Thursday, December 10, 2009

അല്ജിമന്റസ് മികുട - ഒരു ചിത്രരചനാക്ലാസ്സ്‌

image 
ഇന്നു നമുക്കൊരു മിന്നലിന്റെ ചിത്രം വരയ്ക്കാം
മരങ്ങൾക്കു മേൽ,
പെരുംനഗരങ്ങളുടെ ഗോപുരങ്ങൾക്കു മേൽ
കുഞ്ഞീച്ചകൾ നുരയുന്ന തേനീച്ചക്കൂടുകൾക്കു മേൽ
തെളിഞ്ഞണയുന്ന മിന്നൽപ്പിണർ.

നാമതിനെന്തു നിറം കൊടുക്കും?
മഞ്ഞയോ നീലപ്പച്ചയോ, അതുമല്ല
കാപ്പിരിച്ചിരി പോലെ തനിവെളുപ്പോ?

ആ വളവും പുളവും ഏതുരൂപത്തിൽ?
യാത്ര വീശുന്ന കൈകളാവാം,
സിരകളും വേരുകളുമാവാം,
മരച്ചില്ലകളായാൽ അതും കേമം.

അങ്ങനെ നാം വരയ്ക്കുന്നു കുഞ്ഞുങ്ങളേ-
അപ്പോൾ നമുക്കു കാണാം,
ഭിത്തിയിൽ ഭംഗിയായി ആണിയടിച്ചിട്ട
വസന്തം പൊള്ളിക്കും മിന്നൽപ്പിണർ.

മറ്റൊന്നുണ്ടോ ഇതുപോലിത്ര
നിർദ്ദോഷവും വിഷാദം നിറഞ്ഞതും
മനസ്സിടിക്കുന്നതുമായി-
മിന്നലിന്റെ ചിത്രം പോലൊന്ന്?

7 comments:

Jayesh / ജ യേ ഷ് said...

kavitha ishtappettu...vivarthanavum..

Melethil said...

This comment has been removed by the author.

Melethil said...

എന്തോ അത്രയ്ക്ക് പിടിച്ചില്ല കവിത, എന്നാലും പരിശ്രമത്തെ അഭിനന്ദിയ്ക്കുന്നു.

Rare Rose said...

ആദ്യമായാണു ഇങ്ങനെയൊരു കൃതിയെ പറ്റി കേള്‍ക്കുന്നത്.എനിക്കു നന്നേ ഇഷ്ടപ്പെട്ടു വാക്കുകള്‍ കൊണ്ടുള്ള വര..

ഈണം വൈക്കം said...

English translation of
A DRAWING LESSON

Today we'll draw lightning,
lightning over trees,
towers of big cities,
or hives with tiny bees.

What colour shall we point them?
Yellow or blue-green,
or simply leave them white
like a Negro's grin.

What'll the zigzags look like?
Anything you please –
waving arms, roots, nerves,
or better, branches of trees.

Work on it, children,
and then we shall all
see blazing spring lightning
neatly nailed to the wall.

Have you ever seen
anything so disquieting,
so innocent and sad
as drawings of lightning?

ഈണം വൈക്കം said...

ALGIMANTAS MIKUTA അൽജിമന്റസ് മികുട

ഈണം വൈക്കം said...

പ്രിയരവിമാഷേ,
വിവർത്തനം അസ്സലായിട്ടുണ്ട്. മൊഴിമാറ്റത്തിന്റെ പരുക്കേൽക്കാതെ, ഒരു മൌലികരചനപോലെ, ആവുന്നത്ര വി
ശുദ്ധിയോടെ,......
കവിയുടെ പേരിൽ പറ്റിയ പിശകു സാരമില്ല.