Saturday, July 4, 2009

ഇന്നത്തെ ഈസോപ്പ്‌

i037_th

18. മുയലുകളും തവളകളും

ശത്രുഭീതിയൊഴിഞ്ഞ്‌ ഒരു നേരവുമില്ലല്ലോയെന്നു ഖേദിച്ച മുയലുകൾ തങ്ങളുടെ ദുരവസ്ഥ ചർച്ചചെയ്യാൻ ഒരു യോഗം വിളിച്ചു. ഇങ്ങനെ ചത്തുജീവിക്കുന്നതിലും ഭേദം മരണ മാണെന്നായിരുന്നുഎല്ലാവരുടെയും സുചിന്തിതമായ അഭിപ്രായം. എന്നാലങ്ങനെത ന്നെയെന്നുറച്ച്‌ അവർ അടുത്തകുളത്തിലേക്കു നടന്നു; ലോകത്തിലെ ഏറ്റവും നികൃ ഷ്ടജീവികളായ ഞങ്ങളിതാ മുങ്ങിച്ചാവാൻപോകുന്നു. നേരത്ത്‌ കുളത്തിന്റെ കരയിൽ ഒരു സംഘം തവളകൾ നിലാവുകാഞ്ഞുകൊണ്ടിരിപ്പുണ്ടായിരുന്നു. മുയലുകൾ കൂട്ടത്തോടെ വരുന്നതു കണ്ടു പേടിച്ചുപോയ തവളകൾസംഭ്രാന്തരായി കുളത്തിലേക്കെടുത്തുചാടി. തവളകൾ ഇങ്ങനെ നിമിഷം കൊണ്ടു തിരോധാനംചെയ്തതു കണ്ട ഒരു മുയൽ തന്റെ ചങ്ങാതിമാരെ തടുത്തുനിർത്തി: 'നിൽക്കിൻ, നിൽക്കിൻ! നമ്മുടെഅവസ്ഥ അത്ര പരിതാപകരമല്ലെന്നു തോന്നുന്നു. നമ്മെക്കാൾ ഭീരുക്കളായ ജീവികൾ വേറെയുണ്ട്‌.'

നിങ്ങളുടെ ജീവിതം എത്ര ദുരിതപൂർണ്ണമായിക്കോട്ടെ, അതിനെക്കാൾ ദുരിതത്തിൽ കഴിയുന്നവർ വേറെയുണ്ടെന്നോർക്കൂക.

i110_th

19. മുക്കുവനും കുഞ്ഞുമത്സ്യവും

മുക്കുവൻ അന്നു മുഴുവൻ വലയെറിഞ്ഞിട്ട്‌ വലയിൽ കുടുങ്ങിയത്‌ ഒരു കുഞ്ഞുമീൻ മാത്രം. 'എന്നെവിട്ടയക്കണേ,' അതു മുക്കുവനോടു യാചിച്ചു. 'എന്തായാലും എന്നെത്തിന്നിട്ട്‌ നിങ്ങളുടെ വയറു നിറയാൻപോകുന്നില്ല. എന്നെ തിര്യെ പുഴയിലെറിഞ്ഞാൽ ഞാൻ വളർന്നു വലുതായി വലിയൊരു മീനാകും. അന്ന്‌നിങ്ങൾക്കു വന്ന്‌ എന്നെ പിടിക്കുകയും ചെയ്യാം.' 'ഞാൻ വിഢ്ഢിയാണെന്നു കരുതിയോ നീ?' മുക്കുവൻപറഞ്ഞു. 'നിന്നെ തിരിച്ചു വെള്ളത്തിലേക്കു വിട്ടാൽ മട്ടായിരിക്കില്ല നിനക്ക്‌. 'ചുണയുണ്ടെങ്കിൽപിടിക്ക്‌' എന്നു നീ സ്വരം മാറ്റും.. തൽക്കാലം എനിക്കു നിന്നെ മതി.'

ഇല്ലാത്തതിന്റെ പിന്നാലെ പോയി ഉള്ളതും കളയരുത്‌.

i106_th

20. സൂര്യനും കാറ്റും

തങ്ങളിൽ ആരാണു ശക്തനെന്നതിനെച്ചൊല്ലി കാറ്റും സൂര്യനും തമ്മിൽ ഒരിക്കൽ വലിയ തർക്കമായി; ഒരു ബലപരീക്ഷണം നടത്തി സംഗതി തീരുമാനിക്കാമെന്ന്‌ അവർ നിശ്ചയിച്ചു: ഒരു യാത്രക്കാരനെക്കൊണ്ട്‌ ആദ്യം കുപ്പായമൂരിക്കുന്നയാൾ ശക്തൻ. ഒന്നാമൂഴം കാറ്റിനായിരുന്നു; ധ്രുവക്കാറ്റുപോലെ മഞ്ഞും പൊടിയും പാറ്റി അവൻ ആഞ്ഞടിച്ചു. പക്ഷേ കാറ്റു കനക്കുന്നതോടൊപ്പം യാത്രക്കാരൻഇരുകൈകളും കൊണ്ട്‌ കുപ്പായം ഒന്നുകൂടി ചേർത്തുപിടിക്കുകയാണുണ്ടായത്‌. കാറ്റടങ്ങിയപ്പോൾസൂര്യൻ പുറത്തുവന്നു; അവന്റെ ഊഷ്മളകിരണങ്ങൾ പരന്നതോടെ മഞ്ഞും മൂടലുമകന്നു. ഇളംവെയിലിന്റെ സുഖം പറ്റി വഴിവക്കിലിരുന്ന യാത്രക്കാരൻ പക്ഷേ വെയിലു കനത്ത്‌ ചൂടുസഹിക്കാതായപ്പോൾ കുപ്പായമൂരി തറയിലിട്ടു. അങ്ങനെ ബലപരീക്ഷണത്തീൽ സൂര്യൻവിജയിയായി. കാര്യം നടത്താൻ ബലപ്രയോഗത്തേക്കാൾ കഴിവ്‌ അനുനയത്തിനുണ്ടെന്നുമനസ്സിലായല്ലോ. എന്താ സംശയം, ധാർഷ്ട്യം പുരണ്ട അധികാരത്തിന്റെ ഭീഷണികൾക്കും ഊറ്റത്തിനുംമുന്നിൽ തുറക്കാത്ത ഒരു പാവപ്പെട്ടവന്റെ ഹദയം കാരുണ്യപൂർണ്ണവും സൗമ്യവുമായ പെരുമാ റ്റത്തിനുമുന്നിൽ അത്ര വേഗം തുറക്കും .

2 comments:

കണ്ണനുണ്ണി said...

നല്ല ഗുണപാട കഥകള്‍....സുഹൃത്തേ

Mangattu said...

You are doing really a wonderful work. I appreciate your efforts and hope to read more. thank you for inviting me to read.
regards

ajai p mangattu