ല്യു ചാങ്ങ് ചിംഗ് (എട്ടാം നൂറ്റാണ്ട്)
ഒരു വൈണികനോട്
ദേവദാരുക്കാട്ടിൽ വീശിയടങ്ങുന്ന
ശീതക്കാറ്റാണു നിൻ വീണക്കമ്പി-
ശാലീനമാകുമാ പ്രാചീനരാഗങ്ങൾ
കാതോർത്തുനിൽപ്പതിന്നാരുമില്ല.വെയ് യിങ്ങ്-വു (773-828)
ഒരു സ്നേഹിതന്റെ ഓർമ്മയിൽ
ശരൽക്കാലരാത്രി തൻ കുളിരു പറ്റി
കവിതയും ചൊല്ലി നിന്നോർമ്മയേന്തി
ഞാനുലാത്തീടവെ കേട്ടു മന്ദ്രം
ദേവദാരുക്കായ വീണ ശബ്ദം-
നിർന്നിദ്രമോർത്തിരിപ്പാണു നീയും?
3 comments:
വിദേശ കവികളില്‍ മിക്കവര്‍ക്കും പ്രകൃതിയാണ് കവിത. നെരൂദയുടെ കവിതകളിലെ ഋതുക്കള്‍ നമുക്കും അനുഭവിക്കാന്‍ പറ്റും. അഭിനന്ദനങ്ങള്‍ ഈ വിവര്‍ത്തന ശ്രമങ്ങള്‍ക്ക്.
keep it up
നല്ല കവിതകള്‍, പ്രത്യേകിച്ചും രണ്ടാമത്തെ
Post a Comment