Tuesday, May 6, 2014

ലോർക്ക - ചോദ്യം

 

images

എന്തുകൊണ്ടത് ആപ്പിളായി,
ഓറഞ്ചോ
പ്രതലബഹുലമായ
മാതളമോ ആയില്ല?
അവർക്കു സൂചന നല്കാൻ
എന്തുകൊണ്ടീ കന്നിക്കനി,
മിനുസവും സൌമ്യവുമായ
ഈ കുഞ്ഞാപ്പിൾ?
അതിന്റെ കാമ്പിൽ ശയിക്കുന്ന-
തേതത്ഭുതാവഹപ്രതീകം?
ആദം, പാരീസ്, ന്യൂട്ടൺ
മൂവരുമതിനെ
ആത്മാവിൽ കൊണ്ടുനടക്കുന്നു,
എന്താണതെന്നൊരൂഹവുമില്ലാതെ
അതിനെ താലോലിക്കുന്നു. 

 

 

Apple (Symbolism)

No comments: