ദ്വീപുകൾ
ദ്വീപുകൾ
ദ്വീപുകൾ
നാമൊരിക്കലും കരയടുക്കാത്ത ദ്വീപുകൾ
നമ്മുടെ പാദങ്ങളൊരിക്കലും മണ്ണു തൊടാത്ത ദ്വീപുകൾ
പച്ച തഴച്ച ദ്വീപുകൾ
പുള്ളിപ്പുലികളെപ്പോലെ പതുങ്ങുന്ന ദ്വീപുകൾ
നാവെടുക്കാത്ത ദ്വീപുകൾ
അനക്കമറ്റ ദ്വീപുകൾ
ഓർമ്മ മായാത്ത, പേരു വീഴാത്ത ദ്വീപുകൾ
കപ്പൽത്തട്ടിൽ ഞാനെന്റെ ചെരുപ്പുകളൂരിയെറിയുന്നു
എന്തെന്നാൽ, എന്തെന്നാൽ
നിങ്ങളിലേക്കെത്താൻ ഞാനത്ര മോഹിക്കുന്നു
Blaise Cendrars(1887-1961) - സ്വിറ്റ്സർലന്റിൽ ജനിച്ച ഫ്രഞ്ചു കവി. ഒന്നാം ലോകമഹായുദ്ധത്തിൽ ഒരു കൈ നഷ്ടപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു. ആത്മകഥാപരമായ നോവലുകൾ എഴുതി. ക്യൂബിസ്റ്റുകളും സറിയലിസ്റ്റുകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
2 comments:
മനോഹരം. നന്ദി!
അറിയപ്പെടാത്ത ദ്വീപുകള്‍ എന്റെയും സ്വപ്നത്തിലുണ്ട്.
ചെറുതെന്ഗിലും സുന്ദരം.
മനോഹര പരിഭാഷ.
നന്ദി
Post a Comment