കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.
(ചീവീടുകളുടെ രാജാവ് അതു കൈക്കലാക്കിയിരുന്നു.)
ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.
സംസാരിക്കാനെനിക്കതു വേണ്ട.
ഞാനതിനെ ഒരു മോതിരമാക്കും,
എന്റെ മൌനത്തിന്റെ കുഞ്ഞുവിരലിൽ
ഞാനതണിയിക്കും.
ഒരു നീർത്തുള്ളിയിൽ
കുട്ടി തന്റെ ശബ്ദം തേടുകയായിരുന്നു.
അങ്ങകലെ, തടവിലായ ശബ്ദം
ഒരു ചീവീടിന്റെ വേഷമെടുത്തണിയുകയായിരുന്നു.
No comments:
Post a Comment