നെഞ്ചത്തൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു.
അവനാരെന്നാർക്കുമറിയില്ല.
തെരുവുവിളക്കെമ്മട്ടു വിറക്കൊണ്ടുവെന്നോ!
അമ്മേ.
തെരുവിലെ കുഞ്ഞുവിള-
ക്കെമ്മട്ടു വിറക്കൊണ്ടുവെന്നോ!
പ്രഭാതമായപ്പോളാർക്കുമായില്ല,
കനത്ത വായുവിലേക്കു തുറന്നുപിടിച്ച
ആ കണ്ണുകൾ കണ്ടുനില്ക്കാൻ.
നെഞ്ചത്തൊരു കഠാരയുമായി
തെരുവിലവൻ മരിച്ചുകിടന്നു.
അവനാരെന്നാർക്കുമറിയുകയുമില്ല.
No comments:
Post a Comment