അവനെന്നെ രഹസ്യമായി വേട്ട നാൾ
ആ കള്ളനല്ലാതാരുമതിനു സാക്ഷിയുണ്ടായില്ല.
അവൻ നുണ പറഞ്ഞാൽ ഞാനെന്തു ചെയ്യാൻ?
തിനത്തണ്ടു പോലെ മെലിഞ്ഞ കാലുകളിൽ
ഒഴുക്കുവെള്ളത്തിലാരലും നോക്കി
ഒരു ഞാറക്കിളി പക്ഷേ, അന്നവിടെ നിന്നിരുന്നു.
(നായിക തോഴിയോടു പറഞ്ഞത്; പിന്നീടു വന്നു കണ്ടുകൊള്ളാമെന്നു പറഞ്ഞു പോയ കാമുകനെപ്പറ്റി നായിക ആവലാതി പറയുകയാണ്. ഏകാന്തമായ ഒരു സ്ഥലത്തു വച്ചു ചെയ്ത പ്രതിജ്ഞ ആരെ പറഞ്ഞു വിശ്വസിപ്പിക്കാൻ? ആകെ ഒരു സാക്ഷിയുണ്ടായത് ഒരു ഞാറക്കിളിയാണ്; അതിനു പക്ഷേ, ആരലിനെ പിടിക്കുക എന്നതല്ലാതെ മറ്റൊന്നിലും ശ്രദ്ധയുണ്ടായിരുന്നതുമില്ല!)
കുറിഞ്ചിത്തിണ
കുറുന്തൊകൈ 25
யாரும் இல்லை; தானே கள்வன்;
தான் அது பொய்ப்பின், யான் எவன் செய்கோ?
தினை தாள் அன்ன சிறு பசுங் கால
ஒழுகு நீர் ஆரல் பார்க்கும்
குருகும் உண்டு, தான் மணந்த ஞான்றே.
கபிலர்
Kurunthokai 25
There was no one there,
only that man
who is like thief.
If he lies, what can I do?
With little green legs like millet stalks,
a heron searched for eels in the running water
when he took me.
Poet:Kapilar
(Translated by George L. Hart)
No comments:
Post a Comment