പതിനൊന്നുമണി,
തിരശ്ശീല വീഴുന്നു
തണുത്തകാറ്റ്
മിഥ്യയുടെ ഇഴകൾ പൊട്ടിച്ചുകളയുന്നു.
വീട്ടിലേക്കു മടങ്ങുന്ന
ജനക്കൂട്ടത്തിന്റെ ആരവത്തിൽ
ലോലസംഗീതം നഷ്ടമാവുന്നു.
രാത്രി നമ്മെ ആക്രമിക്കാൻ വരുന്നു;
പ്രഹരങ്ങളും ദുരന്തങ്ങളും കൊണ്ട്
അതു നമ്മെ നേരിടുന്നു.
നിശ്ശബ്ദസ്ഫോടനങ്ങളിൽ
തറഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങൾക്കും
മുനവച്ചിരിക്കുന്നു.
ഇവിടെ
നമ്മുടെ വീട്ടുപടിക്കൽ
ഊരിയ വാൾ പോലെ
നിലാവ്.
*
No comments:
Post a Comment