എന്റെ സഹോദരി കവിതയെഴുതാറില്ല,
ഇനി പെട്ടെന്നൊരു പ്രഭാതത്തിൽ അവർ കവിതയെഴുത്തു തുടങ്ങുമെന്നു കരുതാനുമാവില്ല.
എന്റെ അമ്മയെപ്പോലെയാണവർ, അമ്മ കവിതയെഴുതിയിരുന്നില്ല.
എന്റെ അച്ഛനെപ്പോലെയുമാണവർ, അച്ഛനും കവിതയെഴുതിയിരുന്നില്ല.
എന്റെ സഹോദരിയുടെ വീട്ടിലിരിക്കുമ്പോൾ സുരക്ഷിതയാണു ഞാൻ:
മരിച്ചാലും കവിതയെഴുതില്ലെന്ന വാശിക്കാരനാണ് സഹോദരിയുടെ ഭർത്താവ്.
പീറ്റർ പൈപ്പറെപ്പോലാവർത്തനവിരസമായി നിങ്ങൾക്കു തോന്നുമെങ്കിലും
വാസ്തവമിതാണ്: എന്റെ ബന്ധുക്കളിലൊരാളും കവിതയെഴുതാറില്ല.
എന്റെ സഹോദരിയുടെ മേശവലിപ്പുകളിൽ പഴയ കവിതകളില്ല,
അവരുടെ ഹാന്റ് ബാഗിൽ പുതിയവയുമില്ല.
അവരെന്നെ ഉച്ചഭക്ഷണത്തിനു ക്ഷണിക്കുമ്പോൾ എനിക്കറിയാം,
തന്റെ കവിതകൾ വായിച്ചുകേൾപ്പിക്കാനല്ല എന്നെ വിളിക്കുന്നതെന്ന്.
അവരുണ്ടാക്കുന്ന സൂപ്പുകൾ രുചികരമാണ്, അതിൽ ഗൂഢലക്ഷ്യങ്ങളില്ല.
അവരുണ്ടാക്കുന്ന കാപ്പി കൈയെഴുത്തുപ്രതികളിൽ തൂവിവീഴാറില്ല.
ഒരാളും കവിതയെഴുതാത്ത കുടുംബങ്ങൾ അനവധിയാണ്.
ഒന്നു തുടക്കമായിക്കഴിഞ്ഞാല്പിന്നെ അതു പകർച്ചപ്പനി പോലെയുമാണ്.
കവിത ചിലപ്പോൾ തലമുറകളിൽ തട്ടിത്തട്ടിവീഴുന്നൊരു വെള്ളച്ചാട്ടമായെന്നു വരാം,
അതുണ്ടാക്കുന്ന വെള്ളച്ചുഴികളിൽ കുടുംബസ്നേഹത്തിനു കാലിടറിയെന്നും വരാം.
എന്റെ സഹോദരി വാചികഭാഷയിൽ ഒരുവിധം പ്രാവീണ്യം നേടിയിരിക്കുന്നു.
അവരാകെയെഴുതിയിരിക്കുന്നതാവട്ടെ, അവധിക്കാലത്തയക്കുന്ന പോസ്റ്റുകാർഡുകളും;
വർഷാവർഷമാവർത്തിക്കുന്ന ഒരേയൊരു വാഗ്ദാനമേ അതിലുള്ളു:
അവധി കഴിഞ്ഞു മടങ്ങുമ്പോൾ
തനിക്കൊരുപാടു പറയാനുണ്ടെന്ന്
ഒരുപാടൊരുപാട്.
In Praise of My Sister by Wislawa Szymborska
My sister doesn’t write poems.
and I don’t think she’ll suddenly start writing poems.
She is like her mother, who didn’t write poems,
and like her father, who didn’t write poems either.
Under my sister’s roof I feel safe:
my sister’s husband would rather die than write poems.
And—this begins to sound like a found poem—
the truth is, none of my relations is engaged in writing poems.
There are no old poems in my sister’s files,
and there aren’t any new ones in her handbag,
And when my sister invites me to lunch,
I know she has no plans to read me her poems.
Her soups are excellently improvised.
There is no coffee spilt on manuscripts.
There are many families where no one writes poems,
but where they do—it’s rarely just one person.
Sometimes poetry splashes down in cascades of generations,
creating terrible whirlpools in mutual feelings.
My sister cultivates a quite good spoken prose
and her writing’s restricted to holiday postcards,
the text promising the same each year:
that when she returns
she’ll tell us
all
all
all about it.
~translated by Adam Czerniawski from The Ecco Anthology of
International Poetry, edited by Ilya Kaminsky and Susan Harris
(HarperCollins, 2010)
No comments:
Post a Comment