ഇതാ, നിത്യതയുടെ തീരം നാമെത്തി.
മറവിയുടെ പുഴ മർമ്മരമുതിർക്കുന്നതിവിടെ.
പൊന്തകളിൽ മരണം പാടിനടക്കുന്നു,
അതേ വിരസഗാനത്തിന്റെ തനിയാവർത്തനം.
മരണമേ, നീയെന്തേ ഇപ്പോൾ മൌനിയായി?
എത്ര ദൂരം യാത്ര ചെയ്തു ഞങ്ങൾ വന്നു,
നിന്റെ ഗാനം കേൾക്കാനാർത്തിയോടെ.
ജീവിതത്തിലൊരിക്കലും ഞങ്ങൾക്കു കിട്ടിയില്ലല്ലോ,
നിന്നെപ്പോലെ പാടിയുറക്കുന്നൊരായയെ.
ഈഡിത്ത് സോഡെർഗ്രാൻ(1892-1923)- സ്വീഡിഷ് കവയിത്രി. സെയിന്റ് പീറ്റേഴ്സ്ബർഗിൽ ജനനം. റഷ്യയിലെ ജർമ്മൻ സ്കൂളുകളിൽ പഠനം. അച്ഛന്റെ മരണത്തോടെ ഫിൻലാണ്ടിലേക്കു പോന്നു. ക്ഷയരോഗം ബാധിച്ചു മരിച്ചു.
ഇത് അവരുടെ അവസാനത്തെ കവിതയാണ്. റെയ് വോളാ തടാകക്കരെയുള്ള അവരുടെ കുഴിമാടത്തിൽ ഈ കവിത ആലേഖനം ചെയ്തിരിക്കുന്നു.
ചിത്രം : റെയ് വോളാ തടാകം
No comments:
Post a Comment