Wednesday, July 4, 2012

ഹോൾഡർലിൻ - പാതിജീവിതം

Holderlin

മഞ്ഞപ്പേരമരങ്ങളും
കാട്ടുപനിനീർപ്പൂക്കളെങ്ങുമായി
തടാകത്തിലേക്കു കുമ്പിട്ടു നിൽക്കുന്നു തീരം.
മുഗ്ദ്ധഹംസങ്ങളേ,
ചുംബനങ്ങളാലുന്മത്തരായി
തെളിഞ്ഞ തീർത്ഥത്തിൽ
മുങ്ങിനിവരുന്നു നിങ്ങൾ.

എവിടെ, ഹാ, എവിടെ, ഞാൻ കണ്ടെത്താൻ,
ഹേമന്തമെത്തും നേരം പൂക്കളെ?
എവിടെ, വെയിലും,
മണ്ണിലെ തണലും?
തണുത്തും, ഉരിയാട്ടമില്ലാതെയും
ചുമരുകൾ,
കാറ്റിൽ ഞരങ്ങുന്ന
കാറ്റുകാട്ടികൾ.


Half of Life

With its yellow pears
And wild roses everywhere
The shore hangs into the lake,
O gracious swans,
And drunk with kisses
You dip your heads
In the sobering holy water.
Ah, where will I find
Flowers, come winter,
And where the sunshine
And shade of the earth ?
Walls stand cold
And speechless, in the wind
The weathervanes creak.


No comments: