(ഭാര്യ കാല്പേർണിയക്കെഴുതിയത്)
എത്ര തീവ്രമായ അഭിനിവേശമാണ് എനിക്കു നിന്നോടുള്ളതെന്നു പറഞ്ഞാൽ നിനക്കു വിശ്വാസമാവില്ല. അതിനു പ്രധാനമായ കാരണം എനിക്കു നിന്നോടുള്ള പ്രണയമാണ്; പിന്നെ, പിരിഞ്ഞിരുന്നു നമുക്കു പരിചയമായിട്ടില്ല എന്നതും. അതുകൊണ്ടു സംഭവിച്ചതിതാണ്: രാത്രിയിൽ ഏറെ നേരവും നിന്നെക്കുറിച്ചോർത്തുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടക്കുന്നു; പകലാവട്ടെ, പതിവായി നിന്നെ കാണാൻ ഞാൻ വരാറുള്ള സമയമടുക്കുമ്പോൾ എന്റെ കാലുകൾ നിന്റെ മുറിയിലേക്കു സ്വയം നട കൊള്ളുകയാണ്; അവിടെ നിന്നെ കാണാതെ വരുമ്പോൾ മനസ്സിൽ നിരാശയോടെ, തിരസ്കൃതകാമുകനെപ്പോലെ ഞാൻ മടങ്ങിപ്പോരുകയുമാണ്. ഈ പീഡനങ്ങളിൽ നിന്നൊരു മോചനം എനിക്കു കിട്ടുന്നെങ്കിൽ അതു കോടതിയിൽ വച്ചു മാത്രമാണ്; പിന്നെ സ്നേഹിതന്മാർക്കൊപ്പമിരിക്കുമ്പോഴും. എനിക്കു വിശ്രമം കിട്ടുന്നത് അമിതാദ്ധ്വാനത്തിലാണ് എനിക്കു വിശ്രമം കിട്ടുന്നതെങ്കിൽ, ഉത്കണ്ഠയിലാണ് എനിക്കു സാന്ത്വനം കിട്ടുന്നതെങ്കിൽ എന്റെ ജീവിതം ഏതു വിധമായിരിക്കുന്നുവെന്ന് നീ ഒന്നാലോചിച്ചുനോക്കൂ.
വയ്ക്കട്ടെ.
(വടക്കൻ ഇറ്റലിയിലെ ഒരു ജന്മിയുടെ മകനായിരുന്നു പ്ളിനി രണ്ടാമൻ(ക്രി.വ.61-112). അച്ഛന്റെ മരണശേഷം അദ്ദേഹത്തെ വളർത്തിയത് പ്രകൃതിശാസ്ത്രത്തെക്കുറിച്ചു വളരെ പ്രസിദ്ധമായ ഒരു വിജ്ഞാനകോശം രചിച്ച പ്ളിനി ഒന്നാമനായിരുന്നു. പ്ളിനി രണ്ടാമൻ ഒരു നിയമവിദഗ്ധനായിരുന്നു; പില്ക്കാലത്ത് ഒരു റോമൻ പ്രവിശ്യയുടെ ഗവർണ്ണറുമായിരുന്നു.)
No comments:
Post a Comment