Sunday, March 1, 2015

വില്യം ബ്ളേക്ക് - തോമസ് ബട്ട്സിന്‌

William Blake- Death maskDeath mask of William Blake


ഹാ! വ്യത്യസ്തമായൊരു മുഖവുമായി എന്തിനു ഞാൻ പിറന്നു?
ശേഷം ജനത്തെപ്പോലെന്തുകൊണ്ടു ഞാൻ ജനിച്ചില്ല?
ഞാനൊന്നു നോക്കുമ്പോൾ എല്ലാവരും ഞെട്ടുന്നു,
എന്തു പറഞ്ഞാലും അവർക്കു നീരസവുമാകുന്നു;
എങ്കിൽ ഞാൻ നിശബ്ദനാവുന്നു, നിഷ്ക്രിയനാവുന്നു,
എല്ലാ സ്നേഹിതന്മാരും എനിക്കു നഷ്ടമാവുകയും ചെയ്യുന്നു.

എങ്കിൽ, എന്റെ കവിതകളെ ഞാൻ അവമതിക്കുന്നു,
എന്റെ ചിത്രങ്ങൾ ഞാനവജ്ഞയോടെ തള്ളിക്കളയുന്നു,
എന്റെ വ്യക്തിത്വത്തെ ഞാൻ വില കുറച്ചുകാണുന്നു,
എന്റെ പ്രകൃതത്തെ നല്ല നടപ്പിനു ശാസിക്കുന്നു;
ഇനിയെനിക്കു പേനയൊരു ഭീതിയാണ്‌,
പെൻസിലൊരു നാണക്കേടാണ്‌;
എന്റെ സിദ്ധികൾ ഞാൻ കുഴിച്ചുമൂടുന്നു,
എന്റെ പേരും പെരുമയും അസ്തമിച്ചുകഴിഞ്ഞു.

ഒന്നുകിൽ ഞാൻ തീരെത്താഴ്ന്നവനാണ്‌,
അല്ലെങ്കിൽ അമിതമായി മതിക്കപ്പെടുന്നവനാണ്‌;
ഞാൻ തല പൊക്കിയാൽ ആളുകൾക്കസൂയയാവുന്നു,
ഒതുങ്ങിക്കൊടുത്താൽ അവരെന്നെ ചവിട്ടയരയ്ക്കുന്നു.


രാജ്യദ്രോഹത്തിനു വിചാരണ നേരിടുന്ന കാലത്ത് സ്നേഹിതനായ തോമസ് ബട്ട്സിന്‌ 1803 ആഗസ്റ്റ് 16നെഴുതിയ കത്തിൽ നിന്ന്.


O! WHY 1 was I born with a different face?

Why was I not born like the rest of my race?

When I look, each one starts; when I speak, I offend;

Then I’m silent and passive, and lose every friend.

Then my verse I dishonour, my pictures despise,
        5

My person degrade, and my temper chastise;

And the pen is my terror, the pencil my shame;

All my talents I bury, and dead is my fame.

I am either too low, or too highly priz’d;

When elate I’m envied; when meek I’m despis’d.


No comments: