Tuesday, January 26, 2010

സൂഫി പറഞ്ഞ കഥകൾ

നിഷാപ്പൂരിലെ അത്തർ
*
യേശുവിന്റെ മറുപടി

തങ്ങളുടെ തെരുവിലൂടെ കടന്നുപോയ യേശുവിനെ ചില യഹൂദന്മാർ കളിയാക്കി. അദ്ദേഹം പക്ഷേ തിരിച്ചൊന്നും പറയാതെ തന്റെ പ്രാർത്ഥനയിൽ അവരെക്കൂടി ഉൾപ്പെടുത്തുകയേ ചെയ്തുള്ളു.
ആരോ അദ്ദേഹത്തോടു ചോദിച്ചു:
'അവർക്കു വേണ്ടി പ്രാർത്ഥിക്കുകയാണല്ലോ അവിടന്നു ചെയ്തത്‌. അങ്ങയ്ക്കവരോടു വിദ്വേഷം തോന്നിയില്ലേ?'
യേശു പറഞ്ഞു:
'എന്റെ മടിശ്ശീലയിലുള്ളതല്ലേ എനിക്കു ചിലവാക്കാനാവൂ.'
*
ചന്ദ്രൻ

ചന്ദ്രനോടാരോ ചോദിച്ചു:
'എന്താ തന്റെ ഏറ്റവും വലിയ ആഗ്രഹം?'
അതു പറഞ്ഞു:
'സൂര്യൻ മറഞ്ഞുപോകണം; മേഘങ്ങളതിനെ എക്കാലവും മറയ്ക്കണം.'
*

2 comments:

റ്റോംസ് കോനുമഠം said...

നമ്മുടെ ചന്ദ്രന്‍ ഒരഹങ്കാരി തന്നെ അല്ലേ..!!

വീ കെ said...

ചന്ദ്രന്റെ ഒരസൂയ നോക്കണേ....!!?
രണ്ടു കാലും മന്തൂള്ളവൻ ഒറ്റക്കാലനെ കളിയാക്കുന്നതു പോലെ...!!