Tuesday, October 7, 2014

ബോദ്‌ലേർ - രാക്ഷസി

giantess


ആദിയിൽ, അമിതാസക്തിയാലുന്മത്തയായ വിശ്വപ്രകൃതി
നവനവങ്ങളായ സൃഷ്ടികളെ ഗർഭം ധരിച്ചിരുന്ന നാളുകളിൽ
ഒരു രാക്ഷസിപ്പെണ്ണിനരികിൽ ജീവിക്കാൻ ഞാൻ കൊതിച്ചേനെ,
ഒരു റാണിയുടെ ചുവട്ടടിയിൽ സുഖശയനം നടത്തുന്ന പൂച്ചയെപ്പോലെ-

ഉടലിലുമാത്മാവിലുമവൾ‍ പുഷ്ടിപ്പെടുന്നതു ഞാൻ നോക്കിയിരിക്കുമായിരുന്നു,
ഭീഷണമായ ക്രീഡകളിലൂടതിരുകൾ കവിഞ്ഞവൾ മുതിരുന്നതും;
അവളുടെ കണ്ണുകളിലൊഴുകുന്ന പുകമഞ്ഞിൽ നിന്നു ഞാനൂഹിക്കുമായിരുന്നു,
ഏതഗ്നിയാണവളുടെ ഹൃദയത്തിലൊളിഞ്ഞെരിയുന്നതെന്നും;

അവളുടെ കൂറ്റൻ കാൽമുട്ടുകളിൽ പിടിച്ചു ഞാൻ കയറുമായിരുന്നു,
ആ വിപുലരൂപത്തിന്റെ വടിവുകളിലൂടെ ഞാനുലാത്തുമായിരുന്നു;
ചില നടുവേനൽനാളുകളിൽ, മാരകസൂര്യന്മാരാൽ ക്ഷീണിതയായി

നാടിനു നെടുകേ നീണ്ടുനിവർന്നവൾ തന്നെത്തന്നെ കിടത്തുമ്പോൾ
അവളുടെ മാറിടത്തിന്റെ നിഴലിലസമായി ഞാൻ മയങ്ങുമായിരുന്നു,
ഒരു മലയടിവാരത്തൊതുങ്ങിക്കിടക്കുന്നൊരു കുഞ്ഞുഗ്രാമം പോലെ.

(പാപത്തിന്റെ പൂക്കൾ)


 

La Géante

Du temps que la Nature en sa verve puissante
Concevait chaque jour des enfants monstrueux,
J'eusse aimé vivre auprès d'une jeune géante,
Comme aux pieds d'une reine un chat voluptueux.

J'eusse aimé voir son corps fleurir avec son âme
Et grandir librement dans ses terribles jeux;
Deviner si son coeur couve une sombre flamme
Aux humides brouillards qui nagent dans ses yeux;

Parcourir à loisir ses magnifiques formes;
Ramper sur le versant de ses genoux énormes,
Et parfois en été, quand les soleils malsains,

Lasse, la font s'étendre à travers la campagne,
Dormir nonchalamment à l'ombre de ses seins,
Comme un hameau paisible au pied d'une montagne.

Charles Baudelaire

The Giantess

At the time when Nature with a lusty spirit
Was conceiving monstrous children each day,
I should have liked to live near a young giantess,
Like a voluptuous cat at the feet of a queen.

I should have liked to see her soul and body thrive
And grow without restraint in her terrible games;
To divine by the mist swimming within her eyes
If her heart harbored a smoldering flame;

To explore leisurely her magnificent form;
To crawl upon the slopes of her enormous knees,
And sometimes in summer, when the unhealthy sun

Makes her stretch out, weary, across the countryside,
To sleep nonchalantly in the shade of her breasts,
Like a peaceful hamlet below a mountainside.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

No comments: