Saturday, May 3, 2014

ലോർക്ക - കൊച്ചു ഡോൺചെല്ല

 

lorca3

 

എന്തേ ഞാനിപ്പോൾ നിന്നെയോർക്കാൻ,
മാർച്ചുമാസത്തിലൊരു മഴനാളിൽ
മഠത്തിൽ നിന്നിറങ്ങിവരുന്നതായി?

വെളുത്ത കൊച്ചുഹിമപ്പക്ഷി-
അന്നവരങ്ങനെ നിന്നെ വിളിച്ചിരുന്നു.
ഒരു സ്കൂൾകുട്ടി നിനക്കൊരു
പനിനീർപ്പൂവും തന്നിരുന്നു.
പിന്നെയൊരു തൂവൽ
നിന്നിൽ നിന്നു കൊഴിഞ്ഞുവീണു.
ഞാനീ വരികളെഴുതുന്നത്
ആ തൂവൽ കൊണ്ട്.
അത്ര ചെറിയൊരു തൂവൽ-
നീയതറിയുകതന്നെയില്ല.

No comments: