Friday, August 28, 2009

ബോദ്‌ലേർ-ഗദ്യകവിതകൾ-1

Baudelaire-Gustave_Courbet_033

അപരിചിതൻ

പറയൂ, മനുഷ്യാ, നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നതാരെയാണ്‌?നിങ്ങളുടെ അച്ഛനെ,അമ്മയെ,സഹോദരിയെ,സഹോദരനെ?

എനിക്കച്ഛനില്ല,അമ്മയില്ല,സഹോദരിയില്ല,സഹോദരനില്ല.

എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ?

എനിക്കീ നിമിഷം വരെ അർത്ഥമില്ലാത്തതാണ്‌ അങ്ങനെയൊരു വാക്ക്‌.

നിങ്ങളുടെ രാജ്യത്തെ?

അതേതു രേഖാംശത്തിലാണെന്നെനിക്കറിയില്ല.

അപ്പോൾ സൗന്ദര്യത്തെയായിരിക്കും.

മരണമില്ലാത്ത ആ ദേവതയെ ഞാൻ സ്നേഹിച്ചേനെ.

സ്വർണ്ണം?

നിങ്ങൾക്കു നിങ്ങളുടെ ദൈവത്തെയെന്നപോലെ വെറുപ്പാണെനിക്കതിനെ.

പിന്നെന്തിനെയാണു ഹേ, വിചിത്രനായ മനുഷ്യാ, നിങ്ങൾ സ്നേഹിക്കുന്നത്‌?

ഞാൻ സ്നേഹിക്കുന്നതു മേഘങ്ങളെയാണ്‌,ഒഴുകിനീങ്ങുന്ന മേഘങ്ങളെ, ആ അത്ഭുതമേഘങ്ങളെ.

1 comment:

പുസ്തകപ്പുഴു said...

ചെറുപ്പത്തിലെ എഴുത്തി നിര്‍ത്തി യൂറോപ്പ് മുഴുവന്‍ അലഞ്ഞുതിരിഞ്ഞ കാലുമുറിച്ചു മാറ്റപ്പെട്ട ഈ ഫ്രഞ്ച് മഹാകവിയുടെ ജീവിതം അല്പ്പം വിവരിക്കാമായിരുന്നു. എന്നെ പോലെയുള്ള വായനക്കാര്‍ക്ക് അതു വലിയ ഉപകാരമാവുമായിരുന്നു