എഴുന്നേറ്റുചെന്നു സർവതും തച്ചുടയ്ക്കണോ?
ചുമരിൽ തല കൊണ്ടിടിച്ചു പൊട്ടിക്കണോ?
ഭ്രാന്തു പിടിച്ചപോലെ പിച്ചും പേയും പറയണോ?
തണുത്ത കാറ്റത്തെന്റെ പ്രണയമാളിക്കത്തുമ്പോൾ
എത്ര സുഖമായിട്ടാണൂരുറങ്ങുന്നതെന്നു നോക്കൂ!
(നായിക തോഴിയോടു പറഞ്ഞത്; രാത്രിയിലെ തണുത്ത കാറ്റ് കാമുകരെ എരിപൊരി കൊള്ളിക്കുന്നതാണെങ്കിൽ ഗ്രാമക്കാർക്കത് ഉറക്കം സുഖമാകാനുള്ള കാരണമാണ്!)
പാലൈത്തിണ
കുറുന്തൊകൈ 28
மூட்டுவேன் கொல் தாக்குவேன் கொல்
ஓரேன் யானும் ஓர் பெற்றி மேலிட்டு
ஆஅ ஒல்லெனக் கூவுவேன் கொல்
அலமரல் அசை வளி அலைப்ப என்
உயவு நோய் அறியாது துஞ்சும் ஊர்க்கே.
Will I hit? Will I attack?
I do not know what to do!
Will I scream ‘Ah’ and ‘Ol’
citing some reason?
The wind swirls and sways,
and this town sleeps, not
aware of my painful disease.
No comments:
Post a Comment