സാധുമനുഷ്യന്റെ ശത്രുക്കളാണ്
ദൈവത്തെപ്പോലെ ദൈവങ്ങളുമെന്നു
ഞാനറിഞ്ഞതു റംഗൂണിൽ വച്ച് .
വെള്ളത്തിമിംഗലങ്ങളെപ്പോലെ
പതിഞ്ഞുകിടക്കുന്ന
വെൺകല്ലിൽപ്പടുത്ത ദൈവങ്ങൾ,
ഗോതമ്പു പോലെ
പൊന്നു പൂശിയ ദൈവങ്ങൾ,
ജന്മപാപങ്ങൾക്കു മേൽ
ചുരുട്ടയിട്ട സർപ്പദൈവങ്ങൾ,
കൊടുംകുരിശ്ശിലെ ക്രിസ്തുവിനെപ്പോലെ
പൊള്ളയായ നിത്യതയുടെ
മദിരോത്സവങ്ങൾ നോക്കി മന്ദഹസിക്കുന്ന
നഗ്നരും സുഭഗരുമായ ബുദ്ധന്മാർ,
ഒരുമ്പെട്ടു നിൽക്കയാണെല്ലാവരും-
തോക്കും ദണ്ഡനവും കൊണ്ട്
അവരുടെ സ്വർഗ്ഗം
നമുക്കു മേൽ ചുമത്താൻ,
നമ്മുടെ ഭക്തി വാങ്ങാൻ,
നമ്മുടെ ചോര പൊരിക്കാൻ,
സ്വന്തം ഭീരുത്വം മൂടിവയ്ക്കാൻ
മനുഷ്യൻ സൃഷ്ടിച്ച ഘോരദൈവങ്ങൾ.
അവിടെയെല്ലാം അങ്ങനെയായിരുന്നു,
സ്വർഗ്ഗം നാറുന്ന ലോകം,
ചന്ത പോലെ നാറുന്ന സ്വർഗ്ഗലോകം.
1 comment:
രവിചേട്ടാ, വിവര്‍ത്തനം ഇഷ്ടായീ
www.tomskonumadam.blogspot.com
Post a Comment