Friday, January 15, 2010

റുബേൻ ദാരിയോ-വിട


വിട,വാസന്തപുഷ്പങ്ങൾക്ക്‌!
വിട,തെളിനീർച്ചോലകൾക്ക്‌!
വിട,കാടിന്നാഴപ്പച്ചയ്ക്ക്‌,
വിടരുന്ന പുതുമണങ്ങൾക്കും.

വിട നിനക്കും,ഒപ്പം നിന്ന ഹൃദയമേ...
അത്ര മനോജ്ഞമായ ഋതുക്കളിൽ
അത്ര നല്ലതൊക്കെ രുചിച്ചു നാം
ഒരുമിച്ചാനന്ദിച്ചതാണല്ലോ.

വിട, ഇരുളുന്ന പാതയിൽ വച്ച്‌
എന്റെ ജീവിതം കൈയ്യേറിയ
പൊറുതികെട്ട കാലത്തിനും.

അറിയാത്തതിൻ മുന്നിൽ
ഞാൻ ഞാനായി നഗ്നനായി
വിറകൊണ്ടുനിൽക്കെ പ്രാർത്ഥിക്കുന്നേൻ:
വിധി കടുപ്പം കാട്ടരുതേ,
ഗ്രഹിച്ചോളാം ഞാൻ മുന്നിൽ കാണ്മതിനെ!

 

(1910)

2 comments:

SAJAN SADASIVAN said...

nice

ഈണം വൈക്കം said...

മൊഴിമാറ്റം നന്നായിട്ടുണ്ട്.

ഒപ്പം ഈ കക്ഷി കൊള്ളാം കെട്ടോ, റൂബെൻ ദാരിയോ.ആശാൻ
ശരിക്കും, കസറിയിട്ടുണ്ട്.