ഷിരോ മുരാനോ-മാൻ
കാടിന്റെയതിരിൽ
മങ്ങൂഴത്തിൽ മുങ്ങി
അനക്കമില്ലാതെ നിൽക്കുകയായിരുന്നു
ഒരു മാൻ.
തന്റെ കൊച്ചുനെറ്റി
ഉന്നം വയ്ക്കപ്പെട്ടിരിക്കുകയാണെന്ന്
അവനറിയാമായിരുന്നു.
എന്നാൽ
അവനു മറ്റെന്തു ചെയ്യാനുണ്ട്?
പെരുങ്കാടിന്റെ രാവിനെതിരെ നിന്നുകൊണ്ട്
അകലെയുള്ള ഗ്രാമത്തിലേക്കു നോക്കുകയായിരുന്നു
അവൻ.
തത്‌സൂയി മിയോഷി-മാൻ
കാടിന്റെ ഇളവെയിലിൽ
ഒരു മാൻ പതിഞ്ഞു കിടക്കുന്നു.
തോളിൽ അവന്റെ കവരക്കൊമ്പിന്റെ
നിഴൽ വീഴുന്നു.
ഒരേയൊരീച്ച
അവന്റെ കാതിനരികിൽ
തത്തിപ്പറന്നു നിൽക്കുന്നു.
വിദൂരമായൊരു നദീതടം
അവർ കാതോർത്തു കേൾക്കുന്നു.
1 comment:
ആദ്യത്തേത് വളരെ ഇഷ്ടപ്പെട്ടു.
Post a Comment