ഡ്രൈവർ അറിഞ്ഞതുപോലുമില്ല,
ആ കുഞ്ഞുകിളിയ്ക്കു മേൽ
താൻ വണ്ടി കയറ്റിയെന്ന്.
പെട്ടെന്നാണ് അതിനൊരു പേരുണ്ടായത്,
ഒരു മേൽവിലാസവും, ചിറകിനൊരു നിറവുമുണ്ടായത്.
തെരുവിന്റെ ഒത്ത നടുക്ക് അതു കിടന്നു,
മലർന്ന്, കാലുകൾ V പോലെ വായുവിലുയർത്തി.
അത്ഭുതമേ,
ലോറിക്കാർ പോലും ഇപ്പോളതിനെ ശ്രദ്ധിച്ചു,
ഇരമ്പുന്നൊരു തുരങ്കമവരതിനു മേൽ വിരിച്ചു.
ഒടുവിൽ ഒരു കാൽനടക്കാരൻ അതുവഴി വന്നു,
അതിനവസാനമായി ഒരു തൊഴിയും കൊടുത്തു.
ഇതൊക്കെ നടന്നത് പകൽവെളിച്ചത്തിലാണ്,
അടുത്തൊരു മില്ലിലെ ഈർച്ചവാളിന്റെ ഒച്ചയിലാണ്.
അപ്പോഴേക്കും രാത്രിയായി.
അതിപ്പോഴും അവിടെത്തന്നെയുണ്ടെന്നു തോന്നുന്നു,
ഓടയുടെ വിളുമ്പിലള്ളിപ്പിടിച്ചുകൊണ്ട്.
ഞാനിതിനെ രേഖപ്പെടുത്തുന്നു,
മറക്കേണ്ട സംഗതികളുടെ കൂട്ടത്തിൽ.
wiki link to T. Carmi
1 comment:
സവിശേഷമായ വരികള്‍.......
Post a Comment