോൾ എനിക്കു മനം പുരട്ടും.



Report from the Hospital
We used matches to draw lots: who would visit him.
And I lost. I got up from our table.
Visiting hours were just about to start.
When I said hello he didn’t say a word.
I tried to take his hand—he pulled it back
like a hungry dog that won’t give up his bone.
He seemed embarrassed about dying.
What do you say to someone like that?
Our eyes never met, like in a faked photograph.
He didn’t care if I stayed or left.
He didn’t ask about anyone from our table.
Not you, Barry. Or you, Larry. Or you, Harry.
My head started aching. Who’s dying on whom?
I went on about modern medicine ad the three violets in a jar.
I talked about the sun and faded out.
It’s a good thing they have stairs to run down.
It’s a good thing they have gates to let you out.
It’s a good thing you’re all waiting at our table.
The hospital smell makes me sick.

Friday, December 7, 2012

വീസ്വാവ സിംബോഴ്സ്ക - പാലത്തിനു മുകളിലുള്ളവർ

Hiroshige_Van_Gogh_2a

(ഹിരോഷിഗെയുടെ ചിത്രവും വാൻ ഗോഗിന്റെ പകർപ്പും)


വിചിത്രസ്വഭാവിയായ ഒരു ഗ്രഹം,
അതിലുള്ളവരും അങ്ങനെതന്നെ.
കാലത്തിനടിമകളാണവർ,
അതവർ പക്ഷേ സമ്മതിച്ചുതരികയുമില്ല.
തങ്ങളുടെ പ്രതിഷേധമറിയിക്കാൻ അവർക്കു സ്വന്തമായ ചില രീതികളുണ്ട്.
അവർ കൊച്ചുകൊച്ചു ചിത്രങ്ങൾ വരച്ചുവയ്ക്കും; ഇതാ ഒരുദാഹരണം:

ഒറ്റനോട്ടത്തിൽ വിശേഷിച്ചൊന്നും കാണാനില്ല.
ഒരു പുഴയാണു നിങ്ങൾ കാണുന്നത്,
അതിന്റെ ഒരു കരയും.
ഒഴുക്കിനെതിരെ കയറിപ്പോകുന്ന ഒരു കൊച്ചുതോണിയും.
പുഴയ്ക്കു മേൽ ഒരു പാലം കാണാം,
പാലത്തിനു മേൽ ആളുകളെയും.
അവർ നടത്തയ്ക്കു വേഗത കൂട്ടുകയാണെന്നു തോന്നുന്നു,
ഇരുണ്ട മേഘത്തിൽ നിന്ന്
മഴത്തുള്ളികൾ വീണുതുടങ്ങിരിക്കുന്നുവല്ലോ.


ഇതിലധികമൊന്നും സംഭവിക്കുന്നില്ല എന്നതാണു വസ്തുത.
മേഘത്തിന്റെ നിറമോ രൂപമോ മാറുന്നില്ല.
മഴ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
തോണി മുന്നോട്ടു നീങ്ങുന്നുണ്ട്, ഇളകാതെതന്നെ.
തങ്ങൾ ഒടിക്കൊണ്ടിരുന്നിടത്തു തന്നെ
ആളുകൾ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്.

ഇവിടെ ഒരു വ്യാഖ്യാനം നൽകാതെ മുന്നോട്ടു പോകാൻ പ്രയാസമായിരിക്കുന്നു.
കാണുന്ന പോലത്ര നിരുപദ്രവമല്ല ഈ ചിത്രം.
കാലത്തെ ഇവിടെ പിടിച്ചുനിർത്തിയിരിക്കുകയാണ്‌.
അതിന്റെ നിയമങ്ങൾക്ക് ഇവിടെ ഇടം കൊടുത്തിട്ടില്ല.
സംഭവഗതികൾക്കു മേൽ അതിനു സ്വാധീനം നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു.

ഹിരോഷിഗെ ഉതഗാവ എന്നു പേരായ
ഒരു ധിക്കാരി കാരണം
(കക്ഷി തന്റെ സമയമായപ്പോൾ
പണ്ടേ മരിച്ചുപോയിരിക്കുന്നു)
കാലം ഇവിടെ കാലുതടഞ്ഞു വീണിരിക്കുകയാണ്‌.

ഇതൊരുപക്ഷേ നിരർത്ഥകമായ ഒരു കുസൃതി മാത്രമാണെന്നു വരാം,
രണ്ടു ഗാലക്സികളുടെ വലിപ്പമുള്ള ഒരു കൊച്ചുതമാശ.
എന്നാൽക്കൂടി ഇങ്ങനെയൊരു പരാമർശം കൂടി
നമുക്കു കൂട്ടിച്ചേർക്കാം:

ശ്രേഷ്ഠമായ അഭിരുചിയുടെ ലക്ഷണമായിട്ടാണു വച്ചിരിക്കുന്നത്,
ഈ ചിത്രത്തെ കാര്യമായിട്ടെടുക്കുന്നതും,
അതിൽ വശീകൃതനാവുന്നതും അതിനാൽ മനസ്സിളകുന്നതും.

ഇനിയും ചിലരാവട്ടെ അവിടം കൊണ്ടും നിർത്തുന്നില്ല.
അവരതിൽ മഴയുടെ ചടപട കേൾക്കുന്നുണ്ട്,
തങ്ങളുടെ പിടലിയിലും മുതുകത്തും മഴത്തുള്ളികളുടെ തണുപ്പറിയുന്നുണ്ട്,
അവർ പാലത്തെയും അതിന്മേലുള്ളവരെയും നോക്കുന്നുണ്ട്,
തങ്ങളെത്തന്നെയാണവിടെ കാണുന്നതെന്നപോലെ,
കാലമുള്ള കാലത്തോളം ഓടിത്തീരാത്ത ഒരോട്ടപ്പന്തയത്തിലെ
ഓട്ടക്കാരാണു തങ്ങളെന്നപോലെ;
യഥാർത്ഥത്തിൽ അതങ്ങനെ തന്നെയാണെന്നു വിശ്വസിക്കാനുള്ള കൂസലില്ലായ്മയും
അവർ കാണിക്കുന്നുണ്ട്.


ഹിരോഷിഗെ ഉതഗാവ (1797-1858) - പ്രശസ്തനായ ജാപ്പനീസ് ചിത്രകാരൻ; പ്രകൃതിദൃശ്യങ്ങൾ പേരു കേട്ടവ. മോനേ തുടങ്ങിയ ഇമ്പ്രഷനിസ്റ്റുകളെ സ്വാധീനിച്ചു. ‘ഇഡോയുടെ നൂറു വിശ്രുതദൃശ്യങ്ങൾ’ എന്ന പരമ്പരയിൽ പെട്ട ‘അതാക്കെ പാലത്തിൽ ഓർത്തിരിക്കാതെ മഴ പെയ്തപ്പോൾ’ എന്ന ചിത്രമാണ്‌ ഈ കവിതയ്ക്കു പ്രചോദനമായത്. ഇതേ ചിത്രം വാൻ ഗോഗ് പകർത്തിയിട്ടുമുണ്ട്.


People on the Bridge

Strange planet and strange people on it.

They yield to time, but they don't want to recognize time.

They have their ways of expressing resistance.

They make pictures such as this:

Nothing in particular at first glance.

One can see water,

one river bank,

a narrow boat strenuously moving upstream.

One can see a bridge over the water

and people on the bridge.

People are clearly picking up the pace,

as rain starts whipping down from a dark cloud.

The point is, nothing happens further.

The cloud changes neither shape nor color.

The rain neither stops nor picks up.

The boat moves without moving.

The people on the bridge run

precisely where they ran before.

It is hard to get by without a commentary:

This is not an innocent picture.

Time was stopped here,

its laws no longer consulted.

It was denied impact on the developing events,

disregarded and dishonored.

Thanks to a rebel,

one Hiroshige Utagava

(a being who, by the way,

passed away, as is proper, long ago)

time stumbled and fell.

Perhaps it is only a prank without much meaning,

a whim on the scale of just a few galaxies,

but in any case

let's add what happens next:

Here it is considered in good taste

to hold this painting in high esteem,

to praise it and be greatly moved by it for generations.

For some, even this is not enough.

They hear the patter of rain,

feel the chill of raindrops on necks and shoulders,

they look at the bridge and people

as if they saw themselves there, in that never ending race

along the endless road, to be traveled for eternity

and they have the audacity to believe

that it is real.



 

 

Thursday, December 6, 2012

വീസ്വാവ സിംബോഴ്സ്ക - ആത്മഹത്യ ചെയ്തവന്റെ മുറിയിൽ

link to image

മുറി ശൂന്യമായിരുന്നു എന്നാവും നിങ്ങൾ കരുതിയിരിക്കുക.
തെറ്റി. ബലത്ത മൂന്നു കസേരകൾ ഉള്ളിലുണ്ടായിരുന്നു.
ഇരുട്ടിനെ ചെറുക്കാൻ മതിയായൊരു വിളക്കുണ്ടായിരുന്നു.
ഒരു മേശയും മേശ മേൽ ഒരു സഞ്ചിയും ചില പത്രങ്ങളുമുണ്ടായിരുന്നു.
ശോകലേശമേശാത്തൊരു ബുദ്ധനും ശോകാകുലനായ ഒരു യേശുവുമുണ്ടായിരുന്നു.
ഭാഗ്യചിഹ്നങ്ങളായ ഏഴാനകൾ, മേശവലിപ്പിൽ ഒരു നോട്ടുബുക്കും.
അതിൽ നമ്മുടെയൊക്കെ പേരും വിലാസമുണ്ടായിരുന്നില്ലെന്നു നിങ്ങൾ പറയുമോ?

പുസ്തകങ്ങളില്ല, ചിത്രങ്ങളില്ല, റെക്കോഡുകളില്ലെന്നോ?
തെറ്റി. കറുത്ത കൈകളിൽ ഒരു ട്രമ്പറ്റിന്റെ സാന്ത്വനമുണ്ടായിരുന്നു.
പ്രണയത്തിന്റെ അവ്യാജപുഷ്പവുമായി സസ്കിയ ഉണ്ടായിരുന്നു.
ദേവകളുടെ സ്ഫുലിംഗങ്ങളായി ആഹ്ളാദമുണ്ടായിരുന്നു.
അഞ്ചാം പുസ്തകത്തിലെ സാഹസികതകൾക്കു ശേഷം
പ്രാണദായകമായ നിദ്രയിൽ മുഴുകി
അലമാരയിൽ യുളീസസുണ്ടായിരുന്നു.
മനോഹരമായ തുകലിന്റെ പുറംചട്ടയിൽ
സുവർണ്ണലിപികളിലെഴുതിയ പേരുകളുമായി ധർമ്മോപദേശകരുണ്ടായിരുന്നു.
അവർക്കു തൊട്ടരികെ നെട്ടനെ നിൽക്കുന്ന രാഷ്ട്രതന്ത്രജ്ഞരും.

പുറത്തേക്കു വഴിയുണ്ടായിരുന്നില്ലെന്നോ?
വാതിലുണ്ടായിരുന്നതല്ലേ?
പുറംകാഴ്ചകൾ? അതിനു ജനാലയെങ്കിലുമുണ്ടായിരുന്നില്ലേ?
അയാളുടെ കണ്ണട ജനാലപ്പടി മേൽ കിടന്നിരുന്നു.
ഒരേയൊരീച്ച മുരണ്ടുപറന്നിരുന്നു-
എന്നു പറഞ്ഞാൽ ജീവനോടെ അതെങ്കിലുമുണ്ടായിരുന്നു.

എഴുതിവച്ച കുറിപ്പിൽ നിന്നെങ്കിലും
എന്തെങ്കിലും വ്യക്തമായേക്കുമെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ
അങ്ങനെയൊരു കുറിപ്പു പോലുമുണ്ടായിരുന്നില്ലെന്നു ഞാൻ പറഞ്ഞാൽ?
എത്ര സ്നേഹിതന്മാർ അവനുണ്ടായിരുന്നതാണ്‌,
കപ്പിന്മേൽ ചാരിവച്ച ഒഴിഞ്ഞ കവറിൽ കൊള്ളാനുള്ളതേയുണ്ടായിരുന്നുള്ളു, പക്ഷേ നാം.



കറുത്ത കൈകളിൽ - ആഫ്രോ-അമേരിക്കൻ ജാസ്
സസ്കിയ - റോമക്കാരുടെ വാസന്തദേവത; റെംബ്രാന്റിന്റെ ചിത്രം.
ദേവകളുടെ സ്ഫുലിംഗങ്ങൾ - ബീഥോവന്റെ ഒമ്പതാം സിംഫണിയുടെ നാലാം ചരണം; ഷില്ലറുടെ ‘ആനന്ദഗീതം’ എന്ന കവിതയുടെ സംഘഗാനരൂപം.
അഞ്ചാം പുസ്തകത്തിലെ- ഒഡീസിയുടെ അഞ്ചാം പുസ്തകത്തിൽ സമുദ്രയാത്രയിലെ സാഹസികതകൾക്കു ശേഷം യുളിസസ് ഒരു ദ്വീപിലെത്തി ഒലീവിലകൾ ശയ്യയാക്കി കിടന്നുറങ്ങുന്നുണ്ട്.
ധർമ്മോപദേശകർ- മൊണ്ടേയ്ൻ, പാസ്കൽ തുടങ്ങിയ ഫ്രഞ്ചു ചിന്തകർ

The Suicide's Room

I'll bet you think the room was empty.
Wrong. There were three chairs with sturdy backs.
A lamp, good for fighting the dark.
A desk, and on the desk a wallet, some newspapers.
A carefree Buddha and a worried Christ.
Seven lucky elephants, a notebook in a drawer.
You think our addresses weren't in it?
No books, no pictures, no records, you guess?
Wrong. A comforting trumpet poised in black hands.
Saskia and her cordial little flower.
Joy the spark of gods.
Odysseus stretched on the shelf in life-giving sleep
after the labors of Book Five.
The moralists with the golden syllables of their names
inscribed on finely tanned spines.
Next to them, the politicians braced their backs.
No way out? But what about the door?
No prospects? The window had other views.
His glasses lay on the windowsill.
And one fly buzzed---that is, was still alive.
You think at least the note could tell us something.
But what if I say there was no note---
and he had so many friends, but all of us fit neatly
inside the empty envelope propped up against a cup.


 

Wednesday, December 5, 2012

വീസ്വാവ സിംബോഴ്സ്ക - ഭീകരവാദി കണ്ടുകൊണ്ടിരിക്കുന്നു

sabotage

പതിമൂന്ന്‌ ഇരുപതിന്‌ ബാറിൽ ബോംബു പൊട്ടും.
ഇപ്പോൾ പതിമൂന്ന് പതിനാറായിട്ടേയുള്ളു.
ഇനിയും സമയമുണ്ട്, ചിലർക്ക് ഉള്ളിലേക്കു പോകാൻ,
ചിലർക്ക് പുറത്തേക്കു വരാനും.

ഭീകരവാദി തെരുവിന്റെ മറുവശമെത്തിക്കഴിഞ്ഞിരിക്കുന്നു.
അകലം അപായത്തിൽ നിന്നയാളെ അകറ്റിയിരിക്കുന്നു,
അവനെല്ലാം കാണാം- സിനിമയിലെന്നപോലെ.

മഞ്ഞ ജാക്കറ്റിട്ട ഒരു സ്ത്രീ, അവർ ഉള്ളിലേക്കു പോവുകയാണ്‌,
കറുത്ത കണ്ണട വച്ച ഒരാൾ, അയാൾ പുറത്തേക്കിറങ്ങുകയാണ്‌.
ജീൻസു ധരിച്ച കൌമാരക്കാർ, അവർ സംസാരിച്ചിരിക്കുകയാണ്‌.
പതിമൂന്നു പതിനേഴും നാലു സെക്കന്റും.
പൊക്കം കുറഞ്ഞ ആയാൾ, അയാൾ ഭാഗ്യവാനാണ്‌,
അയാൾ സ്കൂട്ടറിൽ കയറിപ്പോവുകയാണ്‌.
പൊക്കമുള്ള മറ്റേയാൾ, അയാൾ ഉള്ളിലേക്കു പോവുകയാണ്‌.

പതിമൂന്നു പതിനേഴും നാല്പതു സെക്കന്റും.
ആ പെൺകുട്ടി, മുടിയിൽ പച്ച റിബണും കെട്ടി അവൾ നടന്നുവരികയാണ്‌.
അതാ, ഒരു ബസ് നേരേ മുന്നിൽത്തന്നെ വന്നുനിൽക്കുന്നു.
പതിമൂന്നു പതിനെട്ട്.
പെൺകുട്ടിയെ കാണാനില്ല.
കതേക്കു പോകാനും മാത്രം മണ്ടിയാണോ അവൾ, അതോ അല്ലേ?
ആളുകളെ പുറത്തേക്കെടുക്കുമ്പോൾ നമുക്കതു മനസ്സിലാവും.

പതിമൂന്നു പത്തൊമ്പത്.
എന്തുകൊണ്ടാണെന്നറിയുന്നില്ല, ആരുമിപ്പോൾ അകത്തേക്കു പോകുന്നില്ല.
വേറൊരു ചങ്ങാതി, തടിയൻ, കഷണ്ടിക്കാരൻ,
അയാൾ പുറത്തേക്കിറങ്ങുന്നുണ്ട്.
ഒരു നിമിഷം, പോക്കറ്റിലെന്തോ പരതുകയാണയാൾ,
പതിമൂന്ന് ഇരുപതിന്‌ പത്തു സെക്കന്റുള്ളപ്പോൾ
തന്റെ മുഷിഞ്ഞ കൈയുറയെടുക്കാൻ മടങ്ങിപ്പോവുകയണയാൾ.

കൃത്യം പതിമൂന്ന് ഇരുപത്.
സമയം ഇഴഞ്ഞുനീങ്ങുകയാണല്ലോ.
ഇനി ഏതു നിമിഷവും.
ഇല്ല, ആയിട്ടില്ല.
അതെ, ഇപ്പോൾ.
ബോംബ് പൊട്ടുന്നു.

 


The Terrorist, He Watches

_______________________

The bomb will go off in the bar at one twenty p.m.
Now it’s only one sixteen p.m.
Some will still have time to get in,
Some to get out.

The terrorist has already crossed to the other side of the street.
The distance protects him from any danger,
And what a sight for sore eyes:

A woman in a yellow jacket, she goes in.
A man in dark glasses, he comes out.
Guys in jeans, they are talking.
One seventeen and four seconds.
That shorter guy’s really got it made, and gets on a scooter,
And that taller one, he goes in.

One seventeen and forty seconds.
That girl there, she’s got a green ribbon in her hair.
Too bad that bus just cut her off.
One eighteen p.m.
The girl’s not there any more.
Was she dumb enough to go in, or wasn’t she?
That we’ll see when they carry them out.

One nineteen p.m.
No one seems to be going in.
Instead a fat baldy’s coming out.
Like he’s looking for something in his pockets and
at one nineteen and fifty seconds
he goes back for those lousy gloves of his.

It’s one twenty p.m.
The time, how it drags.
Should be any moment now.
Not yet.
Yes, this is it.
The bomb, it goes off.


Image : Still from Sabotage – Hitchcock


Monday, December 3, 2012

വീസ്വാവ സിംബോഴ്സ്ക - ഒരു ചെറിയ നക്ഷത്രത്തിൻ കീഴിൽ

Flowers-300x240

യാദൃച്ഛികതയെ അനിവാര്യതയെന്നു ഞാൻ വിളിച്ചുവെങ്കിൽ
ഞാനതിനോടു മാപ്പു ചോദിക്കുന്നു.
ഇനിയഥവാ എനിക്കു തെറ്റിയെന്നാണെങ്കിൽ
അനിവാര്യതയോടും ഞാൻ മാപ്പു ചോദിക്കുന്നു.
എന്റെ മേൽ കോപമരുതേ, ആനന്ദമേ,
നിന്നെ ഞാൻ അവകാശമായിട്ടെടുത്തുവെങ്കിൽ.
ഓർമ്മകളെന്നിൽ പടുതിരി കത്തുകയാണെങ്കിൽ
മരിച്ചവരെനിക്കു മാപ്പു തരട്ടെ.
ഓരോ നിമിഷവും ഞാൻ എന്തുമാത്രം ലോകം കാണാതെപോയി എന്നതിന്‌
കാലത്തോടു ഞാൻ മാപ്പു ചോദിക്കുന്നു.
ഏറ്റവുമൊടുവിലത്തേതിനെ ആദ്യത്തേതായി ഞാനെടുക്കുന്നുവെങ്കിൽ
ആദ്യപ്രണയങ്ങളോടു ഞാൻ മാപ്പു ചോദിക്കുന്നു.
മാപ്പു തരൂ, അകലങ്ങളിൽ നടക്കുന്ന യുദ്ധങ്ങളേ,
വീട്ടിലേക്കു പൂക്കളും വാങ്ങി ഞാൻ പോകുന്നുവെങ്കിൽ.
മാപ്പു തരൂ, മുറി കൂടാത്ത വ്രണങ്ങളേ,
സൂചിമുന കൊണ്ടെന്റെ വിരലു മുറിഞ്ഞുവെങ്കിൽ.
പാതാളത്തിൽ കിടന്നു കരഞ്ഞുവിളിക്കുന്നവരോടു ഞാൻ മാപ്പു ചോദിക്കുന്നു,
നൃത്തഗാനങ്ങളുടെ ഒരു റെക്കോഡു കൈയിലുള്ളതിന്റെ പേരിൽ.
പുലർച്ചക്കഞ്ചു മണിക്കു കൂർക്കം വലിച്ചുറങ്ങുന്നതിന്റെ പേരിൽ
പ്ളാറ്റ്ഫോമിൽ വണ്ടി കാത്തിരിക്കുന്നവരോടും ഞാൻ മാപ്പു ചോദിക്കുന്നു.
വേട്ടയാടപ്പെടുന്ന പ്രത്യാശ എന്നോടു ക്ഷമിക്കട്ടെ,
ഇടയ്ക്കിടെ ഞാൻ ചിരിക്കുന്നുവെങ്കിൽ.
മാപ്പു തരൂ, മരുഭൂമികളേ,
ഒരു കരണ്ടി വെള്ളവുമായി ഞാനോടിയെത്തുന്നില്ലെങ്കിൽ.
ഒരേ കൂട്ടിൽ എന്നുമെന്നും കഴിയുന്ന പ്രാപ്പിടിയാ, നീയും,
ഒരേ ബിന്ദുവിലേക്കു തറഞ്ഞ നോട്ടവുമായി നിശ്ചേഷ്ടനായിരിക്കുന്നവനേ,
എന്നെ മാപ്പാക്കൂ, നിന്നെ സ്റ്റഫു ചെയ്തു വച്ചിരിക്കുകയാണെങ്കിൽത്തന്നെ.
നാലു മേശക്കാലുകളുടെ പേരിൽ
വെട്ടിവീഴ്ത്തിയ മരത്തോടു ഞാൻ മാപ്പു ചോദിക്കുന്നു.
ചെറിയ ഉത്തരങ്ങളുടെ പേരിൽ
വലിയ ചോദ്യങ്ങളോടു ഞാൻ മാപ്പു ചോദിക്കുന്നു.
സത്യമേ, എന്നെ കാര്യമായിട്ടെടുക്കേണ്ട.
മാന്യതേ, എന്നോടു മഹാമനസ്കത കാണിക്കേണമേ.
എന്നോടു ക്ഷമിക്കൂ, അസ്തിത്വമെന്ന നിഗൂഢതേ,
നിന്റെ മൂടുപടത്തിൽ നിന്നു ചിലയിഴകൾ ഞാനൂരിയെടുക്കുന്നുവെങ്കിൽ.
ആത്മാവേ, എന്നോടു നീരസമരുതേ,
ഇടയ്ക്കെപ്പോഴെങ്കിലുമേ നിനക്കെന്നെ കിട്ടുന്നുള്ളുവെങ്കിൽ.
എല്ലായിടത്തുമെത്താനാവാത്തതിന്റെ പേരിൽ
എല്ലാറ്റിനോടും ഞാൻ മാപ്പു ചോദിക്കുന്നു.
ഏതു സ്ത്രീയും ഏതു പുരുഷനുമാവാനാവാത്തതിന്റെ പേരിൽ
എല്ലാവരോടും ഞാൻ മാപ്പു ചോദിക്കുന്നു.
ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം
ഇതിനൊന്നും ഒരു ന്യായീകരണവുമില്ലെന്നെനിക്കറിയാതെയല്ല,
എനിക്കു വഴിമുടക്കി ഞാൻ തന്നെയാണെന്നതിനാൽ.
എന്നോടനിഷ്ടം തോന്നരുതേ, വചനമേ,
കനപ്പെട്ട വാക്കുകൾ ഞാൻ കടമെടുക്കുന്നുവെങ്കിൽ,
അവയ്ക്കത്ര കനമില്ലെന്നു തോന്നിക്കാൻ
പിന്നെ ഞാൻ പണിപ്പെടുന്നുവെങ്കിൽ.


 

Sunday, December 2, 2012

വീസ്വാവാ സിംബോഴ്സ്ക - സന്തുഷ്ടപ്രണയം

Couple-reading-007

Photograph: Rex Features/Courtesy Everett Collection


സന്തുഷ്ടപ്രണയം. അതു സ്വാഭാവികമാണോ,
അതു ഗൌരവമുള്ളതാണോ, അതു പ്രായോഗികമാണോ?-
സ്വന്തമായൊരു ലോകത്തൊതുങ്ങിക്കൂടിയ രണ്ടു പേരെക്കൊണ്ട്
ലോകത്തിനെന്തു പ്രയോജനം?

പ്രത്യേകിച്ചൊരു കാരണമില്ലാതെ ഒരുന്നതപീഠത്തിൽ പ്രതിഷ്ഠിക്കപ്പെട്ടവർ,
കോടിക്കണക്കിനായ ആൾക്കാരിൽ നിന്ന് വെറും ഭാഗ്യം കൊണ്ടു മാത്രം നറുക്കു വീണവർ,
അതങ്ങനെയേ വരൂ എന്നു പക്ഷേ സ്വയം അത്രയ്ക്കുറപ്പായവർ-
എന്തിനുള്ള പ്രതിഫലമായി? ഒന്നിനുമല്ല.
എങ്ങുനിന്നുമല്ലാതെ ഒരു വെളിച്ചം വന്നുവീഴുന്നു-
എന്തുകൊണ്ടതീരണ്ടു പേരിൽ, മറ്റാരിലുമല്ലാതെ?
അതൊരു നീതിനിഷേധമല്ലേ? അതെ.
ഇത്രകാലമെടുത്തു നാം കെട്ടിപ്പൊക്കിയ പ്രമാണങ്ങൾക്കു വിരുദ്ധമല്ലേ,
നമ്മുടെ സദാചാരതത്വങ്ങളെ താഴേക്കു വലിച്ചെറിയലല്ലേ?
രണ്ടു കണക്കിലും അതെ.

ആ സന്തുഷ്ടരായ രണ്ടുപേരെ ഒന്നു നോക്കൂ.
അവർക്കതൊന്നു മറച്ചുപിടിക്കുകയെങ്കിലും ചെയ്തുകൂടേ,
തങ്ങളുടെ സുഹൃത്തുക്കളുടെ സന്തോഷത്തിനായി
ഒരല്പം വിഷാദം അഭിനയിക്കുകയെങ്കിലും ചെയ്തുകൂടേ അവർക്ക്!
എന്താണവരുടെ ചിരി- ധിക്കാരമല്ലേ അത്.
അവരുടെ ഭാഷ- അതു പൊട്ടത്തരമല്ലെന്നതു വെറും  തോന്നലല്ലേ?
അവരുടെ കൊച്ചുകൊച്ചാഘോഷങ്ങൾ, അനുഷ്ഠാനങ്ങൾ,
അന്യോന്യബാദ്ധ്യതകളുടെ വിപുലാചരണങ്ങൾ-
പുറംതിരിഞ്ഞു നിന്നുകൊണ്ട് മനുഷ്യവർഗ്ഗത്തിനെതിരായി
അവരെന്തോ ഒപ്പിക്കുകയാണെന്നതു തീർച്ച!

മറ്റുള്ളവരും ഇവരുടെ പാത പിന്തുടരുകയാണെങ്കിൽ
കാര്യങ്ങൾ എവിടെച്ചെന്നവസാനിക്കും?
മതവും കവിതയും പിന്നെന്തിനെ ആശ്രയിക്കും?
ഓർക്കാനെന്തുണ്ടാവും, ത്യജിക്കാനെന്തുണ്ടാവും?
അതിരുകൾക്കുള്ളിലൊതുങ്ങാനാരുണ്ടാവും?

സന്തുഷ്ടപ്രണയം. അങ്ങനെയൊന്നു ശരിക്കും ആവശ്യമാണോ?
സാമാന്യയുക്തി നമ്മെ ഉപദേശിക്കുന്നത് അതിനെ ഉപായത്തിലങ്ങു വിട്ടുകളയാനാണ്‌,
ജീവിതത്തിന്റെ ഉന്നതവൃത്തങ്ങളിൽ നടന്ന ഒരപവാദം പോലെ.
ചുണക്കുട്ടന്മാരായ കുഞ്ഞുങ്ങൾ പിറക്കാൻ അതിന്റെ സഹായം വേണമെന്നില്ല.
ഒരു കോടി കൊല്ലം കഴിഞ്ഞാലും അതു ഭൂമി നിറയ്ക്കാനും പോകുന്നില്ല;
അത്രയ്ക്കപൂർവമാണത്.

സന്തുഷ്ടപ്രണയത്തെക്കുറിച്ചറിയാത്തവർ പറഞ്ഞുകൊണ്ടിരിക്കട്ടെ,
അങ്ങനെയൊരു വസ്തു ലോകത്തില്ലെന്ന്.

സ്വന്തം ജീവിതവും മരണവും അല്പം കൂടി അനായാസമാവാൻ
ആ വിശ്വാസം അവരെ സഹായിച്ചുവെന്നാവാം.


“A Happy Love”

A happy love. Is it normal,
is it serious, is it profitable --
what use to the world are two people
who have no eyes for the world?
Elevated each for each, for no apparent merit,
by sheer chance singled out of a million, yet convinced
it had to be so -- as reward for what? for nothing;
the light shines from nowhere --
why just on them, and not on others?
Is this an offense to justice? Yes.
Does it violate time-honored principles, does it cast
any moral down from the heights? It violates and casts down.
Look at the happy couple:
if they'd at least dissemble a bit,
feign depression and thereby cheer their friends!
Hear how they laugh -- offensively.
And the language they speak -- it only seems to make sense.
And all those ceremonials, ceremonies,
those elaborate obligations toward each other --
it all looks like a plot behind mankind's back!
It's even hard to foresee how far things might go
if their example could be followed.
What could religions and poetries rely on,
what would be remembered, what abandoned,
who would want to keep within the bounds.
A happy love. Is it necessary?
Tact and common sense advise us to say no more of it
than of a scandal in Life's upper ranks.
Little cherubs get born without its help.
Never, ever could it populate the earth,
for it happens so seldom.
Let people who know naught of happy love
assert that nowhere is there a happy love.
With such faith, they would find it easier to live and to die.