Thursday, April 30, 2009

നെരൂദ - ഗ്രഹം

ചന്ദ്രനിൽ ജലത്തിന്റെ ശിലകളുണ്ടോ?
അവിടെ സ്വർണ്ണനദികളുണ്ടോ?
ശരത്‌കാലത്തിനെന്തു നിറമാണ്‌?
നാളുകളൊന്നിനോടൊന്നുരുണ്ടുകൂടിയൊടുവിൽ
ഒരു മുടിക്കുത്തു പോലെ ഉലർന്നുവീഴാറുണ്ടോ?
ആ വിദൂരദേശത്ത്‌
ഭൂമിയിൽനിന്നെന്തൊക്കെ വന്നു പതിക്കാറുണ്ട്‌?
കടലാസ്‌,വീഞ്ഞ്‌,കൈകൾ,മൃതദേഹങ്ങൾ?

മുങ്ങിമരിച്ചവർ ജീവിക്കുന്നതവിടെയാണോ?
*

3 comments:

ബാജി ഓടംവേലി said...

:)

hAnLLaLaTh said...

ചോദ്യങ്ങളുടെ അര്‍ഥ തലങ്ങള്‍ മാറുമ്പോള്‍ മനസ്സിലാക്കാം..
ചിന്തകളുടെ ചരടുകള്‍ അയയുന്നുവെന്ന്...

ആശംസകള്‍..

ബൈജു (Baiju) said...

നെരൂദ എന്‍റ്റേയും പ്രിയകവി....

നന്നായിട്ടുണ്ട്..ആശംസകള്‍...