ഇതൊന്നുമാത്രമേ നീയെന്നോടു ചോദിക്കുന്നുള്ളുവെങ്കിൽ,
-സൌഹൃദത്തിന്റെ ചുണ്ടുകളിൽ നിന്നൊരു മൃദുചുംബനം,
അനുതാപത്തിന്റെ കണ്ണുകളിൽ നിന്നൊരു കണ്ണീർക്കണം-
എത്രയുമാഹ്ളാദത്തോടെ ആ ഹിതം ഞാൻ നിവർത്തിക്കാം;
സ്വർഗ്ഗത്തിലേക്കു മടങ്ങുമ്പോൾ നീയൊന്നോർമ്മ വയ്ക്കുമോ,
എത്രമേൽ ഗാഢമായിരുന്നു, ഒരുനാൾ നമ്മുടെ പ്രണയമെന്ന്?
ഇനിയൊരുകാലവും പ്രതീക്ഷയെക്കുറിച്ചെന്റെ കവിത പാടില്ല,
പ്രശസ്തിയെ, പ്രണയത്തെ, ആനന്ദത്തെ ഞാൻ കീർത്തിക്കില്ല,
നൈരാശ്യത്തെപ്പോലുമെന്റെ കവിതയ്ക്കു വിഷയമാക്കില്ല ഞാൻ.
ചുണ്ടുകളടച്ചുപൂട്ടി, തന്നിലേക്കുതന്നെ കുനിഞ്ഞു ഞാനിരിയ്ക്കും,
ഹൃദയം മന്ത്രിക്കുമ്പോളതിനു മൂകനായ കേൾവിക്കാരനായി.
(1835)
ആൽഫ്രെഡ് ദെ മ്യൂസെ (1810-1857) - ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും.
No comments:
Post a Comment