തേങ്ങുന്നു ഗിത്താർ.
പുലരിയുടെ
ചഷകങ്ങളുടയുന്നു.
തേങ്ങുന്നു ഗിത്താർ.
അതടങ്ങലില്ല.
അതിനെയടക്കലില്ല.
ചോല പോലെ
മഞ്ഞുപാടത്തിനു മേൽ
തെന്നൽ പോലെ
ഒരേതാളത്തിലോർത്തോർത്തു
തേങ്ങുന്നു ഗിത്താർ.
അതിനെയടക്കലില്ല.
അകലത്തുള്ളവയെച്ചൊല്ലി
തേങ്ങുന്നു ഗിത്താർ.
കമേലിയാപ്പൂവിനു
ദാഹിക്കുമുഷ്ണഭൂമി പോലെ
തേങ്ങുന്നു ഗിത്താർ.
ഉന്നമില്ലാത്തൊരമ്പിനായി
പുലരിയില്ലാത്ത സന്ധ്യക്കായി
ചില്ലയിലാദ്യം മരിച്ച കിളിക്കായി
തേങ്ങുന്നു ഗിത്താർ.
ഹാ, ഗിത്താർ!
അഞ്ചു കഠാരങ്ങ-
ളാഴ്‌ന്നിറങ്ങിയ
ഹൃദയമേ!
painting by Honore Daumier
1 comment:
ഗിത്താറിന്റെ അഞ്ചുതിരുകഠാരപ്പാടുകൾ
അത് തേങ്ങലടക്കുന്നില്ല
അതിനെയടക്കലില്ല.
Post a Comment