Wednesday, July 1, 2009

ഇന്നത്തെ ഈസോപ്പ്‌


7. കുറുക്കനും നായയും പൂവൻകോഴിയും

നായയും പൂവൻകോഴിയും കൂട്ടുകൂടി യാത്രപോയി. കാട്ടിനുള്ളിലെത്തിയപ്പോൾ രാത്രിയു മായി. പൂവൻകോഴി ഉയരമുള്ളൊരു മരത്തിനു മുകളിൽക്കയറി ചേക്കയായി; നായ മരത്തിനു ചുവട്ടിലും ചുരുണ്ടുകൂടി. രാത്രിപോയി നേരം പുലരാറായപ്പോൾ പൂവൻകോഴി തന്റെ ചട ങ്ങുപ്രകാരം നീട്ടിയൊന്നു കൂവി. അതു കാതിൽപ്പെട്ട കുറുക്കൻ നേരെ മരത്തിനടുത്തുചെന്ന്‌ കോഴിയെ നോക്കി ഇങ്ങനെ വിളിച്ചുപറഞ്ഞു: 'സഹജീവികൾക്കുതകുന്നൊരു ജന്മമാണേ നീയ്‌! ഇറങ്ങിവാ, നമുക്കൊരുമിച്ചൊരു കീർത്തനം പാടാം.' 'അല്ല കൂട്ടുകാരാ,' പൂവൻ ചോ ദിച്ചു 'നമ്മൾ കീർത്തനം ചൊല്ലുമ്പോൾ മണി മുട്ടാൻ ആരെങ്കിലും വേണ്ടേ? താഴെ ഒരാൾ ഉറങ്ങിക്കിടപ്പുണ്ട്‌; ചെന്ന്‌ അയാളെക്കൂടി ഒന്നു വിളിച്ചാട്ടെ.' കുറുക്കൻ അയാളെ വിളിക്കാൻ ചെന്നു; അയാൾ ചാടിയെഴുന്നേറ്റ്‌ അവന്റെ കഥ കഴിക്കുകയും ചെയ്തു.




8ആട്ടിടയനും ചെന്നായയും


ഒരാട്ടിടയന് ഒരു ചെന്നായക്കുട്ടിയെ കിട്ടി. അയാൾ അതിനെ വീട്ടിൽക്കൊണ്ടുപോയി വളര്‍ത്തി ; എന്നു മാത്രമല്ല, മറ്റുള്ളവരുടെ ആട്ടിൻപറ്റങ്ങളിൽ നിന്ന്‌ ആടുകളെ മോഷ്ടിക്കാനും അയാൾ അതിനെ പഠിപ്പിച്ചു. പഠിപ്പിൽ മികവു കാണിച്ച ചെന്നായ ഒരു ദിവസം ആട്ടി ടയനോടു പറഞ്ഞു: 'എന്നെ കക്കാൻ പഠിപ്പിച്ച സ്ഥിതിക്ക്‌ സ്വന്തം ആടുകളുടെ മേലും ഒരു കണ്ണു വേണേ!'

നാം പഠിപ്പിച്ചുവിടുന്ന ദുഷ്ടതകൾ നമുക്കു നേരെ തിരിയാം.


9. ആനയും എലിയും

എലി ഒരു ദിവസം രാജവീഥിയിലൂടെ പോകുമ്പോൾ എതിരെ ഒരാന വഴിനിറഞ്ഞുവരുന്നതു കണ്ടു. ആനയുടെ പുറത്തുള്ള അമ്പാരിയിൽ രാജാവുണ്ട്‌, രാജാവിന്റെ അരുമകളായ പൂച്ചയും പട്ടിയും തത്തയും കുരങ്ങനുമുണ്ട്‌; കൂടെ പാപ്പാന്മാരും പിന്നാലെ വലിയൊരു പുരു ഷാരവുമുണ്ട്‌. ഇതൊക്കെക്കണ്ട്‌ എലിക്കു നാവുചൊറിഞ്ഞു: 'നിങ്ങളെന്തു വിഡ്ഢിക ളാണെന്നേ! ആനയെക്കാണാൻ എന്താണിത്ര? ആ പൊണ്ണത്തടിയാണോ? അതു പിള്ളേരെ പേടിപ്പിക്കാൻ കൊള്ളാം. അതുവേണമെങ്കിൽ എന്നെക്കൊണ്ടുമാകും. ഞാനും അവനെപ്പോ ലെ മൃഗജാതിയില്‍പ്പെട്ടതു തന്നെ . എനിക്കുമുണ്ട്‌ അവനെപ്പോലെതന്നെ രണ്ടു കണ്ണും രണ്ടു കാതും നാലു കാലും. എനിക്കുകൂടി അവകാശപ്പെട്ട ഈ വഴി അവനിങ്ങനെ സ്വന്തമാക്കു ന്നതു തീരെ ശരിയല്ല.' ഈ സമയത്ത്‌ അവൻ ഒരു കണ്ടൻപൂച്ചയുടെ കണ്ണിൽപ്പെട്ടു; അവൻ എലിയെപ്പിടിച്ച്‌ കടിച്ചുകുടയുകയും ചെയ്തു.

ചില കാര്യങ്ങളിൽ നാം വലിയവരെപ്പോലെയാകാമെങ്കിലും എല്ലാക്കാര്യങ്ങളിലും അങ്ങനെ യാകണമെന്നില്ല.

10 കുറുക്കനും

കുറേ നായ്ക്കൾ വീറോടെ ഒരു സിംഹത്തോൽ കടിച്ചുകീറുകയായിരുന്നു. അതുവഴി വന്ന ഒരു കുറുക്കൻ ഇതുകണ്ട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഈ സിംഹത്തിനു ജീവനുണ്ടാ യിരുന്നെങ്കിൽ നിങ്ങളുടെ പല്ലുകളേക്കാൾ മൂച്ചയുള്ളതാണ് അവന്റെ നഖങ്ങളെന്ന്‌ നിങ്ങ ൾക്കു മനസ്സിലായേനെ.'

വീണുപോയവനെ ആർക്കും ചവിട്ടിക്കടന്നുപോകാം.

No comments: