ഒടിഞ്ഞുവീണ പേക്കോലം
അതിനുമേൽ
ആകാശം.
(സാൻകി സൈതോ)
പട്ടത്തിൻ ചരടു
കാണാനില്ല മാനത്ത്,
കാണാമെന്നാൽ
വിരലിൻ തുമ്പിൽ.
(സെയ്ഷി യമാഗുച്ചി)
മഞ്ഞിറ്റുന്ന മരച്ചുള്ളിയിൽ
ഒച്ചയനക്കമില്ലാതൊരു വെട്ടുക്കിളി
അരിച്ചുനീങ്ങുന്നു.
(ക്യോഷി തകാഹാമ)
ക്രിസാന്തമത്തിൻ
മുന്നിൽ നിൽക്കേ
എന്നാത്മാവിനു മൗനം.
(മിസുഹര)
3 comments:
Some are difficult to understand....
രണ്ടാമത്തേത് അര്‍ഥസമ്പുഷ്ടമായിത്തോന്നി.
:)
Post a Comment