കോപവും പകയുമില്ലാതെ നിന്നെ ഞാൻ പ്രഹരിക്കും,
കശാപ്പുകാരൻ മൂരിയെക്കൊല്ലുമ്പോലെ,
പണ്ടു മോശ പാറയിലാഞ്ഞടിച്ചപോലെ!
നിന്റെ കണ്ണുകളുടെ തടയണ ഞാൻ വെട്ടിമുറിക്കും,
നിന്റെ നോവിന്റെ കണ്ണീർപ്പുഴ ഞാനൊഴുക്കിവിടും,
അതു കുടിച്ചെന്റെ ദാഹത്തിന്റെ സഹാറ കുതിരും.
എന്റെ തൃഷ്ണ, പ്രത്യാശ കൊണ്ടാവോളം ചീർത്തവൾ,
തിരക്കോളിൽ തുള്ളിക്കളിക്കുന്ന യാനം പോലെ
നിന്റെ കണ്ണീർക്കടലിലൊഴുകിനടക്കും.
നിന്റെ യാതന കുടിച്ചുന്മത്തമായ എന്റെ ഹൃദയത്തിൽ
പടനിലത്തറഞ്ഞുകൊട്ടുന്ന പെരുമ്പറ പോലെ
നിന്റെ മുഗ്ധതയുടെ തേങ്ങലുകൾ മാറ്റൊലിയ്ക്കും!
നിന്റെ ദിവ്യസംഗീതത്തിന്റെ ശ്രുതിഭദ്രതയിൽ
ഞാൻ വെറുമൊരപശ്രുതിയല്ലേ, ദൈവമേ,
കഴുകിൻ കൊക്കുകളുടെ കൂർത്തുമൂർത്ത ആർത്തിയോടെ
എന്നെ കൊത്തിക്കീറുന്ന വിരുദ്ധോക്തിയാൽ?
അതെന്റെ ശബ്ദത്തിൽ പരിഹാസമായി മുഴങ്ങുന്നു,
അതെന്റെ ചോരയിൽ കരാളവിഷമായൊഴുകുന്നു;
ആ പെൺചെന്നായക്കു സ്വസൌന്ദര്യം നോക്കാൻ
വേദനയുടെ മുഖക്കണ്ണാടിയുമിവൻ തന്നെ!
മുറിവു ഞാൻ, മുറിവേല്പിച്ച കഠാരയും ഞാൻ!
കവിളു ഞാൻ, കവിളത്തു വീണ പ്രഹരവും ഞാൻ!
ചക്രം ഞാൻ, ചതഞ്ഞരഞ്ഞ കൈകാലുകളും ഞാൻ!
തൂക്കിലേറിയവനും തൂക്കിലേറ്റിയവനും ഞാൻ!
സ്വന്തം ചോരയൂറ്റിക്കുടിക്കുന്ന രക്തരക്ഷസ്സാണു ഞാൻ-
ദൈവശാപമേറ്റു പരിത്യക്തരായവരിലൊരാൾ:
ആ ചുണ്ടുകൾക്കിനി പുഞ്ചിരി വിലക്കപ്പെട്ടിരിക്കുന്നു,
എന്നാലെന്നും പൊട്ടിച്ചിരിക്കാൻ വിധിക്കപ്പെട്ടവരുമാണവർ!
(പാപത്തിന്റെ പൂക്കൾ)
ഹ്യൂട്ടോൺടിമോറൊമിനോസ് - സ്വയം പീഡിപ്പിക്കുന്നവൻ എന്നർത്ഥം വരുന്ന ഗ്രീക്കുപദം. റോമൻ നാടകകൃത്തായ ടെറെൻസിന്റെ ഒരു രചനയും ഇതേ പേരിലുണ്ട്.
L'Héautontimorouménos
À J.G.F.
Je te frapperai sans colère
Et sans haine, comme un boucher,
Comme Moïse le rocher
Et je ferai de ta paupière,
Pour abreuver mon Saharah
Jaillir les eaux de la souffrance.
Mon désir gonflé d'espérance
Sur tes pleurs salés nagera
Comme un vaisseau qui prend le large,
Et dans mon coeur qu'ils soûleront
Tes chers sanglots retentiront
Comme un tambour qui bat la charge!
Ne suis-je pas un faux accord
Dans la divine symphonie,
Grâce à la vorace Ironie
Qui me secoue et qui me mord
Elle est dans ma voix, la criarde!
C'est tout mon sang ce poison noir!
Je suis le sinistre miroir
Où la mégère se regarde.
Je suis la plaie et le couteau!
Je suis le soufflet et la joue!
Je suis les membres et la roue,
Et la victime et le bourreau!
Je suis de mon coeur le vampire,
— Un de ces grands abandonnés
Au rire éternel condamnés
Et qui ne peuvent plus sourire!
— Charles Baudelaire
The Man Who Tortures Himself
To J. G. F.
I shall strike you without anger
And without hate, like a butcher,
As Moses struck the rock!
And from your eyelids I shall make
The waters of suffering gush forth
To inundate my Sahara.
My desire swollen with hope
Will float upon your salty tears
Like a vessel which puts to sea,
And in my heart that they'll make drunk
Your beloved sobs will resound
Like a drum beating the charge!
Am I not a discord
In the heavenly symphony,
Thanks to voracious Irony
Who shakes me and who bites me?
She's in my voice, the termagant!
All my blood is her black poison!
I am the sinister mirror
In which the vixen looks.
I am the wound and the dagger!
I am the blow and the cheek!
I am the members and the wheel,
Victim and executioner!
I'm the vampire of my own heart
— One of those utter derelicts
Condemned to eternal laughter,
But who can no longer smile!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
No comments:
Post a Comment