link to image
എന്റെ ഹൃദയം ആഹ്ളാദത്തിന്റെ ചിറകേറിയൊരു പക്ഷിയായിരുന്നു,
കമ്പക്കയറുകൾക്കും വഞ്ചിപ്പായകൾക്കുമിടയിലതു വിഹരിക്കുകയായിരുന്നു!
സൂര്യവെളിച്ചം കുടിച്ചു മദിച്ചൊരു വെണ്മാലാഖയെപ്പോലെ
തെളിഞ്ഞ നീലാകാശത്തിനു ചുവട്ടിലൂടെ ഞങ്ങളുടെ യാനമൊഴുകുകയായിരുന്നു.
അതേതാണാ മ്ളാനമായ, ഇരുണ്ട ദ്വീപ്? കരയടുക്കുമ്പോൾ ഞാൻ ചോദിച്ചു.
അതല്ലേ കിത്തെറാ! പാട്ടുകളിലാളുകൾ പണ്ടു കൊണ്ടാടിയൊരു ദേശം!
പ്രണയസാഹസങ്ങളിൽ അനുഭവജ്ഞരായവരുടെ സങ്കല്പസ്വർഗ്ഗം!
പക്ഷേ നോക്കൂ, എത്ര വിരസവും ഊഷരവും ദരിദ്രവുമാണതു കാണാൻ!
നിഗൂഢാനന്ദങ്ങളുടെയും ഹൃദയത്തിന്റെ പാനോത്സവങ്ങളുടെയും നാടേ!
പ്രാക്തനയായ വീനസ് ദേവിയുടെ അഭിജാതമായ നിഴൽരൂപം
ആലസ്യവും പ്രണയവും കൊണ്ടു ഞങ്ങളുടെ ഹൃദയങ്ങൾ നിർഭരമാക്കി
പരിമളം പോലൊഴുകിനടന്നതു നിന്റെ തീരങ്ങൾക്കു മേലെയല്ലേ?
പച്ചക്കൊളുന്തുകളുടെയും വാടാത്ത പൂക്കളുടെയും സുന്ദരദേശമേ,
ഏതു മനുഷ്യനുമൊരിക്കലെത്താൻ മോഹിച്ച തീർത്ഥസ്ഥാനമേ,
കാമുകഹൃദയങ്ങളിൽ നിന്നന്നു ചുടുനെടുവീർപ്പുകളുയർന്നിരുന്നു-
ചെമ്പനിനീർക്കാടുകൾക്കു മേൽ വിമോഹകപരിമളം പോലെ,
പ്രണയലോലുപരായ മാടപ്രാവുകളുടെ തീരാത്ത കുറുകലുകൾ പോലെ!
-ഇപ്പോൾപ്പക്ഷേ, മുൾക്കാടു കേറിയൊരു മുനമ്പു മാത്രമാണു കിത്തെറാ,
കടൽക്കാക്കകളുടെ സീൽക്കാരങ്ങൾ കീറിമുറിയ്ക്കുന്ന മരുപ്രദേശം.
അവിടെ ഞാൻ കണ്ടതെത്രയും വിചിത്രമായൊരു ദൃശ്യമായിരുന്നു!
അല്ല, ഏതോ കാവിന്റെ നിഴല്പാടിലൊളിഞ്ഞ പുരാതനദേവാലയമല്ല,
നിഗൂഢമായ തൃഷ്ണകളുടെ തീനാളങ്ങൾ കൊണ്ടുടലെരിഞ്ഞും,
ഇളംകാറ്റിന്റെ വിരലുകൾക്കായി മാറിടം പാതി തുറന്നിട്ടുകൊണ്ടും
സുഗന്ധപുഷ്പങ്ങളിറുത്തു നടക്കുന്ന യുവതിയായ പൂജാരിണിയല്ല.
തിരകൾ വകഞ്ഞും കൊണ്ടു ഞങ്ങളുടെ നൌക തീരമടുത്തപ്പോൾ,
കാറ്റു പിടിച്ച കപ്പല്പായകൾ കണ്ടു കടല്പറവകൾ പറന്നുമാറിയപ്പോൾ
ഞങ്ങൾ കണ്ടതു മൂന്നു കവരങ്ങളുള്ളൊരു കഴുമരമായിരുന്നു:
ഒരു സൈപ്രസ് മരമെന്നപോലെ ആകാശത്തതിരുണ്ടുയർന്നുനിന്നു.
അഴുകിത്തുടങ്ങിയൊരു ശവം അതിൽ തൂങ്ങിക്കിടന്നിരുന്നു,
ഭീഷണരായ കറുത്ത കഴുകന്മാരതു കൊത്തിപ്പറിക്കുകയായിരുന്നു;
ഓരോ ജന്തുവും ചോരയിറ്റുന്ന വൃത്തികെട്ട വളഞ്ഞ കൊക്കുകൾ
ആ ജീർണ്ണതയുടെ കോടരങ്ങളിൽ തമരു പോലാഴ്ത്തുകയായിരുന്നു.
കണ്ണുകൾ രണ്ടു കുഴികളായിരുന്നു, വയറു പിളർന്നുകിടന്നിരുന്നു,
നീലിച്ച കുടൽമാല പുറത്തു ചാടി തുടകളിൽ പിണഞ്ഞുകിടന്നിരുന്നു,
സ്വാദിഷ്ടഭോജ്യങ്ങളിലൊന്നുപോലും രുചിക്കാതെപോകരുതെന്നപോലെ
ആ ജഡത്തിന്റെ വൃഷണങ്ങൾ പോലുമവ കൊത്തിയെടുത്തിരുന്നു.
ഒരു പറ്റം ജന്തുക്കൾ ആർത്തിയോടെ കാൽക്കൽ നിന്നിരുന്നു,
മോന്തകളുയർത്തിപ്പിടിച്ചും കൊണ്ടവ ചുറ്റിത്തിരിയുകയായിരുന്നു;
അവയിലേറ്റവും പൊറുതി കെട്ടതു കൂറ്റനൊരു ജന്തുവിനായിരുന്നു:
അവയ്ക്കു തലവൻ, പരികർമ്മികൾ ചുറ്റും കൂടിയൊരാരാച്ചാർ!
കിത്തെറാദേശവാസീ, ഇത്ര തെളിഞ്ഞൊരാകാശത്തിന്റെ സന്തതീ,
ഘോരപീഡനങ്ങൾ മൌനം സഹിച്ചു നീ പ്രായശ്ചിത്തം ചെയ്യുകയാവാം-
ഇത്ര നാൾ നീയാചരിച്ച കുപ്രസിദ്ധമായ നിഷിദ്ധവിശ്വാസങ്ങൾക്ക്,
ഉചിതമായൊരു ശവമടക്കം നിനക്കു നിഷേധിച്ച കൊടുംപാപങ്ങൾക്ക്.
കഴുവേറിയ മൂഢനായ മനുഷ്യാ, നിന്റെ ദുഃഖങ്ങളെന്റേതും തന്നെ!
നിന്റെ കുഴഞ്ഞുതൂങ്ങുന്ന കൈകാലുകൾ കണ്ടെന്റെ കണ്ണുകളിരുളുമ്പോൾ
തൊണ്ടയിൽ നിന്നു പല്ലുകളിലേക്കൊരു മനംപുരട്ടലിരച്ചുകേറുന്നു,
ഒരു പ്രാക്തനശോകത്തിന്റെ പിത്തവെള്ളത്തിലെന്റെ വായ കയ്ക്കുന്നു.
