Tuesday, July 10, 2012

ബോദ്‌ലെയെർ - മഞ്ഞും മഴയും

Streeck_Winter_landscape

ശരൽക്കാലാന്ത്യമേ, ഹേമന്തമേ, ചെളി കുഴഞ്ഞ വസന്തമേ,
ആത്മാവിനെ മയക്കിക്കിടത്തുന്ന ഋതുക്കളേ, നിങ്ങൾക്കു നന്ദി-
എന്റെ മനസ്സും ഹൃദയവുമൊരുപോലെ നിങ്ങൾ മൂടിയിട്ടുവല്ലോ,
മൂടൽമഞ്ഞിന്റെ ശവക്കോടിയിൽ, മഴയുടെ ശവപ്പെട്ടിയിൽ.

തണുത്ത തെക്കൻകാറ്റുകളലയുന്ന  വിശാലമായ ഈ തുറസ്സിൽ,
തുരുമ്പിച്ച കാറ്റുകാട്ടികൾ തൊണ്ട കാറിക്കരയുന്ന ദീർഘരാത്രിയിൽ,
പച്ചകൾ മുളയെടുക്കുന്ന ഗ്രീഷ്മത്തെക്കാളെന്റെയാത്മാവുത്സുകമാവുന്നു,
മലങ്കാക്കയെപ്പോലതു  ചിറകെടുക്കുന്നു, മാനം നോക്കിയുയരുന്നു.

രക്തപ്രസാദമില്ലാത്ത ഋതുക്കളേ, ഈ ദേശം വാഴുന്ന റാണിമാരേ,
ഒഴിവെന്നതില്ലാതെ ഹൃദയങ്ങളിൽ മഞ്ഞുമഴ പെയ്യുന്ന ജീവികൾ,
ഞങ്ങൾക്കിതിലും പ്രിയതരമായൊരനുഗ്രഹമിനിയെന്തു കിട്ടാൻ-

നിങ്ങളുടെ വിളർത്ത മുഖങ്ങൾ കണ്ണെടുക്കാതെ കണ്ടിരിക്കുകയല്ലാതെ?
(നിലാവൊഴിഞ്ഞ രാത്രിയിൽ, ഒരു കിടക്കയുടെ യാദൃച്ഛികതയിൽ
ഒരു ചുംബനം കൊണ്ടു ശോകത്തെ ഉറക്കിക്കിടത്തുകയല്ല ഞങ്ങളെങ്കിൽ.)


(പാപത്തിന്റെ പൂക്കൾ - 101)


Brumes et pluies

Ô fins d'automne, hivers, printemps trempés de boue,
Endormeuses saisons! je vous aime et vous loue
D'envelopper ainsi mon coeur et mon cerveau
D'un linceul vaporeux et d'un vague tombeau.

Dans cette grande plaine où l'autan froid se joue,
Où par les longues nuits la girouette s'enroue,
Mon âme mieux qu'au temps du tiède renouveau
Ouvrira largement ses ailes de corbeau.

Rien n'est plus doux au coeur plein de choses funèbres,
Et sur qui dès longtemps descendent les frimas,
Ô blafardes saisons, reines de nos climats,

Que l'aspect permanent de vos pâles ténèbres,
— Si ce n'est, par un soir sans lune, deux à deux,
D'endormir la douleur sur un lit hasardeux.

Charles Baudelaire

Mist and Rain

O ends of autumn, winters, springtimes drenched with mud,
Seasons that lull to sleep! I love you, I praise you
For enfolding my heart and mind thus
In a misty shroud and a filmy tomb.

On that vast plain where the cold south wind plays,
Where in the long, dark nights the weather-cock grows hoarse,
My soul spreads wide its raven wings
More easily than in the warm springtide.

Nothing is sweeter to a gloomy heart
On which the hoar-frost has long been falling,
Than the permanent aspect of your pale shadows,

O wan seasons, queens of our clime
— Unless it be to deaden suffering, side by side
In a casual bed, on a moonless night.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Mist and Rain

O Autumns, Winters, Springs! Seasons of mire!
Soul-drowsing times! I love you. Take my praise
For shrouding thus my heart and brain entire
In a vague tomb and winding-sheet of haze.

Through the long nights when the south-wester swings
The rusty vanes that shriek upon the towers,
My soul can fully stretch its raven wings
More easily than in the warmer hours.

Nothing is sweeter to funereal hearts
On whom the frost of ages has been laid —
Wan seasons, when you queen it round these parts, —

Than the eternal sight of your pale shade:
Unless on moonless midnights, pair by pair,
To lull, upon chance beds, our hearts' despair.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


No comments: