Friday, July 13, 2012

ബോദ്‌ലെയെർ - ശപിക്കപ്പെട്ട സ്ത്രീകൾ

Rossetti-golden_head

മണല്പരപ്പിൽ ചരിഞ്ഞുകിടന്നയവിറക്കുന്ന പശുക്കളെപ്പോലെ,
സമുദ്രചക്രവാളത്തിന്റെ വിദൂരതയിലേക്കവർ കണ്ണു പായിക്കുന്നു,
ആലസ്യത്തിന്റെ മാധുര്യത്തിൽ,വേദനയുടെ പിടച്ചിലിൽ
അവരുടെ കാലടികളന്യോന്യം തേടുന്നു, കൈകൾ തമ്മിൽപ്പിണയുന്നു.

അന്യോന്യം പങ്കു വച്ച കുമ്പസാരങ്ങളാൽ ഹൃദയമാർദ്രമായവർ ചിലർ
ചോലകൾ കളി പറഞ്ഞൊഴുകുന്ന കാവുകളിലൂടുലാത്തവെ,
ഇളമരങ്ങളുടെ ഹരിതമൃദുചർമ്മങ്ങളിലവർ ചിത്രങ്ങൾ വരയുന്നു,
പ്രണയമാദ്യമറിഞ്ഞ കാതരകൌമാരത്തിന്റെ കഥകളറിയിക്കുന്നു.

വേറേ ചിലർ കന്യാസ്ത്രീകളെപ്പോലെ ഗൌരവത്തിലുലാത്തുന്നു,
പിളർന്ന പാറക്കൂട്ടങ്ങൾക്കിടയിൽ മായാരൂപങ്ങൾ വസിക്കുമവിടെ,
പ്രലോഭനത്തിന്റെ തുടുത്തു നഗ്നമായ മുലകളൊരു ലാവാസമുദ്രം പോലെ
തനിയ്ക്കു നേർക്കുരുണ്ടുയരുന്നതന്തോണിപ്പുണ്യവാളൻ കണ്ടതവിടെ.

മരക്കറ മണക്കുന്ന പന്തങ്ങളുടെ ചഞ്ചലിക്കുന്ന പ്രഭയിൽ
പ്രാചീനഗുഹകളുടെ നിശബ്ദഗർത്തങ്ങളിൽ ചിലരഭയം തേടിയിരിക്കുന്നു,
പൊള്ളുന്ന ജ്വരപീഡ ശമിപ്പിക്കാനവർ നിന്നെ വിളിച്ചു കേഴുന്നു,
ഹേ ബാക്കസ്, കുറ്റബോധങ്ങളെ തഴുകിയുറക്കുന്ന പുരാതനനേ!

വേറേ ചിലർ ശിരസ്സിൽ ഭിക്ഷുകിമാരുടെ തട്ടമിഷ്ടപ്പെടുന്നവർ,
വസ്ത്രങ്ങൾക്കിടയിലവർ ചാട്ടകളൊളിപ്പിച്ചുവച്ചിരിക്കുന്നു,
അവർക്കിഷ്ടം ഏകാന്തമായ രാത്രികളിൽ കാട്ടിലൂടെ നടക്കവെ
ആനന്ദത്തിന്റെ പതയുന്ന മദിരയിൽ വേദനയുടെ കണ്ണീരു കലർത്താൻ.

കന്യകമാരേ, ദുർഭൂതങ്ങളേ, വിലക്ഷണസത്വങ്ങളേ,രക്തസാക്ഷികളേ!
യാഥാർത്ഥ്യത്തെ അവജ്ഞയോടെ കാൽക്കീഴിലിട്ടു ചവിട്ടിയരയ്ക്കുന്നവരേ,
ഭിക്ഷുകിമാരായി, വിലക്കുകളറിയാത്ത വനദേവതകളായി,
കരഞ്ഞും കണ്ണീരൊഴുക്കിയുമതീതത്തെത്തേടിപ്പൊകുന്നവരേ,

നിങ്ങളുടെ നരകത്തിലേക്കെന്റയാത്മാവനുയാത്ര ചെയ്യുന്നവരേ,
പാവം സഹോദരിമാരേ, എന്റെ സ്നേഹവുമനുകമ്പയും നിങ്ങൾക്ക്,
നിങ്ങളുടെ ഇരുണ്ട ശോകങ്ങൾക്ക്, ശമനമില്ലാത്ത ദാഹങ്ങൾക്ക്,
പ്രണയമടക്കം ചെയ്ത ചിതാഭസ്മകുംഭങ്ങൾ, നിങ്ങളുടെ ഹൃദയങ്ങൾക്ക്!


(പാപത്തിന്റെ പൂക്കൾ -111)


ലെസ്ബിയനിസം വിഷയമാക്കിയ മൂന്നു കവിതകളിലൊന്ന്; ഈ കവിതകളിലെ സ്ത്രീകൾ ‘പാപമാണു ചെയ്യുന്നതെന്ന തീർച്ചയിലാണ്‌ പ്രണയത്തിന്റെ മാധുര്യമെന്നു’ തിരിച്ചറിഞ്ഞവരാണ്‌; ‘അനുവദനീയമായത്’ എന്ന യാഥാർത്ഥ്യത്തെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചിട്ട് അതീതയാഥാർത്ഥ്യത്തെ തേടിപ്പോകുന്നവരാണ്‌; അതിനാൽ കവിയുടെ ആത്മാനുചാരികളുമാണവർ.


വിശുദ്ധനായ അന്തോണി - മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ മരുഭൂമികളിൽ വൈരാഗിയായി ജീവിച്ച വിശുദ്ധൻ. പിശാചുക്കൾ പലപ്പോഴും അദ്ദേഹത്തെ പ്രലോഭിപ്പിക്കാനെത്തിയിരുന്നത് സുന്ദരികളുടെ രൂപത്തിലായിരുന്നു.

ബാക്കസ് - മദിരയുടെ ദേവൻ.


Femmes damnées

Comme un bétail pensif sur le sable couchées,
Elles tournent leurs yeux vers l'horizon des mers,
Et leurs pieds se cherchant et leurs mains rapprochées
Ont de douces langueurs et des frissons amers.

Les unes, coeurs épris des longues confidences,
Dans le fond des bosquets où jasent les ruisseaux,
Vont épelant l'amour des craintives enfances
Et creusent le bois vert des jeunes arbrisseaux;

D'autres, comme des soeurs, marchent lentes et graves
À travers les rochers pleins d'apparitions,
Où saint Antoine a vu surgir comme des laves
Les seins nus et pourprés de ses tentations;

II en est, aux lueurs des résines croulantes,
Qui dans le creux muet des vieux antres païens
T'appellent au secours de leurs fièvres hurlantes,
Ô Bacchus, endormeur des remords anciens!

Et d'autres, dont la gorge aime les scapulaires,
Qui, recélant un fouet sous leurs longs vêtements,
Mêlent, dans le bois sombre et les nuits solitaires,
L'écume du plaisir aux larmes des tourments.

Ô vierges, ô démons, ô monstres, ô martyres,
De la réalité grands esprits contempteurs,
Chercheuses d'infini, dévotes et satyres,
Tantôt pleines de cris, tantôt pleines de pleurs,

Vous que dans votre enfer mon âme a poursuivies,
Pauvres soeurs, je vous aime autant que je vous plains,
Pour vos mornes douleurs, vos soifs inassouvies,
Et les urnes d'amour dont vos grands coeurs sont pleins

Charles Baudelaire

Damned Women

Lying on the sand like ruminating cattle,
They turn their eyes toward the horizon of the sea,
And their clasped hands and their feet which seek the other's
Know both sweet languor and shudders of pain.

Some, whose hearts grew amorous from long confessions,
In the depth of the woods, among the babbling brooks,
Spell out the love of their timid adolescence
By carving the green wood of young saplings;

Others, like sisters, walk gravely and with slow steps
Among the high rocks peopled with apparitions,
Where Saint Anthony saw the naked, purple breasts
Of his temptations rise up like lava;

There are some who by the light of crumbling resin
In the silent void of the old pagan caverns
Call out for help from their screaming fevers to you
O Bacchus, who lull to sleep the ancient remorse!

And others, whose breasts love the feel of scapulars,
Who, concealing a whip under their long habits,
Mingle, in the dark woods and solitary nights,
The froth of pleasure with tears of torment.

O virgins, O demons, O monsters, O martyrs,
Great spirits, contemptuous of reality,
Seekers of the infinite, pious and satyric,
Sometimes full of cries, sometimes full of tears,

You whom my spirit has followed into your hell,
Poor sisters, I love you as much as I pity you,
For your gloomy sorrows, your unsatisfied thirsts,
And the urns of love with which your great hearts are filled!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Damned Women

Like pensive cattle lying on the sand
They scan the far horizon of the ocean,
Foot seeking foot, hand magnetising hand,
With sweet or bitter tremors of emotion.

Some with their hearts absorbed in confidences,
Deep in the woods, where streamlets chatter free,
Spell the loved names of childish, timid fancies,
And carve the green wood of the fresh, young tree.

Others, like sisters wander, slow and grave,
Through craggy haunts of ghostly emanations,
Where once Saint Anthony was wont to brave
The purple-breasted pride of his temptations.

Some by the light of resin-scented torches
In the dumb hush of caverns seek their shrine,
Invoking Bacchus, killer of remorses,
To liven their delirium with wine.

Others who deal with scapulars and hoods
Hiding the whiplash under their long train,
Mingle, on lonely nights in sombre woods,
The foam of pleasure with the tears of pain.

O demons, monsters, virgins, martyrs, you
Who trample base reality in scorn,
Whether as nuns or satyrs you pursue
The infinite, with cries or tears forlorn,

You, whom my soul has tracked to lairs infernal,
Poor sisterhood, I pity and adore,
For your despairing griefs, your thirst eternal,
And love that floods your hearts for evermore!

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


No comments: