എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.
ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ
അവയും പരിഹാസ്യമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.
ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന
കാലത്തായിരുന്നു ഞാനെങ്കിൽ.
പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്
പരിഹാസ്യമെന്ന സത്യം.
(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്
ആ വിചിത്രമായ അനുഭൂതി പോലെ.)
1935 ഒക്ടോബർ 21
അൽവാരോ ദെ കാമ്പോ എന്ന അപരനാമത്തിൽ എഴുതിയത്
2 comments:
മാഷേ കുറെനാളുകളായി നിങ്ങളുടെ കാഫ്‌കേറിയന്‍ മുഖം കാണാത്തില്‍ വിഷമം തോന്നിയിരുന്നു മടക്കത്തിനും പരിഭാഷക്കും നന്ദി.....
സുരേഷ്, ഇടയ്ക്കൊന്നു ശീതനിദ്രയില്‍ ആയിരുന്നു. വായനയ്ക്കു വളരെ നന്ദി.
Post a Comment