Thursday, July 2, 2009

ഇന്നത്തെ ഈസോപ്പ്


11. കൂമനും പച്ചത്തുള്ളനും

മരപ്പൊത്തിലിരുന്ന്‌ ഉച്ചമയക്കം കൊള്ളുകയായിരുന്ന കൂമന്‌ ഒരു പോക്കിരിപച്ചത്തുള്ളന്റെനിർത്തില്ലാത്ത പാട്ടുപാടൽ ഒരു ശല്യമായി. നിർത്താൻ പറഞ്ഞിട്ട്‌ അവൻ കൂട്ടാക്കിയില്ല; പാടാൻവേറേയിടം നോക്കാൻ പറഞ്ഞിട്ട്‌ അതും അവനു പറ്റില്ല. അതും പോരാഞ്ഞ്‌ മാന്യ ന്മാർ ഉറങ്ങാൻപോകുന്ന രാത്രിയിൽ ഇറങ്ങിനടക്കുന്ന വക എന്നു പറഞ്ഞ്‌ അവൻ കൂമനെ അധിക്ഷേപിക്കാനുംതുടങ്ങി. കൂമൻ അൽപനേരം മിണ്ടാതിരുന്നിട്ട്‌ പച്ചത്തുള്ളനോട്‌ ഇങ്ങനെ പറഞ്ഞു: 'ശരി, ഉറങ്ങാൻപറ്റിയില്ലെങ്കിൽപ്പിന്നെ നിന്റെ സുന്ദരമായ പാട്ടു കേട്ടി രിക്കുക തന്നെ. ഓ, ഞാനൊരു കാര്യം മറന്നു. വീട്ടിൽ ഒരു ഭരണി തേനിരുപ്പുണ്ടായിരുന്നു. കേറിവന്നാൽ ഒരു തുള്ളി നിനക്കും തരാം.' പച്ചത്തുള്ളൻഅതു വിശ്വസിച്ച്‌ ചാടിച്ചാടി പൊത്തിലേക്കു ചെന്നു; ഒറ്റക്കൊത്തിന്‌ കൂമൻ അവന്റെ ശല്യംതീർക്കുകയും ചെയ്തു.

12. കഴുതയും ചെന്നായയും

പാടത്തു മേഞ്ഞുനടന്ന കഴുത ഒരു ചെന്നായ പതുങ്ങിയെത്തുന്നതു കണ്ട്‌ പെട്ടെന്ന്‌ മുടന്തിനടക്കാൻതുടങ്ങി. ചെന്നായ അടുത്തെത്തി എന്താ മുടന്തുന്നതെന്നന്വേഷിച്ചു. കാലിൽ ഒരു മുള്ളു തറച്ചതാണെന്നുംഅതൊന്നെടുത്തു തന്നാൽ നന്നായെന്നും കഴുത പറഞ്ഞു. ചെന്നായ കുനിഞ്ഞ്‌ കഴുതയുടെ കാലിന്നടിനോക്കുന്ന നേരത്ത്‌ കഴുത അവന്റെ മുഖത്തിട്ട്‌ ഒറ്റത്തൊഴി കൊടുത്ത്‌ ഓടി രക്ഷപ്പെട്ടുകളഞ്ഞു. ചെന്നായ പരിതപിച്ചു: 'എനിക്കു കിട്ടേണ്ടതു കിട്ടി. അച്ഛനെന്നെ പഠിപ്പിച്ചുവിട്ടത്‌ കശാപ്പുപണിയാണ്‌. ആ ഞാൻ എന്തിനു ചികിത്സിക്കാൻ പോയി!'

13. പരുന്തുകളും അരയന്നങ്ങളും

പണ്ടുകാലത്ത്‌ അരയന്നങ്ങളെപ്പോലെ മനോഹരമായി പാടാൻ കഴിവുള്ളവരായിരുന്നു പരുന്തുകളും. പക്ഷേ ഒരിക്കൽ കുതിരയുടെ ചിനക്കൽ കേട്ടു ഭ്രമിച്ചുപോയ അവർ അതനു കരിക്കാൻ ശ്രമിച്ചു; അതോടെ അവർ പാട്ടു മറക്കുകയും ചെയ്തു.


14.കരടിയും തോട്ടക്കാരനും

ഏറേക്കാലം ഒറ്റക്കു താമസിച്ചുമടുത്ത ഒരു തോട്ടക്കാരൻ കൂടെ താമസിപ്പിക്കാൻ ഒരാ ളെഅന്വേഷിച്ചിറങ്ങി. അധികം ചെല്ലുന്നതിനു മുമ്പ്‌ അയാൾ ഒരു കരടിയെ കണ്ടുമുട്ടി. തന്നോടൊപ്പം വന്നുതാമസിക്കാൻ അയാൾ കരടിയെ ക്ഷണിച്ചു. കരടിക്കും അതു സമ്മത മായിരുന്നു. കരടിക്കുവേണ്ടതെല്ലാം അയാൾ കൊടുത്തുപോന്നു. പകരം അയാൾ ഉറങ്ങാൻ കിടക്കുമ്പോൾഈച്ചയാട്ടണമെന്നു മാത്രം. ഒരു ദിവസം തോട്ടക്കാരൻ മരത്തണലിൽ കിട ന്നുറങ്ങുമ്പോൾമുഖത്തൊരീച്ച വന്നിരുന്നു. എത്രയാട്ടിയിട്ടും അവൻ വിട്ടുപോകുന്ന ലക്ഷ ണമില്ല. കരടി ദേഷ്യം വന്ന്‌വലിയൊരു കല്ലെടുത്ത്‌ ഈച്ചയുടെ പുറത്തിട്ടുകൊ ടുത്തു. ഈച്ച ചത്തു; ഒപ്പം കൂട്ടുകാരനും.

ബുദ്ധിയില്ലാത്തവരുടെ തുണയെക്കാൾ ഒറ്റയ്ക്കു നടക്കുന്നതാണു നല്ലത്‌.

1 comment:

കല്യാണിക്കുട്ടി said...

ബുദ്ധിയില്ലാത്തവരുടെ തുണയെക്കാൾ ഒറ്റയ്ക്കു നടക്കുന്നതാണു നല്ലത്‌.

sathyam...njaanum jeevithavasaanam vare ottakku nadakkaan theerumaanichu....................