Sunday, July 8, 2012

കവി - അമേരിക്കന്‍ നീഗ്രോക്കവിതകള്‍


റ്റെഡ് ജോൺസ് - സത്യം


തിരക്കേറിയ തെരുവിലൂടെ
തന്നോടുതന്നെ
ഉച്ചത്തിൽ സംസാരിച്ചുകൊണ്ടു

     ന്നു

                  വ

                       രു

                            ന്ന
ഒരാളെക്കണ്ടാൽ
തിരിഞ്ഞോടരുതേ
അയാൾക്കടുത്തേക്കോടിച്ചെല്ലൂ
അയാൾ
കവിയാണ്‌
കവിയിൽ നിന്ന്
നിങ്ങൾക്കൊന്നും
പേടിക്കാനില്ല
സത്യമൊഴികെ
ഒന്നും



ക്വാണ്ട്രാ പ്രെറ്റിമാൻ - കവിയുടെ പിറവി

മാലാഖ
അവനു
വാക്കിന്റെ വരം
കൊടുത്തതിന്റെ ശേഷം
ഒരു ദുർഭൂതം
അവനെ റാഞ്ചിയെടുത്തു
താഴേക്കിട്ടു

ന്റെ

തി

ക്കു

ന്ന


ജീ

വി

ല്ലോ
അവൻ
പറഞ്ഞൊപ്പിക്കാൻ
ശ്രമിക്കുന്നു.



No comments: