Tuesday, July 3, 2012

ഹോൾഡെർലിൻ - ഞാനൊരു ബാലനായിരുന്നപ്പോൾ

Holderlin


ഞാനൊരു ബാലനായിരുന്നപ്പോൾ
  പല വേളകളിലൊരു ദേവനെന്നെ രക്ഷിച്ചിരിക്കുന്നു,
    മനുഷ്യരുടെ ആക്രോശങ്ങളിലും പ്രഹരങ്ങളിലും നിന്ന്;
      കാട്ടുപൂക്കൾക്കും മരങ്ങൾക്കുമൊപ്പം
        ഞാൻ കളിച്ചുനടന്നതന്ന്,
          ആകാശത്തിലെ തെന്നലുകൾ
            എന്നോടൊപ്പം കളിച്ചുനടന്നതുമന്ന്.

നേർത്ത കരങ്ങൾ
നിങ്ങൾക്കു നേർക്കു നീട്ടുന്ന
സസ്യഹൃദയങ്ങളെ
നിങ്ങളാനന്ദിപ്പിക്കുമ്പോലെ,

എന്റെ ഹൃദയത്തെയും നിങ്ങളാനന്ദിപ്പിച്ചു,
ആദിത്യപിതാവേ,
എൻഡൈമിയോണെപ്പോലെ
നിനക്കോമനയായി ഞാൻ, പവിത്രചന്ദ്ര!

എന്നെക്കൈവിടാത്ത ദേവകളേ,
എന്നോടനുകമ്പ കാട്ടിയവരേ!
എത്രമേൽ നിങ്ങളെ ഞാൻ സ്നേഹിച്ചുവെന്നു
നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ.

പേരു പറഞ്ഞല്ല നിങ്ങളെയന്നു
ഞാൻ വിളിച്ചിരുന്നതെങ്കിലും,
അന്യോന്യമറിയുന്നവരാണു തങ്ങളെന്നു ഭാവിക്കുന്ന മനുഷ്യരെപ്പോലെ
പേരു പറഞ്ഞല്ല നിങ്ങളെന്നെ വിളിച്ചിരുന്നതെങ്കിലും.

എന്നാലുമവരെയറിയുന്നതിലേറെ
ഞാൻ നിങ്ങളെയറിഞ്ഞിരുന്നു.
ആകാശത്തിന്റെ മൌനം ഞാൻ വായിച്ചിരുന്നു,
ഒരുനാളും പക്ഷേ, മനുഷ്യരുടെ ഭാഷ ഞാൻ വായിച്ചിട്ടില്ല.

മർമ്മരം വയ്ക്കുന്ന മരങ്ങളായിരുന്നു,
എനിയ്ക്കു ഗുരുക്കന്മാർ;
സ്നേഹിക്കാൻ ഞാൻ പഠിച്ചതു
പൂക്കൾക്കിടയിൽ നിന്നും.

ദേവകളുടെ കൈകളിൽക്കിടന്നു ഞാൻ മുതിർന്നു.



യൊഹാൻ ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഹോൾഡെർലിൻ (1770-1843) - ജർമ്മൻ ലിറിക് കവിയും ദാർശനികനും.

When I was a boy ...

When I was a boy
   A god would often save me
      From the scolding and switches of men,
         And I would play safely and beautifully
            With the flowers of the grove,
               And heaven's soft breezes
                  Played with me.

And as you delight
The hearts of the flowers
When they extend
Their tender arms to you

You delighted my heart,
Father Helios! and, like Endymion,
I was your favorite,
Holy Luna!

O all you faithful
Friendly gods!
If only you knew
How my soul loved you!

Then I did not call you
By your names, and you
Did not call me as men do,
As if they knew each other.

But I knew you better
Than I've ever known mankind,
I understood the silence of the sky,
But never men's words.

I was raised by the melody
Of the murmurming grove
And to love I learned
Among flowers.

I grew up in the arms of the gods.

[Translation of Da ich ein Knabe war ...]


link to holderlin


 

No comments: