Monday, July 9, 2012

ബോദ്‌ലെയെർ - അന്തിവെളിച്ചം



കുറ്റവാളിയുടെ ചങ്ങാതി പോലെ പ്രിയരാത്രിയെത്തുന്നു,
അവന്റെ കുടിലതകളിൽ കൂട്ടാളിയായതു പതുങ്ങിയെത്തുന്നു,
ശവമാടത്തിന്റെ മൂടി പോലെ സാവധാനമാകാശമടയുന്നു,
പൊറുതി കെട്ട മനുഷ്യൻ ഇര പിടിയ്ക്കുന്ന വന്യമൃഗമാവുന്നു.

രാത്രീ, പ്രിയരാത്രീ, ഇന്നു ഞാനദ്ധ്വാനിച്ചെന്നു നേരു പറയുന്ന
തളർന്ന കൈകളത്രമേൽ മോഹിക്കുന്നവളേ, പ്രിയേ;
ഘോരമായ ശോകത്തിലാത്മാവു ദഹിപ്പിക്കുന്ന മനുഷ്യർക്കും,
പഠിച്ചുതളർന്ന ശിരസ്സു കൈകളിൽ താങ്ങിയിരിക്കുന്ന കുട്ടികൾക്കും,
കിടക്കയിലേക്കു ചടഞ്ഞുവീഴുന്ന മുതുകു കുനിഞ്ഞ പണിക്കാർക്കും
പ്രിയങ്കരിയായ രാത്രീ, സാന്ത്വനവുമായി നീയെത്തുകയായി,

ഈ നേരമത്രേ, ദുഷ്ടശക്തികൾ വായുവിലുറക്കമുണരുന്നതും,
പലതുമൊക്കെ സാധിക്കാനുള്ളവരാണു തങ്ങളെന്നപോലെ;
കടവാതിലുകളെപ്പോലവർ പറന്നുവന്നിടിയ്ക്കുന്നു,
നമ്മുടെ  ജനാലച്ചില്ലുകളിൽ, പുരകളുടെ മോന്തായങ്ങളിൽ..
കാറ്റു വേവലാതിപ്പെടുത്തുന്ന തെരുവിലെ വിളക്കുകളിൽ
ആ കിഴവി ‘വ്യഭിചാരം’ തിരികളാളിക്കത്തിക്കുകയായി.
തന്റെ ഉറുമ്പിൻപുറ്റിന്റെ വാതിലുകളൊക്കെയവൾ തുറന്നിടുന്നു,
നിഗൂഢമായി നാലുപുറവുമവൾ വഴികൾ തെളിച്ചുവയ്ക്കുന്നു,
ഓർക്കാപ്പുറത്തൊരാക്രമണത്തിനു കരു നീക്കുന്ന ശത്രുവെപ്പോലെ.
ചെളിയുമഴുക്കും കുഴഞ്ഞ നഗരഹൃദയത്തിലൂടവൾ നീങ്ങുന്നു,
മനുഷ്യന്റെ നിത്യാഹാരമപഹരിക്കുന്ന കെട്ട പുഴു പോലെ.
തൊട്ടരികിൽ നിങ്ങൾക്കു കേൾക്കാം, അടുക്കളകളിലെ സീൽക്കാരങ്ങൾ,
കൊട്ടകകളിലെ ആക്രോശങ്ങൾ, ബാന്റുവാദ്യക്കാരുടെ രോദനങ്ങൾ.
പകിടകൾ കണ്ണുകൾ തിളക്കുന്ന ചൂതാട്ടക്കാരുടെ മടകളിൽ
മേശകൾക്കു ചുറ്റും തിരക്കുന്നു, തെമ്മാടികളും തേവിടിശ്ശികളും.
വിശ്രമമറിയാത്ത, അനുകമ്പയറിയാത്ത കവർച്ചക്കാർ-
തങ്ങളുടെ നിത്യത്തൊഴിലിനു വൈകാതെയവരിറങ്ങും,
പണപ്പെട്ടികളും വാതിലുകളുമവർ കുത്തിത്തുറക്കും,
അല്പനാളുകൾ കൂടി ജീവിതം ദീർഘിപ്പിക്കാൻ,
തങ്ങളുടെ വെപ്പാട്ടികൾക്കു ചേല വാങ്ങിക്കൊടുക്കാൻ.

ഈ ഭവ്യമുഹൂർത്തത്തിലെന്റെയാത്മാവേ, നീ ധ്യാനസ്ഥനാവൂ,
ആ കോലാഹലങ്ങൾക്കു നേർക്കു നീ കാതുകൾ കൊട്ടിയടയ്ക്കൂ;
ഈ നേരമത്രേ രോഗപീഡിതരുടെ വേദനകൾ മൂർച്ഛിക്കുന്നതും!
കറുത്ത രാത്രി വന്നവരുടെ കഴുത്തു പിരിക്കുന്നതുമീ നേരം;
അവർ കരയുന്നതു വെറുതേ, ഒരേ തെമ്മാടിക്കുഴിയിലവരടിയും;
ആശുപത്രിക്കിടക്കളിലവരുടെ ചുടുനെടുവീർപ്പുകളുയരുന്നു-
അവരിൽ പലരുമിനി സ്വപ്നം കാണേണ്ടതുമില്ല,
ഇഷ്ടമുള്ളൊരാളുടെ സാന്നിദ്ധ്യവും ചുടുചായയുമായൊരു സായാഹ്നം.

അവരിൽ മിക്കവരും പക്ഷേ, വീടിന്റെ ഊഷ്മളതയറിഞ്ഞവരല്ല,
അവരിതുവരെയായി ജീവിച്ചിട്ടുമില്ല!



(പാപത്തിന്റെ പൂക്കൾ- 95)

Le Crépuscule du soir
Voici le soir charmant, ami du criminel;
II vient comme un complice, à pas de loup; le ciel
Se ferme lentement comme une grande alcôve,
Et l'homme impatient se change en bête fauve.
Ô soir, aimable soir, désiré par celui
Dont les bras, sans mentir, peuvent dire: Aujourd'hui
Nous avons travaillé! — C'est le soir qui soulage
Les esprits que dévore une douleur sauvage,
Le savant obstiné dont le front s'alourdit,
Et l'ouvrier courbé qui regagne son lit.
Cependant des démons malsains dans l'atmosphère
S'éveillent lourdement, comme des gens d'affaire,
Et cognent en volant les volets et l'auvent.
À travers les lueurs que tourmente le vent
La Prostitution s'allume dans les rues;
Comme une fourmilière elle ouvre ses issues;
Partout elle se fraye un occulte chemin,
Ainsi que l'ennemi qui tente un coup de main;
Elle remue au sein de la cité de fange
Comme un ver qui dérobe à l'Homme ce qu'il mange.
On entend çà et là les cuisines siffler,
Les théâtres glapir, les orchestres ronfler;
Les tables d'hôte, dont le jeu fait les délices,
S'emplissent de catins et d'escrocs, leurs complices,
Et les voleurs, qui n'ont ni trêve ni merci,
Vont bientôt commencer leur travail, eux aussi,
Et forcer doucement les portes et les caisses
Pour vivre quelques jours et vêtir leurs maîtresses.
Recueille-toi, mon âme, en ce grave moment,
Et ferme ton oreille à ce rugissement.
C'est l'heure où les douleurs des malades s'aigrissent!
La sombre Nuit les prend à la gorge; ils finissent
Leur destinée et vont vers le gouffre commun;
L'hôpital se remplit de leurs soupirs. — Plus d'un
Ne viendra plus chercher la soupe parfumée,
Au coin du feu, le soir, auprès d'une âme aimée.
Encore la plupart n'ont-ils jamais connu
La douceur du foyer et n'ont jamais vécu!
Charles Baudelaire
Twilight
Behold the sweet evening, friend of the criminal;
It comes like an accomplice, stealthily; the sky
Closes slowly like an immense alcove,
And impatient man turns into a beast of prey.
O evening, kind evening, desired by him
Whose arms can say, without lying: "Today
We labored!" — It is the evening that comforts
Those minds that are consumed by a savage sorrow,
The obstinate scholar whose head bends with fatigue
And the bowed laborer who returns to his bed.
Meanwhile in the atmosphere malefic demons
Awaken sluggishly, like businessmen,
And take flight, bumping against porch roofs and shutters.
Among the gas flames worried by the wind
Prostitution catches alight in the streets;
Like an ant-hill she lets her workers out;
Everywhere she blazes a secret path,
Like an enemy who plans a surprise attack;
She moves in the heart of the city of mire
Like a worm that steals from Man what he eats.
Here and there one hears food sizzle in the kitchens,
The theaters yell, the orchestras moan;
The gambling dens, where games of chance delight,
Fill up with whores and cardsharps, their accomplices;
The burglars, who know neither respite nor mercy,
Are soon going to begin their work, they also,
And quietly force open cash-boxes and doors
To enjoy life awhile and dress their mistresses.
Meditate, O my soul, in this solemn moment,
And close your ears to this uproar;
It is now that the pains of the sick grow sharper!
Somber Night grabs them by the throat; they reach the end
Of their destinies and go to the common pit;
The hospitals are filled with their sighs. — More than one
Will come no more to get his fragrant soup
By the fireside, in the evening, with a loved one.
However, most of them have never known
The sweetness of a home, have never lived!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Evening Twilight
Delightful evening, partner of the crook,
Steals in, wolf-padded, like a complice: look:
Heaven, like a garret, closes to the day,
And Man, impatient, turns a beast of prey.
Sweet evening, loved by those whose arms can tell,
Without a lie, "Today we've laboured well:"
Sweet evening, it is she who brings relief
To men with souls devoured by one fierce grief,
Obstinate thinkers drowsy in the head,
And toil-bent workmen groping to their bed.
But insalubrious demons of the airs,
Like business people, wake to their affairs
And, flying, knock, like bats, on walls and shutters.
Now Prostitution lights up in the gutters
Across the glimmering jets the wind torments.
Like a huge ant-hive it unseals its vents.
On every side it weaves its hidden tracks
Like enemies preparing night-attacks.
It squirms within the City's breast of mire,
A worm that steals the food that men desire.
One hears the kitchens hissing here and there,
Operas squealing, orchestras ablare.
Cheap tables d'hôte, where gaming lights the eyes,
Fill up with whores, and sharpers, their allies:
And thieves, whose office knows no truce nor rest,
Will shortly now start working, too, with zest,
Gently unhinging doors and forcing tills,
To live some days and buy their sweethearts frills.
Collect yourself, my soul, in this grave hour
And shut your ears against the din and stour.
It is the hour when sick men's pains increase.
Death grips them by the throat, and soon they cease
Their destined task, to find the common pit.
The ward is filled with sighings. Out of it
Not all return the scented soup to taste,
Warm at the hearthside, by some loved-one placed.
But then how few among them can recall
Joys of the hearth, or ever lived at all!
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

No comments: