തീക്ഷ്ണകാമുകരും നിശിതദാർശനികരുമല്ലാതെ
മനസ്സു കൊണ്ടിത്രയുമറിഞ്ഞിട്ടില്ലാരും പൂച്ചകളെ,
ശക്തരെ, ശാന്തരെ, കുടുംബത്തിന്നഭിമാനങ്ങളെ,
തങ്ങളെപ്പോലെ ശൈത്യത്തെ പാടേ വെറുക്കുന്നവരെ.
ജ്ഞാനദാഹികൾ, അത്രതന്നെ കാമദാഹികൾ,
അവർ തേടുന്നതിരുട്ടിന്റെ നിശബ്ദഭീകരതയെ;
പാതാളദേവനവരെത്തന്റെ തേർക്കുതിരകളാക്കിയേനേ,
ആ നുകത്തിനു തലകുനിയ്ക്കില്ലവർ, അഭിമാനികൾ.
മയങ്ങുമ്പോളവരിലൊരഭിജാതഭാവം പകരുന്നു,
കണ്ടുതീരാത്തൊരു സ്വപ്നത്തിന്റെ സമ്മോഹനത്തിൽ
മരുപ്പറമ്പിലുറങ്ങുന്ന സ്ഫിങ്ക്സുകളെപ്പോലെ.
ഉർവരതയുടെ തീപ്പൊരികളാണവരുടെയരക്കെട്ടിൽ;
അവർ കണ്ണെടുത്തു നോക്കുമ്പോളവയിൽ മങ്ങിത്തെളിയുന്നു,
പൂഴിമൺതരികൾ പോലെ പൊന്നിന്റെ കണികകൾ.
(പാപത്തിന്റെ പൂക്കൾ - 66)
Les Chats
Les amoureux fervents et les savants austères
Aiment également, dans leur mûre saison,
Les chats puissants et doux, orgueil de la maison,
Qui comme eux sont frileux et comme eux sédentaires.
Amis de la science et de la volupté
Ils cherchent le silence et l'horreur des ténèbres;
L'Erèbe les eût pris pour ses coursiers funèbres,
S'ils pouvaient au servage incliner leur fierté.
Ils prennent en songeant les nobles attitudes
Des grands sphinx allongés au fond des solitudes,
Qui semblent s'endormir dans un rêve sans fin;
Leurs reins féconds sont pleins d'étincelles magiques,
Et des parcelles d'or, ainsi qu'un sable fin,
Etoilent vaguement leurs prunelles mystiques.
— Charles Baudelaire
No one but indefatigable lovers and old
Chilly philosophers can understand the true
Charm of these animals serene and potent, who
Likewise are sedentary and suffer from the cold.
They are the friends of learning and of sexual bliss;
Silence they love, and darkness, where temptation breeds.
Erebus would have made them his funereal steeds,
Save that their proud free nature would not stoop to this.
Like those great sphinxes lounging through eternity
In noble attitudes upon the desert sand,
They gaze incuriously at nothing, calm and wise.
Their fecund loins give forth electric flashes, and
Thousands of golden particles drift ceaselessly,
Like galaxies of stars, in their mysterious eyes.
— George Dillon, Flowers of Evil (NY: Harper and Brothers, 1936)
No comments:
Post a Comment