നിനക്കു മുന്നിൽ നില്ക്കുമ്പോൾ, ഓർമ്മയിൽ നിന്നു മായാത്ത പാവം സത്വമേ,
യൌവനത്തിലെന്റെ മാംസം വിരുന്നാക്കിയാനന്ദിച്ച ജന്തുക്കൾ,
കരുണയറ്റ കൊലയാളിക്കാക്കകൾ, പല്ലുകളറുക്കവാളുകളായ കരിമ്പുലികൾ,
അവയുടെ പല്ലും നഖവുമെന്റെയുടലിലാഴുന്നതു പിന്നെയും ഞാനറിഞ്ഞു.
ആകാശം ചേതോഹരമായിരുന്നു, കടൽ ചില്ലുപാളി പോലെയായിരുന്നു;
എന്റെ ലോകം പക്ഷേ, ഇരുട്ടടച്ചു, എന്നെന്നേക്കുമതു രക്തമയമായി.
കഷ്ടമേ! നിഴലിഴയിട്ട കനത്ത ശവക്കച്ച കൊണ്ടെന്നപോലെ
ആ പ്രതീകത്തിന്റെ വൈരൂപ്യത്താലെന്റെ ഹൃദയം ഞാൻ മൂടിയിട്ടു.
വീനസ്, നിന്റെ പരിത്യക്തദേശത്തു നിവർന്നുനിന്നതൊന്നു മാത്രമായിരുന്നു,
ഒരു കഴുമരം, എന്റെ രൂപം തൂങ്ങിയാടുന്നൊരു പ്രതീകവൃക്ഷം...
സ്വദേഹത്തെയും ഹൃദയത്തെയുമറപ്പില്ലാതെ നോക്കിക്കാണാൻ
മനക്കരുത്തും ഉടൽബലവുമെനിക്കു തരേണമേ, ദൈവമേ!
കിത്തെറാ - പെലോപ്പൊണീസിനു തെക്കുള്ള ഒരു ഗ്രീക്കുദ്വീപ്; പ്രണയത്തിന്റെ ദേശമെന്ന നിലയിൽ ഇതിഹാസപ്രസിദ്ധമായിരുന്നു.
(The Embarkation for Cythera – Painting by Watteau)
Un Voyage à Cythère
Mon coeur, comme un oiseau, voltigeait tout joyeux
Et planait librement à l'entour des cordages;
Le navire roulait sous un ciel sans nuages;
Comme un ange enivré d'un soleil radieux.
Quelle est cette île triste et noire? — C'est Cythère,
Nous dit-on, un pays fameux dans les chansons
Eldorado banal de tous les vieux garçons.
Regardez, après tout, c'est une pauvre terre.
— Île des doux secrets et des fêtes du coeur!
De l'antique Vénus le superbe fantôme
Au-dessus de tes mers plane comme un arôme
Et charge les esprits d'amour et de langueur.
Belle île aux myrtes verts, pleine de fleurs écloses,
Vénérée à jamais par toute nation,
Où les soupirs des coeurs en adoration
Roulent comme l'encens sur un jardin de roses
Ou le roucoulement éternel d'un ramier!
— Cythère n'était plus qu'un terrain des plus maigres,
Un désert rocailleux troublé par des cris aigres.
J'entrevoyais pourtant un objet singulier!
Ce n'était pas un temple aux ombres bocagères,
Où la jeune prêtresse, amoureuse des fleurs,
Allait, le corps brûlé de secrètes chaleurs,
Entrebâillant sa robe aux brises passagères;
Mais voilà qu'en rasant la côte d'assez près
Pour troubler les oiseaux avec nos voiles blanches,
Nous vîmes que c'était un gibet à trois branches,
Du ciel se détachant en noir, comme un cyprès.
De féroces oiseaux perchés sur leur pâture
Détruisaient avec rage un pendu déjà mûr,
Chacun plantant, comme un outil, son bec impur
Dans tous les coins saignants de cette pourriture;
Les yeux étaient deux trous, et du ventre effondré
Les intestins pesants lui coulaient sur les cuisses,
Et ses bourreaux, gorgés de hideuses délices,
L'avaient à coups de bec absolument châtré.
Sous les pieds, un troupeau de jaloux quadrupèdes,
Le museau relevé, tournoyait et rôdait;
Une plus grande bête au milieu s'agitait
Comme un exécuteur entouré de ses aides.
Habitant de Cythère, enfant d'un ciel si beau,
Silencieusement tu souffrais ces insultes
En expiation de tes infâmes cultes
Et des péchés qui t'ont interdit le tombeau.
Ridicule pendu, tes douleurs sont les miennes!
Je sentis, à l'aspect de tes membres flottants,
Comme un vomissement, remonter vers mes dents
Le long fleuve de fiel des douleurs anciennes;
Devant toi, pauvre diable au souvenir si cher,
J'ai senti tous les becs et toutes les mâchoires
Des corbeaux lancinants et des panthères noires
Qui jadis aimaient tant à triturer ma chair.
— Le ciel était charmant, la mer était unie;
Pour moi tout était noir et sanglant désormais,
Hélas! et j'avais, comme en un suaire épais,
Le coeur enseveli dans cette allégorie.
Dans ton île, ô Vénus! je n'ai trouvé debout
Qu'un gibet symbolique où pendait mon image...
— Ah! Seigneur! donnez-moi la force et le courage
De contempler mon coeur et mon corps sans dégoût!
— Charles Baudelaire
A Voyage to Cythera
My heart like a bird was fluttering joyously
And soaring freely around the rigging;
Beneath a cloudless sky the ship was rolling
Like an angel drunken with the radiant sun.
What is this black, gloomy island? — It's Cythera,
They tell us, a country celebrated in song,
The banal Eldorado of old bachelors.
Look at it; after all, it is a wretched land.
— Island of sweet secrets, of the heart's festivals!
The beautiful shade of ancient Venus
Hovers above your seas like a perfume
And fills all minds with love and languidness.
Fair isle of green myrtle filled with full-blown flowers
Ever venerated by all nations,
Where the sighs of hearts in adoration
Roll like incense over a garden of roses
Or like the eternal cooing of wood-pigeons!
— Cythera was now no more than the barrenest land,
A rocky desert disturbed by shrill cries.
But I caught a glimpse of a singular object!
It was not a temple in the shade of a grove
Where the youthful priestess, amorous of flowers,
Was walking, her body hot with hidden passion,
Half-opening her robe to the passing breezes;
But behold! as we passed, hugging the shore
So that we disturbed the saa-birds with our white sails,
We saw it was a gallows with three arms
Outlined in black like a cypress against the sky.
Ferocious birds perched on their feast were savagely
Destroying the ripe corpse of a hanged man;
Each plunged his filthy beak as though it were a tool
Into every corner of that bloody putrescence;
The eyes were two holes and from the gutted belly
The heavy intestines hung down along his thighs
And his torturers, gorged with hideous delights,
Had completely castrated him with their sharp beaks.
Below his feet a pack of jealous quadrupeds
Prowled with upraised muzzles and circled round and round;
One beast, larger than the others, moved in their midst
Like a hangman surrounded by his aides.
Cytherean, child of a sky so beautiful,
You endured those insults in silence
To expiate your infamous adorations
And the sins which denied to you a grave.
Ridiculous hanged man, your sufferings are mine!
I felt at the sight of your dangling limbs
The long, bitter river of my ancient sorrows
Rise up once more like vomit to my teeth;
Before you, poor devil of such dear memory
I felt all the stabbing beaks of the crows
And the jaws of the black panthers who loved so much
In other days to tear my flesh to shreds.
— The sky was charming and the sea was smooth;
For me thenceforth all was black and bloody,
Alas! and I had in that allegory
Wrapped up my heart as in a heavy shroud.
On your isle, O Venus! I found upright only
A symbolic gallows from which hung my image...
O! Lord! give me the strength and the courage
To contemplate my body and soul without loathing!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)