രാത്രിയുടെ ഇരുണ്ട കൂറ്റൻ കതകിൽ
പന്ത്രണ്ടു മുട്ടുകൾ പ്രതിധ്വനിക്കുന്നു.
ആളുകൾ കിടക്കകളിൽ എഴുന്നേറ്റിരിക്കുന്നു;
മഞ്ഞിന്റെ ചെതുമ്പലുകളുമായി ഭീതി അവർക്കു മേലിഴഞ്ഞുകേറുന്നു.
അതാരായിരിക്കും? വീടുകൾക്കുള്ളിൽ
നഗ്നപാദുകമായ ഭീതി നുഴഞ്ഞുകേറുന്നു.
ആ പ്രചണ്ഡമായ മുട്ടലുകൾ
വിളക്കുകളുടെ നാളങ്ങളൂതിക്കെടുത്തുന്നതവർ കാണുന്നു.
അജ്ഞാതനായ അതിഥി അവരെ കാണാനെത്തുകയാണ്,
അവരുടെ കൺപോളകളിൽ ഒരു നേർത്ത നീലജ്വാല പടരുന്നു.
ഹൊർഹേ കരേര അന്ദ്രാദെ (1903-1978) - ഇക്വഡോർകാരനായ സ്പാനിഷ് കവിയും ചരിത്രകാരനും നയതന്ത്രജ്ഞനും.
No comments:
Post a Comment