കണ്ടുപഴകിയ ഒരത്ഭുതം:
ഇത്രയധികം അത്ഭുതങ്ങൾ സാധാരണലോകത്തു നടക്കുന്നുവെന്നത്.
പതിവായി നടക്കുന്ന അത്ഭുതം:
നിശബ്ദമായ രാത്രിയിൽ
അദൃശ്യരായ നായ്ക്കൾ കുരയ്ക്കുന്നുവെന്നത്.
പലതു കൂടിച്ചേർന്ന ഒരത്ഭുതം:
പുഴവെള്ളത്തിൽ ഒരു മരം പ്രതിഫലിക്കുന്നുവെന്നത്,
അതിന്റെ ഇടവും വലവും തിരിഞ്ഞിട്ടാണെന്നത്,
തലപ്പു താഴെയും വേരു മുകളിലുമായിട്ടാണതവിടെ വളരുന്നതെന്നത്,
പുഴയ്ക്കാഴം കുറവായിട്ടും
അതടിത്തെട്ടിലത്തുന്നില്ലെന്നത്.
നിത്യവും നടക്കുന്ന ഒരത്ഭുതം:
അതിദുർബലവും അത്ര ബലമില്ലാത്തതുമായ കാറ്റുകൾക്ക്
കൊടുങ്കാറ്റിന്റെ നേരത്ത് ഊറ്റം വയ്ക്കുന്നുവെന്നത്.
ഒരേതരം അത്ഭുതങ്ങളിൽ ഒന്നാമത്തേത്:
പശുക്കൾ പശുക്കളായിത്തന്നെയിരിക്കുമെന്നത്.
ഒട്ടുമപ്രധാനമല്ലാത്ത അത്ഭുതം:
ആ ഒരു വിത്തിൽ നിന്നാണ്
ഈയൊരു തോട്ടമുണ്ടായതെന്നത്.
കോട്ടും തൊപ്പിയുമില്ലാത്ത ഒരത്ഭുതം:
ചിറകടിക്കുന്ന വെള്ളപ്രാവുകൾ.
ഒരത്ഭുതം (വേറെന്താണതിനെ വിളിക്കാൻ):
ഇന്നു രാവിലെ 3.14ന് സൂര്യനുദിച്ചുവെന്നത്,
രാത്രി 8.01ന് അതസ്തമിക്കുമെന്നത്.
നമുക്കത്ര പിടി കിട്ടാതെപോയ ഒരത്ഭുതം:
ആറു വിരലിൽ കുറവേ കൈയിലുള്ളുവെങ്കിലും
അതു നാലിലധികമായത്.
ഒരത്ഭുതം, ചുറ്റിനുമൊന്നു കണ്ണോടിക്കൂ:
എവിടെ നോക്കിയാലും ഭൂമി തന്നെ.
അധികപ്പടി ഒരത്ഭുതം, അധികമെന്നപോലെ സാധാരണവും:
അചിന്ത്യമായത്
ചിന്ത്യമാണെന്നത്.
Miracle Fair
Commonplace miracle: that so many commonplace miracles happen. An ordinary miracle: in the dead of night the barking of invisible dogs. One miracle out of many: a small, airy cloud yet it can block a large and heavy moon. Several miracles in one: an alder tree reflected in the water, and that it's backwards left to right and that it grows there, crown down and never reaches the bottom, even though the water is shallow. An everyday miracle: winds weak to moderate turning gusty in storms. First among equal miracles: cows are cows. Second to none: just this orchard from just that seed. A miracle without a cape and top hat: scattering white doves. A miracle, for what else could you call it: today the sun rose at three-fourteen and will set at eight-o-one. A miracle, less surprising than it should be: even though the hand has fewer than six fingers, it still has more than four. A miracle, just take a look around: the world is everywhere. An additional miracle, as everything is additional: the unthinkable is thinkable.
No comments:
Post a Comment