Tuesday, June 30, 2009
ഇന്നത്തെ ഈസോപ്പ്
5. സിംഹവും കുറുക്കനും
കുറുക്കൻ സിംഹത്തിന്റെ സേവകനായിരിക്കാൻ സമ്മതിച്ചു; അവനവന്റെ പ്രകൃതിക്കും കഴിവിനുമനുസരിച്ച് ഇരുവരും തങ്ങളുടെ ജോലി ചെയ്തുപോന്നു. കുറുക്കൻ ഇരയെ കാട്ടിക്കൊടുക്കും, സിംഹം അതിനെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. പക്ഷേ നായാടി ക്കിട്ടുന്നതിന്റെ മുന്തിയപങ്കും സിംഹം കൊണ്ടുപോകുന്നതിന്റെ പേരിൽ കുറുക്കൻ് സിംഹ ത്തിനോട് അസൂയ തോന്നിത്തുടങ്ങാൻ അധികനാൾ വേണ്ടിവന്നില്ല. തന്റെ യജമാനന്റെ കഴിവുകൾ തനിക്കുമുണ്ടെന്ന വിചാരത്തോടെ അവൻ ഒരു നാൾ പ്രഖ്യാപിച്ചു, താൻ ഇനി മേലിൽ ഇരയെ കണ്ടുപിടിക്കുക മാത്രമല്ല, താൻ തന്നെ അതിനെ വേട്ടയാടുമെന്നും. അടു ത്ത ദിവസം അവൻ ആട്ടിൻപറ്റത്തിനിടയിൽ നിന്ന് ഒരു കുഞ്ഞാടിനെ തട്ടിയെടുക്കാൻ നോക്കുമ്പോൾ വേട്ടക്കാരനും നായ്ക്കളും പ്രത്യക്ഷപ്പെട്ട് അവന്റെ കഥ കഴിച്ചു.
ജീവിതത്തിൽ നിങ്ങൾക്കു പറഞ്ഞിട്ടുള്ള സ്ഥാനം കാക്കുക; അതു നിങ്ങളെയും കാക്കും.
6. പാമ്പിന്റെ പക
ഒരു കൃഷിക്കാരന്റെ മകൻ അറിയാതെ പാമ്പിനെ ചവിട്ടി; പാമ്പു തിരിഞ്ഞുകൊത്തി കുട്ടി മരിച്ചുപോവുകയും ചെയ്തു. ആ ദേഷ്യത്തിൻ് കൃഷിക്കാരൻ മഴുവുമെടുത്ത് പാമ്പിനെ വെട്ടിക്കൊല്ലാൻ ചെന്നു; വാലു പോയെങ്കിലും പാമ്പു രക്ഷപെട്ടു. പക്ഷെ പക ഉള്ളിൽ സൂക്ഷിച്ച പാമ്പ് കൃഷിക്കാരന്റെ കാലികളെ കൊത്തിക്കൊല്ലാൻ തുടങ്ങി. ഇങ്ങനെ പോയാൽ ശരിയാവില്ലല്ലോ എന്നാലോചിച്ച കൃഷിക്കാരൻ ഒടുവിൽ പാമ്പുമായി രാജിയാ വുകതന്നെ എന്നുവച്ചു. അയാൾ കുറേ മുട്ടയും തേനുമൊക്കെയായി പാമ്പിന്റെ മാളത്തിനു മുന്നിൽ ചെന്നിട്ട് ഇങ്ങനെ പറഞ്ഞു: 'കഴിഞ്ഞതൊക്കെ കഴിഞ്ഞു. എന്റെ മകനെ കടിച്ചത് നിന്റെ കണ്ണിൽ ശരിയായിരിക്കാം; പക്ഷേ അവനു വേണ്ടി പ്രതികാരം ചെയ്യാൻ ശ്രമിച്ചതിൻ് എന്നെ കുറ്റം പറയാനും പറ്റില്ല. എന്തായാലും രണ്ടു പേരും കണക്കു തീർത്ത് സ്ഥിതിക്ക് നമുക്കു വീണ്ടും ചങ്ങാതിമാരായിക്കൂടേ?' 'വേണ്ട, വേണ്ട,' പാമ്പ് മാളത്തിനുള്ളി ലിരുന്നുകൊണ്ട് വിളിച്ചുപറഞ്ഞു; 'കൊണ്ടുവന്നതൊക്കെ അങ്ങനെതന്നെ കൊണ്ടുപോയാട്ടെ. നിങ്ങളുടെ മകൻ പോയത് നിങ്ങൾ ഒരുകാലത്തും മറക്കാൻ പോകുന്നില്ല. അതുപോലെ എന്റെ വാലു പോയത് ഞാനും മറക്കില്ല.'
മുറിവുകൾ മാപ്പാക്കാം, മറക്കാനാവില്ല.
Labels:
ഈസോപ്പ്,
കഥ,
ഗ്രീക്ക്,
ഗ്രീസ്,
വിവര്ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment