പ്രായമാകാതെ മരിച്ചവരുടെ സുന്ദരദേഹങ്ങൾ
തലയ്ക്കൽ റോസാപ്പൂക്കളും
കാൽക്കൽ മുല്ലപ്പൂക്കളുമായി
ഗംഭീരമായ ശവകുടീരങ്ങളിൽ
കണ്ണീരോടെ അവർ അടക്കം ചെയ്തു-
ഫലം കാണാതെപോയ തൃഷ്ണകളും അതേവിധം.
ഐന്ദ്രിയാഹ്ലാദത്തിന്റെ ഒരു രാവോ
തെളിഞ്ഞൊരു പ്രഭാതമോ
കണ്ടെത്താനവയ്ക്കായില്ല.
(1904)
1 comment:
മലയാളമല്ലാതെ ഒരു ഭാഷയും പിടിയില്ല:)
കേട്ടാല്‍ മനസ്സിലാകില്ലെന്ന് സാരം.
എങ്കിലും, അതിന്റെ ആംഗലേ ലിപി കിട്ടിയിരുന്നെങ്കില്‍ എന്നശിച്ചുപോകുന്നു.
ലക്ഷ്യത്തിലെത്തും മുന്‍പ് പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളെ താലോലിക്കാന്‍ മനുഷ്യ മനസ്സിന് ....മുന്നില്‍ ജീവിച്ചിരിക്കുന്ന ജീവിതത്തേക്കാളേറെ ...
ഒരു പ്രത്യേക ആഭിമുഖ്യം തന്നെയുണ്ട്.
Post a Comment