എന്റെ വാക്കുകൾ മണ്ണായിരുന്ന നാൾ
ഗോതമ്പുകതിരുകൾക്കു ഞാന്‍
തോഴനുമായിരുന്നു.
എന്റെ വാക്കുകൾ പകയായിരുന്ന നാൾ
ചങ്ങലക്കണ്ണികൾക്കു ഞാൻ
തോഴനുമായിരുന്നു.
എന്റെ വാക്കുകൾ കല്ലുകളായിരുന്ന നാൾ
ഒഴുകുന്ന ചോലകൾക്കു ഞാൻ
തോഴനുമായിരുന്നു.
എന്റെ വാക്കുകൾ കലാപങ്ങളായിരുന്ന നാൾ
ഭൂകമ്പങ്ങൾക്കു ഞാന്‍
തോഴനുമായിരുന്നു.
എന്റെ വാക്കുകൾ കയ്ക്കുമാപ്പിളായിരുന്ന നാൾ
ശുഭാപ്തിവിശ്വാസിക്കു ഞാൻ
തോഴനുമായിരുന്നു.
എന്റെ വാക്കുകൾ തേൻതുള്ളികളായപ്പോൾ പക്ഷേ,
എന്റെ ചുണ്ടുകളിൽ
ഈച്ചകൾ വന്നുപൊതിഞ്ഞു !
2 comments:
പല ബുദ്ധിജീവികൾക്കുമിപ്പോൾ ഈച്ചച്ചുണ്ടുകളാണ്.
അത് നമ്മുടെ നാടിന്റെ സങ്കടസങ്കീർത്തനം.
മലയാളത്തില്‍ വായിച്ചപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നുന്നു
Post a Comment