വില്യം ബട്ളർ യേറ്റ്സ് - കുടിച്ചിരിക്കുമ്പോൾ പാടിയത്
മദിരയുള്ളിൽ കടക്കുന്നതു ചുണ്ടിലൂടെ, പ്രണയമുള്ളിൽ കടക്കുന്നതു കണ്ണിലൂടെ; നേരെന്നു നാമറിയുന്നതിത്രയൊക്കെ, ജരയും നരയും വന്നു നാം മരിക്കുംമുമ്പേ. മദിരയുടെ ചഷകം ഞാൻ ചുണ്ടിൽ വച്ചു, നിന്നെയൊന്നു നോക്കി ഞാൻ നിശ്വസിച്ചു.
No comments:
Post a Comment