പ്രാക്തനകാലത്തെ മമ്മികളെപ്പോലെ
പുസ്തകങ്ങളുടെ ജഡങ്ങൾ സുഖശയനം നടത്തുന്ന
കപ്പൽത്തുറയിലെ പൊടി പിടിച്ച കടകളിൽ
ശരീരശാസ്ത്രചിത്രീകരണങ്ങൾ വില്പനയ്ക്കു വച്ചിരിക്കുന്നു.
മനസ്സിനാനന്ദം നല്കുന്നതല്ല വിഷയമെങ്കിലും
അജ്ഞാതനായൊരു ചിത്രകാരന്റെ കൈയും ഭാവനയും
തണുത്തതും ദാരുണവുമായ ആ ചിത്രങ്ങൾക്ക്
ഒരു വിചിത്രസൌന്ദര്യം നല്കുന്നതിൽ വിജയിച്ചിരിക്കുന്നു.
ഭയാനകവും നിഗൂഢവുമായ ആ ചിത്രങ്ങളിൽ
പാടത്തിറങ്ങിയ പണിക്കാരെപ്പോലെ
ഭൂമി കുഴിക്കുന്ന അസ്ഥികൂടങ്ങളെ നാം കാണുന്നു,
തൊലിയുരിഞ്ഞുവീണ ശവങ്ങളെയും.
II
ഞരമ്പുകൾ പിണഞ്ഞും പേശികൾ വലിഞ്ഞും
തണ്ടെല്ലുകൾക്കുള്ള കരുത്തെല്ലാമെടുത്തും
വിധിയ്ക്കു വഴങ്ങിയ കുടിയാന്മാരെപ്പോലെ
കല്ലു പോലുറച്ച നിലം കിളച്ചു മറിക്കുന്നവരേ,
ഏതു വിളയാണു നിങ്ങൾ കൊയ്യുന്നതെന്നു പറയൂ,
ശവപ്പറമ്പിൽ നിന്നു വിളിച്ചിറക്കിയവരേ,
ഏതു ജന്മിയുടെ ഒഴിഞ്ഞ കലവറ നിറയ്ക്കാൻ
ഏതു കങ്കാണിയാണു നിങ്ങളെ വച്ചതെന്നു പറയൂ.
ദുർഭഗമായൊരു വിധിയുടെ വിശദചിത്രങ്ങളേ,
നിങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്നതിതാണോ:
ആഴമേറിയ ശവക്കുഴികൾക്കുള്ളിൽപ്പോലും
ആ വാഗ്ദത്തനിദ്ര ഞങ്ങൾ മോഹിക്കേണ്ടെന്ന്?
ഇല്ലായ്മയും കള്ളക്കളി കളിക്കുമെന്ന്,
മരണവും ഞങ്ങളോടു നുണ പറയുമെന്ന്?
ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ മരിച്ചുകഴിഞ്ഞാൽ
നിത്യതയെന്നതുള്ള കാലത്തോളം
ഊഷരമായൊരു ദേശത്തിന്റെ ഏകാന്തതയിൽ,
ചോരയൊലിക്കുന്ന നഗ്നമായ കാലടികൾക്കടിയിൽ
കരിമ്പാറ പോലുറച്ച മണ്ണിലാഞ്ഞുവെട്ടിയും
കൊത്തിയും കിളച്ചും ഞങ്ങൾ കഴിയണമെന്ന്?
Le Squelette laboureur
I
Dans les planches d'anatomie
Qui traînent sur ces quais poudreux
Où maint livre cadavéreux
Dort comme une antique momie,
Dessins auxquels la gravité
Et le savoir d'un vieil artiste,
Bien que le sujet en soit triste,
Ont communiqué la Beauté,
On voit, ce qui rend plus complètes
Ces mystérieuses horreurs,
Bêchant comme des laboureurs,
Des Ecorchés et des Squelettes.
II
De ce terrain que vous fouillez,
Manants résignés et funèbres
De tout l'effort de vos vertèbres,
Ou de vos muscles dépouillés,
Dites, quelle moisson étrange,
Forçats arrachés au charnier,
Tirez-vous, et de quel fermier
Avez-vous à remplir la grange?
Voulez-vous (d'un destin trop dur
Epouvantable et clair emblème!)
Montrer que dans la fosse même
Le sommeil promis n'est pas sûr;
Qu'envers nous le Néant est traître;
Que tout, même la Mort, nous ment,
Et que sempiternellement
Hélas! il nous faudra peut-être
Dans quelque pays inconnu
Ecorcher la terre revêche
Et pousser une lourde bêche
Sous notre pied sanglant et nu?
— Charles Baudelaire
Skeleton with a Spade
I
In the anatomical plates
That lie about on dusty quais
Where many cadaverous books
Sleep like an ancient mummy,
Engravings to which the staidness
And knowledge of some old artist
Have communicated beauty,
Although the subject is gloomy,
One sees, and it makes more complete
These mysteries full of horror,
Skinless bodies and skeletons,
Spading as if they were farmhands.
II
From the soil that you excavate,
Resigned, macabre villagers,
From all the effort of your backs,
Or of your muscles stripped of skin,
Tell me, what singular harvest,
Convicts torn from cemeteries,
Do you reap, and of what farmer
Do you have to fill the barn?
Do you wish (clear, frightful symbol
Of too cruel a destiny!)
To show that even in the grave
None is sure of the promised sleep;
That Annihilation betrays us;
That all, even Death, lies to us,
And that forever and ever,
Alas! we shall be forced perhaps
In some unknown country
To scrape the hard and stony ground
And to push a heavy spade in
With our bare and bleeding feet?
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
No comments:
Post a Comment