എല്ലാവരുമുറങ്ങുന്ന രാത്രിയിൽ
മദയാനയെപ്പോലിറങ്ങിനടന്നവനേ,
ഞങ്ങളുടെ പടിക്കൽ നീയെത്തുന്നതും
കതകു തുറക്കാൻ നോക്കുന്നതും ഞങ്ങളറിയാതെയല്ല.
ഞങ്ങളതു കേട്ടിരുന്നു;
പക്ഷേ,
കൂട്ടിലടച്ച മയിലുകളെപ്പോലെ
തലപ്പൂവു ചാഞ്ഞും പീലികളൊടിഞ്ഞും
ഞങ്ങളുള്ളിൽ കിടന്നു പിടയ്ക്കുമ്പോൾ
അമ്മ ഞങ്ങളെ അടുക്കിപ്പിടിക്കുകയായിരുന്നു,
ഞങ്ങളുടെ പേടി മാറ്റാനെന്നപോലെ!
(തോഴി നായകനോടു പറഞ്ഞത്. അയാൾ രാത്രിയിൽ വന്നപ്പോൾ നായിക കതകു തുറന്നു ചെല്ലാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, അവൾ വീട്ടുതടങ്കലിലായിരുന്നതു കൊണ്ടാണ്.)
കുറിഞ്ചിത്തിണ
കുറുന്തൊകൈ 244
பல்லோர் துஞ்சு நள்ளென் யாமத்து
உரவுக் களிறு போல் வந்து இரவுக் கதவு முயறல்
கேளே அல்லேம் கேட்டனெம் பெரும
ஓரி முருங்கப் பீலி சாய
நன் மயில் வலைப் பட்டாங்கு யாம்
உயங்கு தொறும் முயங்கும் அறன் இல் யாயே.
You came at night
when everyone was sleeping,
like a mighty bull elephant,
and tried to open our night door.
It’s not that we did not hear it.
We heard it, lord!
We were like fine peacocks
that were caught in a net
with their head-crests crushed
and tail feathers ruined,
since our mother without justice
held us tight whenever we stirred.
No comments:
Post a Comment